Strait Of Hormuz: ഹോര്‍മുസിലേക്ക് കടക്കുന്ന എല്ലാ കപ്പലുകളെയും ആക്രമിക്കും; കടലിടുക്ക് വീണ്ടും അടച്ചു

Global Shock: Iran Closes Strait of Hormuz, Threatens to Attack All Ships: ഇറാനിയന്‍ കപ്പലുകള്‍ക്കും തുറമുഖങ്ങള്‍ക്കും നേരെയുള്ള നാവിക ഉപരോധം അമേരിക്ക പിന്‍വലിച്ചില്ല. യുഎസിന്റെ പ്രസ്താവനകളും നടപടികളും വിശ്വസനീയമല്ലെന്നും ഗാര്‍ഡ്. ഹോര്‍മുസിലേക്ക് എത്തുന്ന കപ്പല്‍ ഉടമകള്‍ റെവല്യൂഷണറി ഗാര്‍ഡുമായി ബന്ധപ്പെട്ടവരില്‍ നിന്നുമാത്രം വിവരങ്ങള്‍ ശേഖരിക്കണമെന്നും നിര്‍ദേശമുണ്ട്.

Strait Of Hormuz: ഹോര്‍മുസിലേക്ക് കടക്കുന്ന എല്ലാ കപ്പലുകളെയും ആക്രമിക്കും; കടലിടുക്ക് വീണ്ടും അടച്ചു

പ്രതീകാത്മക ചിത്രം

Edited By: 

Jenish Thomas | Updated On: 28 Apr 2026 | 12:44 PM

ടെഹ്‌റാന്‍: ഹോര്‍മുസ് കടലിടുക്ക് (Strait of Hormuz) വീണ്ടും അടച്ച് ഇറാന്‍. കടലിടുക്കിലേക്ക് പ്രവേശിക്കുന്ന എല്ലാ കപ്പലുകള്‍ക്ക് നേരെയും ആക്രമണം നടത്തുമെന്ന് ഇറാൻ മുന്നറിയിപ്പ് നല്‍കി. പ്രദേശത്ത് എത്തുന്ന ഏതൊരു കപ്പലിനെയും ശത്രുരാജ്യത്തിന്റേതായി കണക്കാക്കി ആക്രമിക്കാനാണ് ഇറാൻ്റെ നീക്കം. അമേരിക്ക വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുവെന്ന് ചൂണ്ടിക്കാണിച്ചാണ് ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡിന്റെ ഈ നടപടി.

ഇറാനിയന്‍ കപ്പലുകള്‍ക്കും തുറമുഖങ്ങള്‍ക്കും നേരെയുള്ള നാവിക ഉപരോധം അമേരിക്ക പിന്‍വലിച്ചില്ല. യുഎസിന്റെ പ്രസ്താവനകളും നടപടികളും വിശ്വസനീയമല്ലെന്നും ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ്. ഹോര്‍മുസിലേക്ക് എത്തുന്ന കപ്പല്‍ ഉടമകള്‍ റെവല്യൂഷണറി ഗാര്‍ഡുമായി ബന്ധപ്പെട്ടവരില്‍ നിന്നുമാത്രം വിവരങ്ങള്‍ ശേഖരിക്കണമെന്നും നിര്‍ദേശമുണ്ട്.

ഇറാൻ്റെ യുറേനിയം വേണം

ഇറാന്റെ കൈവശമുള്ള സമ്പൂഷ്ടീകരിച്ച യുറേനിയം വിട്ടുനല്‍കണമെന്നാണ് അമേരിക്കയുടെ ആവശ്യം. ഇക്കാര്യം ഇറാന്‍ സമ്മതിച്ചതായും യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് അവകാശവാദം ഉന്നയിച്ചിരുന്നു. എന്നാല്‍ ട്രംപിന്റെ ഈ ആവശ്യത്തില്‍ ചര്‍ച്ച നടത്താനാകില്ലെന്ന് ഇറാന്‍ വിദേശകാര്യ ഉപമന്ത്രി സയീദ് ഖത്തീബ്‌സാദെ പറഞ്ഞു. ആണവ പദ്ധതിയില്‍ അമേരിക്കയുടെ പിടിവാശിയോട് യോജിക്കാന്‍ കഴിയില്ലെന്നും രാജ്യം. അതേസമയം, ഹോര്‍മുസ് അടച്ചിട്ടുള്ളൊരു ഭീഷണി മുഴക്കാന്‍ ഇറാന് സാധിക്കില്ലെന്നാണ് ട്രംപ് പറയുന്നത്. ഇറാനുമായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും സമ്മര്‍ദതന്ത്രങ്ങള്‍ കൊണ്ട് യുഎസിനെ ബ്ലാക്ക്‌മെയില്‍ ചെയ്യാനാകില്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു.

Also Read: ഹോര്‍മുസില്‍ ഇന്ത്യന്‍ പതാകയുള്ള കപ്പലുകള്‍ക്ക്‌ നേരെ ഇറാന്റെ വെടിവയ്പ്? ജീവനക്കാര്‍ സുരക്ഷിതര്‍

ഹോർമൂസിൽ ഇന്ത്യന്‍ കപ്പലിന് നേരെ ആക്രമണം

കഴിഞ്ഞ ദിവസം ഹോര്‍മുസിന് സമീപം വെച്ച് രണ്ട് ഇന്ത്യന്‍ പതാക വഹിച്ച കപ്പലുകള്‍ക്ക് നേരെ ഇറാന്‍ ആക്രമണം നടത്തി. ജഗ് അര്‍ണവ്, സന്‍മാര്‍ ഹെറാള്‍ഡ് എന്നീ കപ്പലുകള്‍ക്ക് നേരെയായിരുന്നു വെടിവെപ്പ്. ഇറാഖി എണ്ണയുമായി കടന്നുപോകുകയായിരുന്നു ഇരുകപ്പലുകളും ആളപായം ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

ഇന്ത്യയോട് ശത്രുതയില്ലെന്ന് ഇറാന്‍

അതേസമയം ഇന്ത്യയും ഇറാനും തമ്മിലുള്ള ബന്ധം വളരെ ശക്തമായി തുടരുന്നുവെന്ന് ഇറാന്‍ ഉദ്യോഗസ്ഥര്‍. ഇന്ത്യയുമായുള്ള തങ്ങളുടെ ബന്ധം വളരെ ശക്തമാണ്. ഹോര്‍മുസ് കടലിടുക്കിലൂടെ എണ്ണയും ടാങ്കറുകളും കടത്തിവിടുന്നതില്‍ ഇരുരാജ്യങ്ങളും തമ്മില്‍ തീരുമാനത്തിലെത്തിയിരുന്നു, ഈ നല്ല ബന്ധം കാരണം ഇന്ത്യയ്ക്ക് നേട്ടമുണ്ടായെന്നും ഇറാൻ വ്യക്തമാക്കുന്നു.

Follow Us
Related Stories
Dubai Flights Cancelled: മിഡിൽ ഈസ്റ്റ് സംഘർഷം: ദുബായിലേക്കുള്ള നിരവധി അന്താരാഷ്ട്ര വിമാന സർവീസുകൾ റദ്ദാക്കി
H-1B Visa: യുഎസ് H-1B വിസ ഫീസ് നിയമം റദ്ദാക്കി കോടതി; ഇന്ത്യക്കാര്‍ക്ക് നേട്ടം, ട്രംപിന് കനത്ത തിരിച്ചടി
Ebola travel restrictions: എബോള പ്രതിരോധം ശക്തമാക്കി യു.എ.ഇ: വിസകൾക്ക് വിലക്ക്, പുതിയ യാത്രാ നിയന്ത്രണങ്ങളുമായി എമിറേറ്റ്‌സും ഫ്ലൈദുബായും
Ebola travel advisory: എബോള‌ ആശങ്ക വേണ്ടെന്ന് യു.എ.ഇ ആരോഗ്യ മന്ത്രാലയം; യാത്രക്കാർക്ക് കർശന നിർദേശങ്ങൾ ഇതാ
Israel-Iran Attack: ഇറാനില്‍ ഇസ്രായേലിന്റെ മിസൈല്‍ മഴ; ട്രംപിന്റെ സമാധാന കരാര്‍ പൊളിയും, പശ്ചിമേഷ്യ വീണ്ടും യുദ്ധത്തിലേക്ക്
Philippines Earthquake: ഫിലിപ്പീൻസിൽ അതിശക്തമായ ഭൂചലനം, സുനാമി മുന്നറിയിപ്പ് നൽകി
കൊളസ്ട്രോളിനും ബിപിയ്ക്കും ഏത്തപ്പഴവുമായി എന്തു ബന്ധം
മീന്‍ എത്ര ദിവസം ഫ്രിഡ്ജില്‍  സൂക്ഷിക്കാം? എവിടെ വെക്കണം?
ഫ്രിഡ്ജിലെ ദുർഗന്ധം പോകുന്നില്ലേ? ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ
മഞ്ഞളിന്റെ ഗുണം പൂർണ്ണമായി ലഭിക്കണോ?
മലപ്പുറത്ത് ബൈക്കും സ്കൂട്ടറും ഇടിച്ചുണ്ടായ അപകടം
തീർഥാടകരുടെ ബാഗ് അടിച്ചുമാറ്റി സിംഹം
കോഴിക്കോട് സ്‌കൂട്ടറും ബസും കൂട്ടിയിടിച്ച് പതിനേഴുകാരന് ദാരുണാന്ത്യം
തമിഴ്നാട് മുഖ്യമന്ത്രി വിജയ്ക്കൊപ്പം ലീഗ് നേതാക്കൾ