Kenya Bus Accident : കെനിയയിൽ ബസ് മറിഞ്ഞ് അഞ്ച് മലയാളികൾ മരിച്ചു; അപകടത്തിൽപ്പെട്ടത് ഖത്തറിൽ നിന്നും പോയ വിനോദയാത്ര സംഘം
Kenya Malayali Group Traveled Bus Accident : അപകടത്തിൽ ആറ് ഇന്ത്യക്കാരാണ് മരിച്ചത്. 28 ഇന്ത്യൻ സംഘങ്ങളായിരുന്നു ബസിലുണ്ടായിരുന്നത്.

ദോഹ : കെനിയയിൽ ഇന്ത്യൻ സംഘം സഞ്ചരിച്ച ബസ് മറിഞ്ഞ് ആറ് ഇന്ത്യക്കാർ മരിച്ചു. കുട്ടികളടക്കം ആറ് പേരിൽ അഞ്ച് പേരും മലയാളികളാണ്. ഖത്തറിൽ നിന്നുമെത്തിയ 28 അംഗം വിനോദയാത്ര സംഘം സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്. തിരുവല്ല സ്വദേശിനി ഗീത സോജി ഐസക്, പാലക്കാട് ഒറ്റപ്പാലം സ്വദേശികളായ റിയ, മകൾ ടൈറ, ഗുരുവായൂർ സ്വദേശിനി ജസ്ന കുട്ടിക്കാട്ടുചാലിൽ ഇവരുടെ മകൾ റൂഹി മെഹ്റിൻ എന്നിവരാണ് മരിച്ച മലയാളികൾ. കർണാടക സ്വദേശിയാണ് മലയാളികൾക്ക് പുറമെ മരിച്ച് മറ്റൊരാൾ.
അഞ്ച് പേരുടെ മരണം ഖത്തറിലെ ഇന്ത്യൻ എമ്പസി സ്ഥിരീകരിച്ചു. അപകടത്തിൽ 27 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരിൽ 14 പേരും മലയാളികളാണ്. മരിച്ച റിയയുടെ ഭർത്താവ് ജോയലിനും മകൻ ട്രാവിസിനും, ജസ്നയുടെ ഭർത്താവ് മുഹമ്മദ് ഹനീഫയും പരിക്കേറ്റ് ചികിത്സയിലാണ്. കെനിയയിലെ വടക്കുകഴിക്കൻ പ്രവിശ്യയായ ന്യാൻഡറുവയിലെ നക്കൂറു റോഡിലാണ് അപകടം സംഭവിച്ചത്. വിനോദയാത്ര സംഘം സഞ്ചരിച്ച ബസ് നിയന്ത്രണം നഷ്ടപ്പെട്ട് റോഡിൽ നിന്നും വഴുതിമാറി താഴ്ചയിലേക്ക് മറിയുകയായിരുന്നു.
അപകടം സ്ഥിരീകരിച്ചുകൊണ്ടുള്ള ഖത്തറിലെ ഇന്ത്യൻ എമ്പസി പങ്കുവെച്ച പോസ്റ്റ്
A group of 28 Indians from Qatar were visiting Kenya, where their bus met with an unfortunate road accident yesterday. As per available information, 5 Indian nationals have lost their lives in the accident. Officials from HCI Nairobi are on the ground and extending all help (1/2)
— India in Qatar (@IndEmbDoha) June 10, 2025
ഇന്നലെ ജൂൺ ഒമ്പതാം തീയതി വൈകിട്ടാണ് അപകടം സംഭവിച്ചതെന്ന് എമ്പതി അറിയിച്ചു. ബലിപെരുന്നാളിനോട് അനുബന്ധിച്ചുള്ള അവധിക്ക് കെനിയിൽ വിനോദയാത്രക്കെത്തിയതാണ് സംഘം.