AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Iran War: ഉപരോധിച്ചാല്‍ ഒരുകാലത്തും ഹോര്‍മുസ് തുറക്കില്ല; ട്രാപിന് മുന്നറിയിപ്പ് നല്‍കി ഇറാന്‍

Iran to Donald Trump Stop Sanctions or Strait of Hormuz Will Be Closed: ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള ഗതാഗതം, ഇറാന്റെ അംഗീകാരത്തോടെ നടക്കും. കടലിടുക്ക് തുറക്കണോ അടയ്ക്കണോ എന്നത് അതിനെ നിയന്ത്രിക്കുന്നവര്‍ തീരുമാനിക്കും അല്ലാതെ സോഷ്യല്‍ മീഡിയ അല്ല. പുറത്തുനടക്കുന്ന ചര്‍ച്ചകളൊന്നും ഇറാനെ ബാധിക്കുന്നില്ലെന്നും ഗാലിബാഫ് കൂട്ടിച്ചേര്‍ത്തു.

Iran War: ഉപരോധിച്ചാല്‍ ഒരുകാലത്തും ഹോര്‍മുസ് തുറക്കില്ല; ട്രാപിന് മുന്നറിയിപ്പ് നല്‍കി ഇറാന്‍
ഡൊണാള്‍ഡ് ട്രംപ്‌ Image Credit source: PTI
Shiji M K
Shiji M K | Published: 18 Apr 2026 | 06:48 AM

ടെഹ്‌റാന്‍: യുഎസ് ഉപരോധം തുടരുകയാണെങ്കില്‍ ഹോര്‍മുസ് കടലിടുക്ക് എന്നെന്നേക്കുമായി അടച്ചിടുമെന്ന് മുന്നറിയിപ്പ് നല്‍കി ഇറാന്‍. ഇറാനിയന്‍ തുറമുഖങ്ങള്‍ക്ക് നേരെയുള്ള ഉപരോധം അമേരിക്ക തുടര്‍ന്നാല്‍ ഹോര്‍മുസ് വീണ്ടും അടയ്ക്കുന്ന കാര്യം ഇറാന്‍ പരിഗണിക്കുമെന്ന് പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഗര്‍ ഗാലിബാഫ് പറഞ്ഞു. ഹോര്‍മുസിന്റെ അധികാരം ഇറാനുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.

ഡൊണാള്‍ഡ് ട്രംപ് നടത്തിയ അവകാശവാദങ്ങളെ ശക്തമായ ഭാഷയില്‍ ഗാലിബാഫ് വിമര്‍ശിക്കുന്നുമുണ്ട്. എക്‌സില്‍ പങ്കുവെച്ച പോസ്റ്റിലൂടെയായിരുന്നു പ്രതികരണം.

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒരു മണിക്കൂറിനുള്ളില്‍ നടത്തിയത് ഏഴ് അവകാശവാദങ്ങളാണ്. അവയെല്ലാം തെറ്റായിരുന്നു. ഈ നുണകള്‍ ഉപയോഗിച്ച്, അവര്‍ക്ക് യുദ്ധം ജയിക്കാനായില്ല, ചര്‍ച്ചകളിലും അവര്‍ക്ക് എങ്ങുമെത്താനായില്ല. ഉപരോധം തുടരുകയാണെങ്കില്‍ ഹോര്‍മുസ് വീണ്ടും അടയ്ക്കുന്നതാണ്, അദ്ദേഹം പറയുന്നു.

ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള ഗതാഗതം, ഇറാന്റെ അംഗീകാരത്തോടെ നടക്കും. കടലിടുക്ക് തുറക്കണോ അടയ്ക്കണോ എന്നത് അതിനെ നിയന്ത്രിക്കുന്നവര്‍ തീരുമാനിക്കും അല്ലാതെ സോഷ്യല്‍ മീഡിയ അല്ല. പുറത്തുനടക്കുന്ന ചര്‍ച്ചകളൊന്നും ഇറാനെ ബാധിക്കുന്നില്ലെന്നും ഗാലിബാഫ് കൂട്ടിച്ചേര്‍ത്തു.

അതേസമയം, തങ്ങള്‍ക്കെതിരായി നടക്കുന്ന ആക്രമണങ്ങളില്‍ ശക്തമായ നടപടി സ്വീകരിക്കാന്‍ ഇറാന്‍ ഐക്യരാഷ്ട്രസഭയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. റോസ്‌മേരി ഡികാര്‍ലോയുമായുള്ള കൂടിക്കാഴ്ചയില്‍ ഡെപ്യൂട്ടി വിദേശകാര്യമന്ത്രി സയീദ് ഖതിബസാദെ ഇക്കാര്യം ഉന്നയിച്ചതായി സ്റ്റേറ്റ് ന്യൂസ് ഏജന്‍സിയായ ഐആര്‍എന്‍എ റിപ്പോര്‍ട്ട് ചെയ്യുന്നു.

Also Read: Strait Of Hormuz: ഹോര്‍മുസ് കടലിടുക്ക് തുറന്നുകൊടുത്ത് ഇറാന്‍; നന്ദി അറിയിച്ച് ട്രംപ്‌

ഇതിനിടെ നാറ്റോയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ട്രംപും രംഗത്തെത്തിയിട്ടുണ്ട്. ഹോര്‍മുസ് കടലിടുക്കിലെ സ്ഥിതി ഏതാണ്ട് ശാന്തമായപ്പോള്‍ എന്തെങ്കിലും സഹായം വേണോ എന്ന് ചോദിച്ച് നാറ്റോയില്‍ നിന്ന് തനിക്കൊരു കോള്‍ ലഭിച്ചുവെന്ന് പറഞ്ഞുകൊണ്ടായിരുന്നു ട്രംപിന്റെ വിമര്‍ശനം.

രണ്ട് മാസം മുമ്പ് നിങ്ങളുടെ സഹായം കിട്ടിയാല്‍ എനിക്ക് ഇഷ്ടപ്പെടുമായിരുന്നു, പക്ഷേ ഇപ്പോള്‍ എനിക്ക് നിങ്ങളുടെ സഹായം ആവശ്യമില്ല, ഞങ്ങള്‍ക്ക് ഒരിക്കലും നിങ്ങളെ ആവശ്യമില്ലായിരുന്നു. എന്നാല്‍ അവര്‍ക്ക് ഞങ്ങളെ ആവശ്യമായിരുന്നു, ട്രംപ് പറഞ്ഞു.

Follow Us