Man Death After Divorce: വിവാഹമോചനം! ഒരു മാസം ബിയർ മാത്രം കുടിച്ചു; 44കാരൻ കിടപ്പുമുറിയിൽ മരിച്ച നിലയിൽ

Man Dies After Drinking Only Beer: സംഭവ സ്ഥലത്തെത്തിയ പാരാമെഡിക്കലുകൾ നംവോങ്‌സയുടെ കിടപ്പുമുറിയിൽ നിന്ന് കണ്ടെത്തിയത് 100ലധികം ഒഴിഞ്ഞ ബിയർ കുപ്പികളാണ്.

Man Death After Divorce: വിവാഹമോചനം! ഒരു മാസം ബിയർ മാത്രം കുടിച്ചു; 44കാരൻ കിടപ്പുമുറിയിൽ മരിച്ച നിലയിൽ

പ്രതീകാത്മക ചിത്രം

Published: 

25 Jul 2025 19:40 PM

തായ്‌ലൻഡ്: ഒരു മാസം തുടർച്ചയായി ബിയർ മാത്രം കുടിച്ചതിന് പിന്നാലെ 44കാരൻ മരിച്ചു. സംഭവം തായ്‌ലൻഡിൽ ആണ്. അടുത്തിടെയാണ് ഇയാൾ വിവാഹമോചിതനായത്. ഇതിന് പിന്നാലെയാണ് ഇയാൾ ബിയർ മാത്രം കുടിച്ച് ജീവിച്ചതെന്നാണ് റിപ്പോർട്ടുകൾ. തായ്‌ലൻഡിലെ റയോങ്ങിലെ ബാൻ ചാങ് ജില്ലയിലെ തവീസക് നാംവോങ്‌സ എന്നയാളാണ് മരിച്ചത്.

തവീസക് നാംവോങ്‌സയ്ക്ക് 16 വയസുള്ള ഒരു മകനുണ്ട്. മകനാണ് ഇയാളെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യയുമായി വേർപിരിഞ്ഞ ശേഷം തവീസക് ഭക്ഷണം കഴിക്കാൻ വിസമ്മതിച്ചു. പിന്നാലെ ഒരു മാസത്തോളം മദ്ധ്യം മാത്രമാണ് കുടിച്ചത്. ഇയാളുടെ മകൻ ദിവസവും ഭക്ഷണം പാകം ചെയ്ത് അച്ഛനെ കഴിപ്പിക്കാൻ ശ്രമിച്ചിരുന്നെങ്കിലും ഇയാൾ ഭക്ഷണം കഴിക്കാൻ തയ്യാറായില്ലെന്ന് മകൻ പറഞ്ഞതായി വൃത്തങ്ങൾ പറയുന്നു.

സ്‌കൂളിൽ പോയ മകൻ തിരികെ വീട്ടിൽ എത്തിയതിന് പിന്നാലെ അച്ഛന് ചുഴലിപോലെ വന്ന് കിടപ്പുമുറിയിൽ ബോധമില്ലാതെ കിടക്കുകയായിരുന്നുവെന്ന് മകൻ പറഞ്ഞു. ഉടനെ സിയാം റയോങ് ഫൗണ്ടേഷനിൽ നിന്നുള്ള ആരോ​ഗ്യ പ്രവർത്തകരെ മകൻ വിവരം അറിയിച്ചു. അവർ സ്ഥലത്തെത്തുമ്പോഴേക്കും അദ്ദേഹം മരണപ്പെട്ടിരുന്നു.

ALSO READ: ദുരന്തം മുൻകൂട്ടി കണ്ട് പൂച്ചകൾ; സ്ത്രീ അത്ഭുതകരമായി രക്ഷപ്പെട്ടു

സംഭവ സ്ഥലത്തെത്തിയ പാരാമെഡിക്കലുകൾ നംവോങ്‌സയുടെ കിടപ്പുമുറിയിൽ നിന്ന് കണ്ടെത്തിയത് 100ലധികം ഒഴിഞ്ഞ ബിയർ കുപ്പികളാണ്. കിടക്കയിലേക്ക് കയറാനും ഇറങ്ങാനുമുള്ള സ്ഥലം മാത്രമാണ് കിടപ്പുമുറിയിൽ ഉണ്ടായിരുന്നത്. ബാക്കിയുള്ളിടമെല്ലാം ബിയർ കുപ്പികൾ കൊണ്ട് നിറഞ്ഞ് ഇരിക്കുകയായിരുന്നു. യുവാനിനെ പോസ്റ്റ്‌മോർട്ടം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് അധികൃതർ. തുടർച്ചയായി 30 ദിവസത്തോളം ബിയർ മാത്രം കഴിച്ചതാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം.

Related Stories
Emirates ID Renewal: പാസ്‌പോര്‍ട്ടിനൊപ്പം എമിറേറ്റ്‌സ് ഐഡിയും പുതുക്കിയാലോ? യുഎഇയില്‍ പുത്തന്‍വിദ്യ
US Travel Ban: 19 അല്ല, അതുക്കും മേലെ ! കൂടുതല്‍ രാജ്യങ്ങളെ നോട്ടമിട്ട് യുഎസ്; യാത്രാ നിരോധനം ഏര്‍പ്പെടുത്തും
Donald Trump: കിട്ടിയത് ലാഭം! ട്രംപിന് സമാധാന സമ്മാനം നല്‍കി ഫിഫ
Vlogger Dies: ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കി; പിന്നാലെ 26 കാരിയായ വ്ലോഗര്‍ മരിച്ചു; നോവായി ഭർത്താവിന്റെ കുറിപ്പ്
Vladimir Putin: മലവിസർജ്യനത്തിന് പ്രത്യേക പെട്ടി, യാത്രകളിലെല്ലാം കൂടെ; എന്താണ് പുടിന്റെ ‘പൂപ്പ് സ്യൂട്ട്കേസ്’?
Donald Trump: പുടിന്‍ എത്തിയതിന് പിന്നാലെ ട്രംപിന്റെ പുതിയ നീക്കം; യുഎസ് സംഘവും ഇന്ത്യയിലേക്ക്; മുന്നില്‍ ആ ലക്ഷ്യം
'കളങ്കാവല്‍' ആദ്യ ദിനം നേടിയത് എത്ര?
ഈ ദിവസം വരെ ബെംഗളൂരുവില്‍ വൈദ്യുതിയില്ല
ആർത്തവം ഇടയ്ക്ക് മുടങ്ങിയാൽ? കറുവപ്പട്ടയിലുണ്ട് പരിഹാരം
പുടിന്റെ ആസ്തിയെത്ര? കണക്കുകള്‍ അതിശയിപ്പിക്കും
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ