Kim Jong-un: ഉരുൾപൊട്ടലിലും പ്രളയത്തിലും മരിച്ചവരെ രക്ഷിക്കാൻ കഴിഞ്ഞില്ല; 30 ഉദ്യോഗസ്ഥരെ തൂക്കിലേറ്റാൻ കിം ജോങ് ഉൻ
Kim Jong Un Executes 30 Officials: വെള്ളപ്പൊക്കവും മണ്ണിടിച്ചിലും മൂലമുണ്ടായ മരണങ്ങൾക്ക് ഉത്തരവാദികളെന്ന് കരുതുന്നവരെയാണ് വധശിക്ഷക്ക് വിധേയമാക്കാൻ കിം ജോങ് ഉൻ ഉത്തരവിട്ടിരിക്കുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഉദ്യോഗസ്ഥർക്കെതിരെ അഴിമതി, കൃത്യനിർവ്വഹണം എന്നീ കുറ്റങ്ങളും ചുമത്തിയിരുന്നു. എന്നാൽ വധിക്കപ്പെട്ട ഉദ്യോഗസ്ഥരുടെ പേര് വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
പോങ്യാങ്: ഉത്തരകൊറിയയിൽ ഉണ്ടായ വെള്ളപ്പൊക്കത്തിലും (North Korea flood) മണ്ണിടിച്ചിലിലും ആയിരങ്ങൾ മരിച്ച സംഭവത്തിൽ ഞെട്ടിക്കുന്ന ഉത്തരവിറക്ക് കിം ജോങ് ഉൻ (Kim Jong-un). വെള്ളപ്പൊക്കവും മണ്ണിടിച്ചിലും മൂലമുണ്ടായ മരണങ്ങൾ തടയുന്നതിൽ പരാജയപ്പെട്ടതിനാൽ 30 ഉദ്യോഗസ്ഥരെ കിം ജോങ് ഉൻ വധിക്കാൻ ഉത്തരവിട്ടതായി ദക്ഷിണ കൊറിയൻ മാധ്യമ റിപ്പോർട്ട് ചെയ്തു. ഇവരുടെ ശിക്ഷ നടപ്പാക്കിയെന്നാണ് ചില റിപ്പോർട്ടുകളിൽ പറയുന്നത്. ഉത്തരകൊറിയയിൽ ഉണ്ടായ പ്രകൃതി ദുരന്തത്തിൽ ആയിരത്തോളം പേരാണ് മരിച്ചത്. ഇതെ തുടർന്നാണ് ഉത്തരവ്.
വെള്ളപ്പൊക്കവും മണ്ണിടിച്ചിലും മൂലമുണ്ടായ മരണങ്ങൾക്ക് ഉത്തരവാദികളെന്ന് കരുതുന്നവരെയാണ് വധശിക്ഷക്ക് വിധേയമാക്കാൻ കിം ജോങ് ഉൻ ഉത്തരവിട്ടിരിക്കുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഉദ്യോഗസ്ഥർക്കെതിരെ അഴിമതി, കൃത്യനിർവ്വഹണം എന്നീ കുറ്റങ്ങളും ചുമത്തിയിരുന്നു. എന്നാൽ വധിക്കപ്പെട്ട ഉദ്യോഗസ്ഥരുടെ പേര് വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
അതേസമയം, 2019 മുതൽ ചാഗാംഗ് പ്രവിശ്യാ പാർട്ടി കമ്മിറ്റിയുടെ സെക്രട്ടറിയായ കാങ് ബോങ്-ഹൂണും ഇതിൽ ഉൾപ്പെടുന്നുവെന്ന് ഉത്തര കൊറിയൻ സെൻട്രൽ ന്യൂസ് ഏജൻസി (കെസിഎൻഎ) റിപ്പോർട്ട് ചെയ്യുന്നു. ജൂലൈയിലാണ് ഉത്തരകൊറിയയിൽ കനത്ത മഴയും വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ഉണ്ടായത്.
ALSO READ: വേണ്ടത്ര ഗുണനിലവാരമില്ല; ദുബായിൽ മൂന്ന് സ്കൂളുകൾ പൂട്ടി
മഴക്കെടുതി 4,000-ത്തിലധികം വീടുകളെ ബാധിക്കുകയും 15,000 താമസക്കാരെ മാറ്റിപ്പാർപ്പിക്കുകയും ചെയ്തു. കിം ജോങ് ഉൻ തന്നെ ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിക്കുകയും പ്രളയത്തിൽ പൂർണമായും മുങ്ങിയ സമീപപ്രദേശങ്ങൾ പുനർനിർമിക്കാനും പുനഃസ്ഥാപിക്കാനും മാസങ്ങളെടുക്കുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു.
അമ്മമാർ, കുട്ടികൾ, പ്രായമായവർ, വികലാംഗരായ സൈനികർ തുടങ്ങിയ ദുർബല വിഭാഗങ്ങൾ ഉൾപ്പെടെ 15,400 പേർക്ക് പ്യോങ്‌യാങ്ങിൽ സർക്കാർ അഭയം നൽകുകയും ചെയ്തിരുന്നു. അതിനിടെ വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം കൂടുതലാണെന്ന റിപ്പോർട്ടുകൾ ഉത്തര കൊറിയൻ നേതാവ് നിഷേധിച്ച് രംഗത്തെത്തിയിരുന്നു. ഉത്തരകൊറിയയുടെ പ്രശസ്തിക്ക് കോട്ടം തട്ടാൻ വേണ്ടിയുള്ള ബോധപൂർവമായ ഭാഗമായാണ് ദക്ഷിണ കൊറിയ കിംവദന്തികൾ പ്രചരിപ്പിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചിരുന്നു.
പൊതു വധശിക്ഷയുടെ ചരിത്രമുള്ള നാടാണ് ഉത്തരകൊറിയ. കോവിഡ്-19 മഹാമാരിക്ക് മുമ്പ് പ്രതിവർഷം ശരാശരി 10 വധശിക്ഷകൾ നടത്തിയിട്ടുണ്ടെന്ന് കൊറിയ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ വർഷം 100 വധശിക്ഷകളെങ്കിലും റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ ഈ എണ്ണം കുതിച്ചുയർന്നതായും ചില റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.