Donald Trump: ‘ലോസ് ഏഞ്ചല്‍സ് മാലിന്യക്കൂമ്പാരമായി, ഞങ്ങള്‍ നഗരത്തെ വൃത്തിയാക്കും’
Donald Trump on the protests in Los Angeles: ട്രംപ് ഫെഡറൽ അധികാരം ദുരുപയോഗം ചെയ്യുന്നുവെന്നും രാഷ്ട്രീയ നേട്ടത്തിനായി സംഘര്‍ഷം വര്‍ധിപ്പിക്കുന്നുവെന്നും ഗവർണർ ഗാവിൻ ന്യൂസം ഉൾപ്പെടെയുള്ളവര്‍ ആരോപിച്ചിരുന്നു. എന്നാല്‍ ആരോപണങ്ങള്‍ ട്രംപ് തള്ളി

ലോസ് ഏഞ്ചല്‍സില്‍ നാഷണല്‍ ഗാര്‍ഡിനെ വിന്യസിച്ചതിനെ ന്യായീകരിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കുടിയേറ്റത്തിനെതിരായ നടപടികളെയും അദ്ദേഹ ന്യായീകരിച്ചു. അനിയന്ത്രിതമായ കുടിയേറ്റമാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും, ലോസ് ഏഞ്ചല്‍സ് മാലിന്യക്കൂമ്പാരമായി മാറിയെന്നും ട്രംപ് പറഞ്ഞു. യുഎസ് സൈനികരെ ആദരിച്ചുകൊണ്ട് നടത്തിയ പ്രസംഗത്തിലാണ് ട്രംപ് ലോസ് ഏഞ്ചല്‍സിലെ വിഷയങ്ങളെക്കുറിച്ച് പരാമര്‍ശിച്ചത്.
ഭൂമിയിലെ ഏറ്റവും വൃത്തിയുള്ളതും സുരക്ഷിതവും മനോഹരവുമായ നഗരങ്ങളിൽ ഒന്നായിരുന്ന ലോസ് ഏഞ്ചല്‍സ് ഏതാനും പതിറ്റാണ്ടുകൾക്കുള്ളിൽ ഒരു മാലിന്യക്കൂമ്പാരമായി മാറി. പ്രദേശം അന്തർദേശീയ സംഘങ്ങളുടെയും ക്രിമിനൽ ശൃംഖലകളുടെയും നിയന്ത്രണത്തിലാണെന്നും ട്രംപ് ആരോപിച്ചു. നോർത്ത് കരോലിനയിലെ ഫോർട്ട് ബ്രാഗിൽ പ്രസംഗിക്കുകയായിരുന്നു യുഎസ് പ്രസിഡന്റ്.




യുഎസ് സൈന്യത്തിന്റെ 250-ാം വാർഷികത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സേനയുടെയും മിസൈൽ ലോഞ്ചറുകളുടെയും പ്രകടനങ്ങൾ അദ്ദേഹം നിരീക്ഷിച്ചു.
കുടിയേറ്റക്കാര്‍ക്കെതിരെ നടത്തിയ റെയ്ഡുകളാണ് ലോസ് ഏഞ്ചല്‍സില്‍ പ്രതിഷേധങ്ങള്‍ക്ക് തുടക്കമിട്ടത്. സുരക്ഷാ ഉദ്യോഗസ്ഥരും പ്രതിഷേധക്കാരും ഏറ്റുമുട്ടി. തുടര്‍ന്ന് ലോസ് ഏഞ്ചൽസിലേക്ക് 700 മറൈൻ സൈനികരെയും 4,000 നാഷണൽ ഗാർഡ് സൈനികരെയും ട്രംപ് വിന്യസിച്ചു. ഇതോടെ പ്രതിഷേധം ശക്തമായി. ട്രംപിന്റെ നടപടിക്കെതിരെ വിമര്‍ശനവും വ്യാപകമായി. ഇതോടെയാണ് ട്രംപ് തന്റെ നിലപാടിനെ ന്യായീകരിച്ചത്.
#WATCH | US President Donald Trump says, “Within the span of a few decades, Los Angeles has gone from being one of the cleanest, safest and most beautiful cities on earth, to being a trash heap with entire neighbourhoods under the control of transnational gangs and criminal… pic.twitter.com/B2iWULDesO
— ANI (@ANI) June 10, 2025
കാലിഫോർണിയയിൽ കാണുന്നത് സമാധാനത്തിനും ദേശീയ പരമാധികാരത്തിനും നേരെയുള്ള ആക്രമണമാണ്. വിദേശ പതാകകൾ വഹിച്ച കലാപകാരികളാണ് ഇത് നടത്തുന്നത്. ലോസ് ഏഞ്ചൽസിനെ മോചിപ്പിക്കുകയും അതിനെ വീണ്ടും സ്വതന്ത്രവും വൃത്തിയുള്ളതും സുരക്ഷിതവുമാക്കുകയും ചെയ്യുമെന്നും ട്രംപ് പറഞ്ഞു.
Read Also: Donald Trump: ലോസ് ഏഞ്ചൽസിൽ സംഘർഷം രൂക്ഷം; കാലിഫോർണിയ ഗവർണർ ട്രംപിനെതിരെ കേസെടുക്കാൻ ഒരുങ്ങുന്നു
ട്രംപ് ഫെഡറൽ അധികാരം ദുരുപയോഗം ചെയ്യുന്നുവെന്നും രാഷ്ട്രീയ നേട്ടത്തിനായി സംഘര്‍ഷം വര്‍ധിപ്പിക്കുന്നുവെന്നും ഗവർണർ ഗാവിൻ ന്യൂസം ഉൾപ്പെടെയുള്ളവര്‍ ആരോപിച്ചിരുന്നു. എന്നാല്‍ ആരോപണങ്ങള്‍ ട്രംപ് തള്ളി. സൈനികര്‍ ഫെഡറല്‍ സ്വത്തും, രാജ്യത്തിന്റെ സമഗ്രതയും സംരക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നേരത്തെ പ്രതിഷേധങ്ങള്‍ക്കെതിരെ ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ശക്തമായി നേരിടുമെന്നായിരുന്നു മുന്നറിയിപ്പ്.