Sharjah: ഷാർജയിൽ 35 ലക്ഷം കാപ്റ്റഗോൺ ഗുളികകളുമായി സംഘം പിടിയിൽ; ഗുളികയുടെ മൂല്യം 19 മില്ല്യൺ ദിർഹം
Captagon Pills Seized In Sharjah: ഷാർജയിൽ 35 ലക്ഷം കാപ്റ്റഗോൺ ഗുളികകൾ പിടികൂടി. 19 മില്ല്യൺ ദിർഹം വിലമതിക്കുന്ന മയക്കുമരുന്ന് ശേഖരമാണ് പിടികൂടിയത്.
ഷാർജയിൽ വൻ മയക്കുമരുന്ന് വേട്ട. ഷാർജ പോലീസും മയക്കുമരുന്ന് വിരുദ്ധ വകുപ്പും ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിൽ 35 ലക്ഷം കാപ്റ്റഗോൺ ഗുളികകളുമായി ഒരു സംഘം ആളുകൾ പിടിയിലായി. ഡെപ്ത് ഓഫ് ഡാർക്നസ് എന്ന് പേരിട്ട പ്രത്യേക ഓപ്പറേഷനിലൂടെയാണ് നടപടി. ഏകദേശം 585 കിലോ വരുന്ന, 19 മില്ല്യൺ ദിർഹം വിലമതിയ്ക്കുന്ന മയക്കുമരുന്ന് ശേഖരമാണ് പിടികൂടിയത്.
പ്രദേശത്ത് മയക്കുമരുന്നുകൾ വിതരണം ചെയ്യുന്നവരെ കേന്ദ്രീകരിച്ച് നടത്തിയ നിരീക്ഷണമാണ് വൻ മയക്കുമരുന്ന് വേട്ടയിലേക്ക് നയിച്ചത്. ഷാർജ പോലീസിലെ ആൻ്റി നാർക്കോട്ടിക്സ് ഡിപ്പാർട്ട്മെൻ്റും അബുദാബി പോലീസും ചേർന്ന് നടത്തിയ ഓപ്പറേഷനിൽ 35 ലക്ഷം കാപ്റ്റഗോൺ ഗുളികകൾ പിടിച്ചെടുത്തു. ഇവ കുഴിച്ചിട്ടിരിക്കുകയായിരുന്നു. പരിശോധനകളിൽ നിന്ന് രക്ഷപ്പെടാൻ സംഘം നൂതന മാർഗങ്ങൾ ഉപയോഗിച്ചിരുന്നതായി അധികൃതർ അറിയിച്ചു. മയക്കുമരുന്ന് വേട്ടയുടെ ദൃശ്യങ്ങൾ ഷാർജ പോലീസ് തന്നെ തങ്ങളുടെ എക്സ് പ്ലാറ്റ്ഫോമിലൂടെ പങ്കുവച്ചു. എത്ര പേർ പിടിയിലായെന്നോ ഇവർ ഏത് നാട്ടുകാരാണെന്നോ വ്യക്തമല്ല.
ഷാർജ പോലീസ് പങ്കുവച്ച വിഡിയോ
في عملية مشتركة أطلق عليها “قاع الظلام”
3 ملايين و500 ألف قرص كبتاجون في قبضة شرطة الشارقة بقيمة تجاوزت 19 مليون درهمhttps://t.co/zayBvhIIo3 pic.twitter.com/u8K8zj2lww— شرطة الشارقة (@ShjPolice) June 15, 2025