AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Donald Trump-Elon Musk: ട്രംപിനെതിരെയുള്ള എന്റെ പോസ്റ്റുകള്‍ അതിരുകടന്നു: ഇലോണ്‍ മസ്‌ക്‌

Elon Musk Apologises: കഴിഞ്ഞ ദിവസങ്ങളില്‍ ട്രംപിനെതിരെ മസ്‌ക് നടത്തിയ പരാമര്‍ശങ്ങള്‍ വലിയ ചര്‍ച്ചകള്‍ക്കായിരുന്നു വഴിവെച്ചത്. മസ്‌കിന്റെ തുറന്ന പോസ്റ്റിലൂടെ ഇരുവരും തമ്മിലുള്ള അസ്വാരസ്യങ്ങളും പുറംലോകമറിഞ്ഞു.

Donald Trump-Elon Musk: ട്രംപിനെതിരെയുള്ള എന്റെ പോസ്റ്റുകള്‍ അതിരുകടന്നു: ഇലോണ്‍ മസ്‌ക്‌
ഇലോണ്‍ മസ്‌ക്, ഡൊണാള്‍ഡ് ട്രംപ്‌ Image Credit source: PTI
shiji-mk
Shiji M K | Published: 11 Jun 2025 15:21 PM

വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെയുള്ള തന്റെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ അതിരുകടന്നുവെന്ന് ടെസ്ല സിഇഒയും സ്‌പേസ്എക്‌സിന്റെ സിഇഒയുമായ ഇലോണ്‍ മസ്‌ക്. അതില്‍ തനിക്ക് അതിയായ ഖേദമുണ്ടെന്നും എക്‌സില്‍ കുറിച്ച പോസ്റ്റില്‍ മസ്‌ക് വ്യക്തമാക്കി.

കഴിഞ്ഞ ദിവസങ്ങളില്‍ യുഎസ് പ്രസിഡന്റെ ഡൊണാള്‍ഡ് ട്രംപിനെ കുറിച്ചുള്ള എന്റെ ചില പോസ്റ്റുകളില്‍ ഞാന്‍ ഖേദിക്കുന്നു. അവ അതിരുകടന്നു, എന്നാണ് മസ്‌ക് എക്‌സില്‍ കുറിച്ചത്.

കഴിഞ്ഞ ദിവസങ്ങളില്‍ ട്രംപിനെതിരെ മസ്‌ക് നടത്തിയ പരാമര്‍ശങ്ങള്‍ വലിയ ചര്‍ച്ചകള്‍ക്കായിരുന്നു വഴിവെച്ചത്. മസ്‌കിന്റെ തുറന്ന പോസ്റ്റിലൂടെ ഇരുവരും തമ്മിലുള്ള അസ്വാരസ്യങ്ങളും പുറംലോകമറിഞ്ഞു. ജെഫ്രി എസ്സ്റ്റീനെതിരായ ലൈംഗികാരോപണ ഫയലുകളില്‍ ട്രംപിന്റെയും പേരുണ്ടെന്നായിരുന്നു മസ്‌കിന്റെ പ്രധാന ആരോപണം.

ട്രംപ് ഭരണകൂടം കൊണ്ടുവന്ന നികുതി, ആഭ്യന്തര ബില്ലിനെ മസ്‌ക് വിമര്‍ശിച്ചതോടെയാണ് കാര്യങ്ങള്‍ വഷളായത്. ട്രംപ് കൊണ്ടുവന്ന നിയമങ്ങളില്‍ ഒന്നായ വണ്‍ ബിഗ് ബ്യൂട്ടിഫുള്‍ ബില്ലിനെതിരെ രംഗത്തെത്തിയിരുന്നു. വെറുപ്പുളവാക്കും വിധം മ്ലേച്ഛമെന്നായിരുന്നു മസ്‌കിന്റെ വിശേഷണം.

തിരഞ്ഞെടുപ്പില്‍ ട്രംപിന് വേണ്ടി വലിയ രീതിയില്‍ തന്നെ മസ്‌ക് പണം ചെലവഴിച്ചിരുന്നു. ഡൊണാള്‍ഡ് ട്രംപ് അധികാരത്തിലെത്തിയതിന് ശേഷം ഡിപാര്‍ട്ട്‌മെന്റ് ഓഫ് ഗവണ്‍മെന്റ് എഫിഷ്യന്‍സി മേധാവി എന്ന പദവി മസ്‌കിന് നല്‍കി. എന്നാല്‍ ട്രംപിന്റെ നയങ്ങളെ ചൊല്ലി ഇരുവരും പിന്നീട് തര്‍ക്കത്തിലാകുകയും മസ്‌ക് പദവി രാജിവെക്കുകയും ചെയ്തു.

ഡോജില്‍ നിന്നും രാജിവെച്ചതിന് ശേഷമായിരുന്നു മസ്‌ക് ട്രംപിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചത്. താനില്ലായിരുന്നുവെങ്കില്‍ 2024ലെ തിരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപ് വിജയിക്കില്ലായിരുന്നുവെന്നും മസ്‌ക് പറഞ്ഞിരുന്നു.

Also Read: Donald Trump- Elon Musk: എപ്സ്റ്റീന്‍ ഫയലുകളില്‍ ട്രംപിന്റെ പേരുണ്ടെന്ന എക്‌സ് പോസ്റ്റ് ഡിലീറ്റ് ചെയ്ത് മസ്‌ക്

എന്നാല്‍ കഴിഞ്ഞ ദിവസം എപ്സ്റ്റീല്‍ ഫയലുകളുമായി ബന്ധപ്പെട്ട് ട്രംപിനെതിരെ ഉയര്‍ത്തിയ വിമര്‍ശന പോസ്റ്റ് മസ്‌ക് എക്‌സില്‍ നിന്നും നീക്കം ചെയ്തിരുന്നു. ഇരുവരും തമ്മിലുള്ള പ്രശ്‌നങ്ങള്‍ ഒത്തുതീര്‍പ്പായി എന്ന സൂചനയാണ് ഇക്കാര്യങ്ങളെല്ലാം നല്‍കുന്നത്.