ചെറിയ ഷൂ ധരിച്ചു, പിന്നാലെ കാൽവിരലുകൾ മുറിച്ചുമാറ്റി; നിങ്ങൾക്കും ഇത് സംഭവിച്ചേക്കാം
Man Loses Toe After Wearing Tight Shoes: വിവാഹ ദിവസം വളരെ ഇറുകിയ ഷൂസ് ധരിച്ചതിനെ തുടര്‍ന്ന് യുകെക്കാരനായ മാര്‍ട്ടിന്‍ റാല്‍ഫിന് തന്റെ കാലിന്റെ ഒരു ഭാഗം മുറിച്ചുമാറ്റേണ്ടി വരുകയായിരുന്നു.

ചെറിയ സെെസിലുള്ള ഷൂവും ചെരുപ്പും ധരിച്ച് കാൽ വിരലുകൾക്ക് മുറിവ് സംഭവിക്കാറുള്ളത് സാധാരണയാണ്. എന്നാൽ കാല്‍വിരലുകള്‍ തന്നെ മുറിച്ച് മാറ്റേണ്ടി വന്ന ഒരു യുകെ സ്വദേശിയുടെ അനുഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. വിവാഹ ദിവസം വളരെ ഇറുകിയ ഷൂസ് ധരിച്ചതിനെ തുടര്‍ന്ന് യുകെക്കാരനായ മാര്‍ട്ടിന്‍ റാല്‍ഫിന് തന്റെ കാലിന്റെ ഒരു ഭാഗം മുറിച്ചുമാറ്റേണ്ടി വരുകയായിരുന്നു.
2019 ജൂലൈ 27ന് അദ്ദേഹത്തിന്റെ വിവാഹ ദിവസമാണ് ഈ ദുരനുഭവമുണ്ടായത്. 61വയസുകാരനായ അദ്ദേഹം ചെറിയ സെെസിലുള്ള ഷൂ ധരിക്കുകയായിരുന്നു. എന്നാല്‍ വേദന കാരണം കുറച്ച് സമയത്തിനുശേഷം അദ്ദേഹത്തിന് ഷൂ മാറ്റേണ്ടി വന്നു. എന്നാൽ ഷൂ ധരിച്ച് അദ്ദേഹത്തിന്റെ കാലിൽ മുറിവ് സംഭവിച്ചിരുന്നു. ആഴ്ചകള്‍ക്കുശേഷവും ഈ മുറിവ് ഉണങ്ങിയില്ല. ഇതോടെ ആശുപത്രിയില്‍ ചികിത്സ തേടുകയുമായിരുന്നു. അണുബാധയേറ്റ ഭാഗങ്ങള്‍ കഴുകി വൃത്തിയാക്കിയെങ്കിലും ഇത് എല്ലുകളെ ബാധിക്കാന്‍ തുടങ്ങിയിരുന്നു. ഒടുവില്‍ മൂന്ന് കാല്‍വിരലുകള്‍ മുറിച്ചു മാറ്റേണ്ടി വന്നു.
അണുബാധ ഒരുപാട് കൂടിയിരിക്കുന്നു എന്നും തന്റെ കാല്‍വിരല്‍ മുറിച്ചു മാറ്റണമെന്നും ഡോക്ടർമാർ തന്നോട് പറഞ്ഞു. ഇതോടെയാണ് കാൽ വിരൽ മുറിച്ച് മാറ്റിയത് എന്നാണ് മാര്‍ട്ടിന്‍ റാഫിന്‍ പറയുന്നത്. ഇയാൾക്ക് പ്രമേഹരോഗം ഉള്ളതിനാലാണ് ഇത്തരത്തിൽ ഒരു അവസ്ഥ ഉണ്ടായത്.
Also Read:ഷാർജയിൽ 35 ലക്ഷം കാപ്റ്റഗോൺ ഗുളികകളുമായി സംഘം പിടിയിൽ; ഗുളികയുടെ മൂല്യം 19 മില്ല്യൺ ദിർഹം
വിദഗ്ധർ പറയുന്നത് പ്രമേഹരോഗികള്‍ വീതിയേറിയ ഫിറ്റിംഗ് ഉള്ള പാദരക്ഷകള്‍ ഉപയോഗിക്കാനാണ്. കാരണം ഇറുകിയ ചെരുപ്പ് ഇടുന്നത് മൂലം ചെറിയ കുരുക്കൾ വന്ന് കാലുകളിലേക്കുള്ള രക്തത്തിന്റെയും നാഡികളുടെയും വിതരണത്തെ ബാധിക്കുകയും ചെയ്യും.