Middle East Conflict: ദുബായ് തുറമുഖത്ത് കനത്ത ആക്രമണം; കുവൈറ്റ് എണ്ണ ടാങ്കറിന് തീപിടിച്ചു

Iran Directly Targets Kuwait Oil Tanker Near Dubai Port Fire Erupts at Sea: ദുബായ് തുറമുഖത്ത് നങ്കൂരമിടുന്നതിനിടെയാണ് കുവൈറ്റിന്റെ ഭീമന്‍ ക്രൂഡ് ഓയില്‍ ടാങ്കര്‍ ആക്രമണത്തിനിരയായതെന്ന് കുവൈറ്റ് സര്‍ക്കാര്‍ ഉടമസ്ഥയിലുള്ള എണ്ണക്കമ്പനിയെ ഉദ്ധരിച്ച് വാര്‍ത്ത ഏജന്‍സിയായ കുന റിപ്പോര്‍ട്ട് ചെയ്യുന്നു.

Middle East Conflict: ദുബായ് തുറമുഖത്ത് കനത്ത ആക്രമണം; കുവൈറ്റ് എണ്ണ ടാങ്കറിന് തീപിടിച്ചു

പ്രതീകാത്മക ചിത്രം

Published: 

31 Mar 2026 | 06:35 AM

ദുബായ്: ദുബായ് തുറമുഖത്ത് ഇറാന്‍ നടത്തിയ ആക്രമണത്തില്‍ കുവൈറ്റ് ഉടമസ്ഥതയിലുള്ള അല്‍ സല്‍മി എണ്ണ ടാങ്കറിന് തീപിടിച്ചു. ടാങ്കറിന് നേരെ ആക്രമണം നടന്നതായി കുവൈറ്റ് പെട്രോളിയം കോര്‍പ്പറേഷന്‍ ആണ് അറിയിച്ചത്. തീപിടിത്തം ഇന്ധന ചോര്‍ച്ചയ്ക്ക് കാരണമാകാമെന്ന മുന്നറിയിപ്പും അധികൃതര്‍ നല്‍കുന്നു. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് വിവരം.

ദുബായ് തുറമുഖത്ത് നങ്കൂരമിടുന്നതിനിടെയാണ് കുവൈറ്റിന്റെ ഭീമന്‍ ക്രൂഡ് ഓയില്‍ ടാങ്കര്‍ ആക്രമണത്തിനിരയായതെന്ന് കുവൈറ്റ് സര്‍ക്കാര്‍ ഉടമസ്ഥയിലുള്ള എണ്ണക്കമ്പനിയെ ഉദ്ധരിച്ച് വാര്‍ത്ത ഏജന്‍സിയായ കുന റിപ്പോര്‍ട്ട് ചെയ്യുന്നു. ശത്രുക്കളുടെ ഡ്രോണ്‍ ആക്രമങ്ങള്‍ക്ക് തങ്ങളുടെ വ്യോമ പ്രതിരോധം മറുപടി നല്‍കുന്നുണ്ടെന്ന് കുവൈറ്റ് സൈന്യം പറഞ്ഞതിന് പിന്നാലെയാണ് ഇറാന്റെ പ്രതികരണം.

യുദ്ധം അവസാനമില്ലാതെ തുടരുന്ന സാഹചര്യത്തില്‍ സൗദി അറേബ്യ, ഖത്തര്‍ എന്നീ ഗള്‍ഫ് എമിറേറ്റുകളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും യുഎസിന്റെ പ്രധാന സഖ്യകക്ഷിയായ ജോര്‍ദാനും കഴിഞ്ഞ ദിവസം നേരിട്ട് കൂടിക്കാഴ്ച നടത്തി. വര്‍ധിച്ചുവരുന്ന പ്രാദേശിക സംഘര്‍ഷങ്ങളും അത് തടയാനുള്ള മാര്‍ഗങ്ങളും ചര്‍ച്ചയില്‍ വിഷയമായി.

Also Read: Iran Israel Conflict: ഇസ്രയേൽ – ഇറാൻ യുദ്ധം കടുക്കുന്നു: ഹൈഫ എണ്ണശുദ്ധീകരണ ശാലയ്ക്ക് നേരെ മിസൈൽ ആക്രമണം

ഇറാന്റെ നയതന്ത്രജ്ഞര്‍ സൗദി അറേബ്യയോട് യുഎസ് സൈന്യത്തെ മേഖലയില്‍ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്. മേഖലയിലെ ആക്രമണങ്ങളെല്ലാം ശത്രുക്കളെ മാത്രം ലക്ഷ്യം വെച്ചുള്ളതാണെന്നും ഇറാന്‍ പറയുന്നു. ഇറാന്‍ സൗദി അറേബ്യയെ ബഹുമാനിക്കുകയും ഒരു സഹോദര രാജ്യമായി കണക്കാക്കുകയും ചെയ്യുന്നു. എന്നാല്‍ അറബികളെയോ ഇറാനികളെയോ ബഹുമാനിക്കാത്ത, ഒരു സുരക്ഷയും നല്‍കാന്‍ കഴിയാത്ത ശത്രുക്കളെ ലക്ഷ്യം വെച്ചുള്ളതാണ് ഞങ്ങളുടെ ആക്രമണങ്ങള്‍, യുഎസ് സേനയെ പുറത്താക്കേണ്ട സമയമായി, എന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു.

Loading...
Unable to load recommendations.
Follow Us
Related Stories
ഗ്ലോബൽ വില്ലേജിലേക്ക് യാത്ര ചെയ്യാൻ ഇനി വെറും 10 ദിർഹം മതി; പ്രത്യേക ബസ് സർവീസുകളുടെ പൂർണ വിവരങ്ങൾ ഇതാ!
ഇറാനെതിരെ ‘മദർ ഓഫ് ഓൾ ബോംബ്’ പ്രയോഗിക്കാൻ അമേരിക്ക? ആണവ-ഊർജ്ജ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് പെൻ്റഗൺ നീക്കമെന്ന് റിപ്പോർട്ട്
Saudi Attack: സൗദിയിൽ ആക്രമണങ്ങൾ; ഇന്ത്യക്കാർ പരിഭ്രാന്തരാകരുത്, നിർദേശവുമായി ഇന്ത്യൻ അംബാസഡർ
ഷാർജയിലെ അൽ ദൈദ് എത്തിഹാദ് റെയിൽ സ്റ്റേഷനിലേക്ക് മുന്ന് ബസ് സർവിസുകൾ; റൂട്ടുകളും സമയക്രമവും അറിയൂ!
യു.എസിൽ ഹിന്ദു ക്ഷേത്രത്തിന് നേരെ വെടിവയ്പ്പ് നടത്താൻ പദ്ധതിയിട്ട 19-കാരൻ അറസ്റ്റിൽ
Houthi Attack: ഇസ്രായേലിലേക്കും സൗദിയിലേക്കും മിസൈൽ ഭീഷണി; ചൈനീസ് സാങ്കേതികവിദ്യയിൽ ഹൂതികളുടെ നീക്കം
ഭക്ഷണം കഴിച്ച ഉടൻ ഗ്രീൻ ടീ കുടിക്കാമോ?
ആൻഡമാൻ യാത്ര പ്ലാൻ ചെയ്യുകയാണോ? IRCTC-യുടെ കിടിലൻ പാക്കേജ് ഇതാ!
സ്വര്‍ണാഭരണങ്ങളുടെ തിളക്കം വര്‍ധിപ്പിക്കാന്‍ പരീക്ഷിക്കാവുന്ന വഴികള്‍
160 കിലോ മീറ്റർ മൈലേജ്, കാണാൻ അടിപൊളി ലുക്കും - റിവ‍‍‍‍‍ർ ഇൻഡി
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?