Israeli Evacuation Order: ഗാസയുടെ മൂന്നിലൊന്നില്‍ താഴെ മാത്രം പലസ്തീനികള്‍; ഇസ്രായേലിന്റെ കുടിയൊഴിപ്പിക്കലില്‍ മുന്നറിയിപ്പുമായി ഐക്യരാഷ്ട്രസഭ

Israel-Palestine Conflict Updates: വടക്കന്‍, തെക്കന്‍ ഗാസയിലെ വിശാലമായ പ്രദേശങ്ങളില്‍ നിന്നും കുടിയൊഴിപ്പില്‍ ഉത്തരവ് വെള്ളിയാഴ്ച ഇസ്രായേല്‍ പുറപ്പെടുവിച്ചതായി യുഎന്‍ വക്താവ് സ്റ്റെഫാന്‍ ഡുജാറിക് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. നിലവില്‍ ഒഴിപ്പിക്കല്‍ പ്രഖ്യാപിച്ചിരിക്കുന്ന സ്ഥലങ്ങളിലാണ് മെഡിക്കല്‍ സൗകര്യങ്ങള്‍ ഉള്‍പ്പെടെയുള്ളതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Israeli Evacuation Order: ഗാസയുടെ മൂന്നിലൊന്നില്‍ താഴെ മാത്രം പലസ്തീനികള്‍; ഇസ്രായേലിന്റെ കുടിയൊഴിപ്പിക്കലില്‍ മുന്നറിയിപ്പുമായി ഐക്യരാഷ്ട്രസഭ

ഗാസയില്‍ നിന്നുള്ള ദൃശ്യം

Published: 

12 Apr 2025 | 07:42 AM

ഗാസ സിറ്റി: ഗാസയില്‍ നിന്ന് പലസ്തീനികളെ ഒഴിപ്പിക്കുന്ന ഇസ്രായേല്‍ നടപടിയില്‍ മുന്നറിയിപ്പുമായി ഐക്യരാഷ്ട്രസഭ. ഇസ്രായേലിന്റെ കുടിയൊഴിപ്പില്‍ ഉത്തരവുകള്‍ പലസ്‌നികള്‍ക്ക് ഗാസയില്‍ താമസിക്കുന്നതിനുള്ള സ്ഥലം ചുരുങ്ങാന്‍ കാരണമാകുന്നുവെന്ന് ഐക്യരാഷ്ട്രസഭ മുന്നറിയിപ്പ് നല്‍കിയതായി അനഡോലു റിപ്പോര്‍ട്ട് ചെയ്യുന്നു.

വടക്കന്‍, തെക്കന്‍ ഗാസയിലെ വിശാലമായ പ്രദേശങ്ങളില്‍ നിന്നും കുടിയൊഴിപ്പില്‍ ഉത്തരവ് വെള്ളിയാഴ്ച ഇസ്രായേല്‍ പുറപ്പെടുവിച്ചതായി യുഎന്‍ വക്താവ് സ്റ്റെഫാന്‍ ഡുജാറിക് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. നിലവില്‍ ഒഴിപ്പിക്കല്‍ പ്രഖ്യാപിച്ചിരിക്കുന്ന സ്ഥലങ്ങളിലാണ് മെഡിക്കല്‍ സൗകര്യങ്ങള്‍ ഉള്‍പ്പെടെയുള്ളതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒഴിപ്പിക്കലില്‍ ഈ പ്രദേശം കൂടി ഉള്‍പ്പെടുന്നതിനാല്‍ അടിയന്തര പരിചരണം ആവശ്യമുള്ളവര്‍ക്ക് അത് നല്‍കാന്‍ സാധിക്കാതെ വരും. ഇത് മരണസംഖ്യ ഉള്‍പ്പെടെ വര്‍ധിപ്പിക്കുമെന്നും ഡുജാറിക് മുന്നറിയിപ്പ് നല്‍കി.

അതേസമയം, ഇസ്രായേല്‍ ഉപരോധം ഏര്‍പ്പെടുത്തിയതോടെ ഗാസയിലേക്ക് സഹായമെത്തുന്നത് നിലച്ചു. റെഡ്‌ക്രോസിന്റെ ഗാസയിലെ ഫീല്‍ഡ് ആശുപത്രിയില്‍ അവശേഷിക്കുന്ന മരുന്നുകള്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ തീരുമെന്ന് ഇന്റര്‍നാഷണല്‍ കമ്മിറ്റി ഓഫ് ദി റെഡ്‌ക്രോസ് പ്രസിഡന്റ് മിര്‍ജാന സ്‌പോള്‍ജറിക് മുന്നറിയിപ്പ് നല്‍കി.

Also Read: Israel-Palestine Conflict: ഗാസയില്‍ വൈദ്യസഹായമെത്തിക്കുന്നത് തടഞ്ഞ് ഇസ്രായേല്‍; 29 പേര്‍ കൊല്ലപ്പെട്ടു, വെടിനിര്‍ത്തല്‍ ചര്‍ച്ച സജീവമെന്ന് യുഎസ്‌

മാര്‍ച്ച് രണ്ടിന് ശേഷമാണ് ഗാസയിലേക്ക് മരുന്നും ഭക്ഷണവുമായെത്തുന്ന ട്രക്കുകള്‍ ഇസ്രായേല്‍ തടയാന്‍ ആരംഭിച്ചത്. മാര്‍ച്ച് 18ന് ആക്രമണം പുനരാരംഭിച്ച ഇസ്രായേല്‍ നിലവില്‍ പ്രദേശത്ത് ഒഴിപ്പിക്കല്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണ്. ആക്രമണം ശക്തമായതോടെ റെഡ്‌ക്രോസ് പ്രവര്‍ത്തകര്‍ക്ക് പോലും പുറത്തിറങ്ങാന്‍ സാധിക്കുന്നില്ലെന്ന് മിര്‍ജാന പറഞ്ഞു.

 

Follow Us
Related Stories
Iran-US Conflict: ഇറാനില്‍ യുഎസ് വ്യോമാക്രമണം; ഹോര്‍മുസ് കടലിടുക്കിന് സമീപം എണ്ണ ടാങ്കറുകള്‍ ലക്ഷ്യമിട്ട് IRGC
സുഹൃത്തിൻ്റെ ജനന തീയതി ഭാഗ്യം കൊണ്ടുവന്നു; മലയാളിക്ക് യു.എ.ഇ ബിഗ് ടിക്കറ്റിൽ 25000 ദിർഹം സമ്മാനം
UPI In Burj Khalifa: ദുബായ് യാത്രക്കാർക്ക് സന്തോഷവാർത്ത: ബുർജ് ഖലീഫ ടിക്കറ്റുകൾ ഇനി യു.പി.ഐ വഴി ബുക്ക് ചെയ്യാം
US-Iran Conflict: മിഡിൽ ഈസ്റ്റ് വീണ്ടും പുകയുന്നു! ഇറാൻ മിസൈലുകൾ അമേരിക്ക തകർത്തു; നിർണായക നീക്കങ്ങളുമായി ട്രംപും നെതന്യാഹുവും
യു.എ.ഇയിലേക്ക് പറക്കുമ്പോൾ പവർബാങ്ക് കയ്യിൽ കരുതാറുണ്ടോ ? ഇക്കാര്യങ്ങൾ നിർബ്ബന്ധമായും അറിഞ്ഞിരിക്കണം !
Japan Earthquake-VIDEO: ജപ്പാനിൽ ശക്തമായ ഭൂചലനം; 7.1 തീവ്രത രേഖപ്പെടുത്തി, സുനാമി മുന്നറിയിപ്പ്
കണ്ണിനെ സംരക്ഷിച്ച് മൊ​ബൈൽ ഉപയോഗിക്കാനുള്ള ടിപ്സ്
ചിക്കൻ്റെ എല്ലാ ഭാഗവും ഒന്നിച്ചിട്ട് വേവിക്കാമോ?
ഒരാഴ്ച കൊണ്ട് ഒരു കിലോ കുറയ്ക്കാൻ എത്ര നടക്കണം?
മുടി ശരിയായി കഴുകേണ്ടത് എങ്ങനെ?
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി