Iran Nuclear Programme Attack: ഇറാന്റെ ആണവ പദ്ധതിക്കെതിരെ ആക്രമണം നടത്തിയതായി ഇസ്രായേല്‍

Israel Strikes in Iran: തങ്ങള്‍ നിരവധി ആക്രമണങ്ങള്‍ നടത്തിയതായും ഇതെല്ലാം ഇറാന്റെ ആണവ പദ്ധതിക്കും സൈനിക ലക്ഷ്യങ്ങള്‍ക്ക് എതിരാണെന്നും ഇസ്രായേലി സൈനിക ഉദ്യോഗസ്ഥന്‍ പറഞ്ഞു. ദീര്‍ഘദൂര മിസൈലുകള്‍ ആണവ പദ്ധതിയെ ലക്ഷ്യമാക്കി അയക്കുകയാണെന്നും സൈനികന്‍ പറഞ്ഞതായി ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.

Iran Nuclear Programme Attack: ഇറാന്റെ ആണവ പദ്ധതിക്കെതിരെ ആക്രമണം നടത്തിയതായി ഇസ്രായേല്‍

ബെഞ്ചിമിന്‍ നെതന്യാഹു

Published: 

13 Jun 2025 | 07:21 AM

ടെഹ്‌റാന്‍: ഇറാന്‍ ആണവ പദ്ധതിക്ക് നേരെ ഇസ്രായേല്‍ ആക്രമണം നടത്തിയതായി റിപ്പോര്‍ട്ട്. ടെഹ്‌റാന്റെ വടക്കുകിഴക്കന്‍ ഭാഗത്ത് സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടതായി ഇറാനിയന്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള നൂര്‍ ന്യൂസിനെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.

തങ്ങള്‍ നിരവധി ആക്രമണങ്ങള്‍ നടത്തിയതായും ഇതെല്ലാം ഇറാന്റെ ആണവ പദ്ധതിക്കും സൈനിക ലക്ഷ്യങ്ങള്‍ക്ക് എതിരാണെന്നും ഇസ്രായേലി സൈനിക ഉദ്യോഗസ്ഥന്‍ പറഞ്ഞു. ദീര്‍ഘദൂര മിസൈലുകള്‍ ആണവ പദ്ധതിയെ ലക്ഷ്യമാക്കി അയക്കുകയാണെന്നും സൈനികന്‍ പറഞ്ഞതായി ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. ടെഹ്‌റാനിലെ പ്രധാന അന്താരാഷ്ട്ര വിമാനത്താവളത്തിലെ എല്ലാ വിമാന സര്‍വീസുകളും നിര്‍ത്തിവെച്ചതായി ഇറാനിയന്‍ സ്റ്റേറ്റ് മീഡിയ റിപ്പോര്‍ട്ട് ചെയ്യുന്നു.

അതേസമയം, ഇസ്രായേല്‍ ആക്രമണങ്ങളില്‍ വൈറ്റ് ഹൗസ് മൗനം പാലിക്കുന്നത് തുടരുകയാണ്. ഇറാനെതിരായ ആക്രമണങ്ങളില്‍ തങ്ങള്‍ ഉള്‍പ്പെടുന്നില്ല. മേഖലയിലെ അമേരിക്കന്‍ സേനയെ സംരക്ഷിക്കുക എന്നതിനാണ് തങ്ങള്‍ മുന്‍ഗണന നല്‍കുന്നതെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ പറഞ്ഞു.

ഇപ്പോള്‍ ഉണ്ടായിരിക്കുന്ന നടപടി സ്വയം പ്രതിരോധത്തിന്റെ ഭാഗമാണെന്ന് ഇസ്രായേല്‍ തങ്ങളെ അറിയിച്ചു. പ്രസിഡന്റ് ട്രംപും ഭരണകൂടവും യുഎസ് സേനയെ സംരക്ഷിക്കുന്നതിനാവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്. ഇറാന്‍ യുഎസിന്റെ താത്പര്യങ്ങളെയോ ഉദ്യോഗസ്ഥരെയോ ലക്ഷ്യം വെക്കരുതെന്നും റൂബിയോ മുന്നറിയിപ്പ് നല്‍കി.

അതേസമയം, ഇറാന്റെ വിവിധ പ്രദേശങ്ങളിലെ ആണവ ലക്ഷ്യങ്ങളില്‍ ഡസന്‍ കണക്കിന് ഇസ്രായേലി ജെറ്റുകള്‍ ആദ്യ ഘട്ടത്തില്‍ ഇസ്രായേല്‍ അയച്ചിരുന്നുവെന്ന് ഐഡിഎഫ് വക്താവ് പറഞ്ഞു. എന്നാല്‍ കൂടുതല്‍ ആക്രമണങ്ങള്‍ ഉണ്ടാകുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.

Also Read: Rabindra Nath Tagore Ancestral Home : രവീന്ദ്രനാഥ ടാഗോറിൻ്റെ വീട് തകർത്ത് ജനക്കൂട്ടം; പ്രശ്നം ഇത്

അതേസമയം, തങ്ങളുടെ ആണവ കേന്ദ്രങ്ങള്‍ക്ക് നേരെ ആക്രമണം നടത്തിയാല്‍ ഇസ്രായേല്‍ ഖേദിക്കേണ്ടി വരുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. സമാധാനപരമായ ആണവ സ്ഥാപനങ്ങള്‍ക്കെതിരെ ഉണ്ടാകുന്ന ഏതൊരു ഭീഷണിയും അന്താരാഷ്ട്ര നിയമത്തിന്റെ നഗ്നമായ ലംഘനമാണ്. അത്തരത്തിലൊരു തെറ്റ് ഇസ്രായേല്‍ ചെയ്താല്‍ ഖേദിക്കേണ്ടി വരുമെന്നും ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരഘ്ചി പറഞ്ഞു.

Loading...
Unable to load recommendations.
Follow Us
Related Stories
‘മുൻ പ്രസിഡൻ്റുമാർ ചെയ്യേണ്ടിയിരുന്നത് ഞാൻ ചെയ്യുന്നു’; ഇറാന് നേരെ ഇനിയും കനത്ത ആക്രമണം നടത്തിയേക്കുമെന്ന് ട്രംപ്
യു.എ.ഇയിൽ പാസ്‌പോർട്ട്, വിസ സേവനങ്ങളിൽ സുപ്രധാന മാറ്റങ്ങൾ; നാല് കേന്ദ്രങ്ങൾ അടച്ചു, സേവനം ഇനി 12 കേന്ദ്രങ്ങളിൽ
സൗദിയിൽ ഹൂതി ആക്രമണങ്ങളിൽ മൂന്ന് മരണം, ഇന്ത്യക്കാരന് പരിക്ക്; ഉദ്യോഗസ്ഥരോട് രാജ്യം വിടാൻ നിർദ്ദേശം നൽകി അമേരിക്ക
Israel-Iran Conflict: ട്രംപിന്റെ എതിർപ്പ്; ഇറാനെതിരായ ഇസ്രയേലിന്റെ ആക്രമണപദ്ധതി മാറ്റിവെച്ചു
ദുബായ്-ഷാർജ അതിർത്തി മുതൽ റാസൽഖൈമ വരെ; യു.എ.ഇയിൽ ഗതാഗതക്കുരുക്കിന് പരിഹാരമായി പുതിയ ഹൈവേ
France Protest: ഫ്രാൻസ് തീവ്ര ഇസ്‌ലാമിന് കീഴടങ്ങിയെന്ന് നെതന്യാഹു; മാക്രോണിനെതിരെ വിമർശനം
കാടമുട്ടയോ കോഴിമുട്ടയോ? ഏതിലാണ് പോഷകം കൂടുതൽ
കടിലൻ ലുക്കിൽ ഹീറോ എക്സ്ട്രീം 160R 4V
സാംസങ്ങിന്റെ ബജറ്റ് 5ജി ഫോൺ ഇന്ത്യയിൽ എത്തി
ശരീരഭാരം കുറയും, ചർമ്മത്തിന് തിളക്കം; ലെമൺ ഗ്രാസ് ടീയുടെ ​ഗുണങ്ങൾ
അങ്ങനെ സുരാജിനും ലഭിച്ചു ആ കല്യാണക്കുറി
വിസ്റ്റാഡോം കോച്ചിൻ്റെ ഉള്ളി കാഴ്ചകൾ
നിയുക്ത ഗവർണർ ഓംപ്രകാശ് മാഥൂറിന് സ്വീകരണം നൽകി മുഖ്യമന്ത്രി
കുരുന്നുകൾക്ക് ആദ്യാക്ഷരം പകർന്ന് മുഖ്യമന്ത്രി