Iran Israel Conflict: ഇസ്രയേൽ – ഇറാൻ യുദ്ധം കടുക്കുന്നു: ഹൈഫ എണ്ണശുദ്ധീകരണ ശാലയ്ക്ക് നേരെ മിസൈൽ ആക്രമണം

Iran Strikes Haifa Oil Refinery: ഐആർജിസി നാവികസേന കമാൻഡർ അലി റേസ തങ്‌സിരി കൊല്ലപ്പെട്ടതായി ഇറാൻ ഔദ്യോഗികമായി സ്ഥിരീകരിച്ചു. നാല് ദിവസം മുൻപ് തങ്ങൾ അലി റേസയെ വധിച്ചെന്ന ഇസ്രയേലിന്റെ അവകാശവാദം ഇതോടെ ശരിയാണെന്ന് തെളിഞ്ഞു. ഇറാഖിലെ മുഹമ്മദ് ആല വ്യോമത്താവളത്തിന് നേരെ ഉണ്ടായ മിസൈൽ ആക്രമണത്തിൽ ഇറാഖി വ്യോമസേനയുടെ വിമാനം തകർന്നു. സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ടുള്ള ആക്രമണത്തെ ഇറാഖ് പ്രതിരോധ മന്ത്രാലയം അപലപിച്ചു.

Iran Israel Conflict: ഇസ്രയേൽ - ഇറാൻ യുദ്ധം കടുക്കുന്നു: ഹൈഫ എണ്ണശുദ്ധീകരണ ശാലയ്ക്ക് നേരെ മിസൈൽ ആക്രമണം

Iran Israel Conflict

Published: 

30 Mar 2026 | 08:03 PM

ടെഹ്‌റാൻ: പശ്ചിമേഷ്യയിൽ ഇസ്രയേലും ഇറാനും തമ്മിലുള്ള സൈനിക നീക്കങ്ങൾ അതീവ ഗുരുതരമായ ഘട്ടത്തിലേക്ക്. തിങ്കളാഴ്ച ഇസ്രയേലിലെ പ്രധാന ഊർജ്ജ കേന്ദ്രമായ ഹൈഫയിലെ ബസാൻ എണ്ണശുദ്ധീകരണ ശാലയ്ക്ക് നേരെ മിസൈൽ ആക്രമണമുണ്ടായി. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇറാൻ ഏറ്റെടുത്തു.

ഹൈഫയിലെ എണ്ണശുദ്ധീകരണ ശാല ലക്ഷ്യമിട്ട് നടത്തിയ മിസൈൽ ആക്രമണത്തിൽ ഇന്ധന ടാങ്കിനും കെട്ടിടത്തിനും തീപിടിച്ചു. മിസൈൽ പ്രതിരോധിക്കുന്നതിനിടെ അതിന്റെ അവശിഷ്ടങ്ങൾ വീണാണ് തീപിടുത്തമുണ്ടായതെന്ന് ഇസ്രയേൽ വിശദീകരിച്ചു. ആക്രമണം നടത്തിയത് ഇറാനാണോ അതോ ഹിസ്ബുള്ളയാണോ എന്നതിൽ അന്താരാഷ്ട്ര മാധ്യമങ്ങൾക്കിടയിൽ ഇപ്പോഴും അവ്യക്തതയുണ്ട്.

ഐആർജിസി നാവികസേന കമാൻഡർ അലി റേസ തങ്‌സിരി കൊല്ലപ്പെട്ടതായി ഇറാൻ ഔദ്യോഗികമായി സ്ഥിരീകരിച്ചു. നാല് ദിവസം മുൻപ് തങ്ങൾ അലി റേസയെ വധിച്ചെന്ന ഇസ്രയേലിന്റെ അവകാശവാദം ഇതോടെ ശരിയാണെന്ന് തെളിഞ്ഞു. ഇറാഖിലെ മുഹമ്മദ് ആല വ്യോമത്താവളത്തിന് നേരെ ഉണ്ടായ മിസൈൽ ആക്രമണത്തിൽ ഇറാഖി വ്യോമസേനയുടെ വിമാനം തകർന്നു. സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ടുള്ള ആക്രമണത്തെ ഇറാഖ് പ്രതിരോധ മന്ത്രാലയം അപലപിച്ചു.

ഇറാനിലെ ഏകദേശം 40 ഓളം സൈനിക-വ്യവസായ കേന്ദ്രങ്ങൾ തകർത്തതായി ഇസ്രയേൽ സൈന്യം അവകാശപ്പെട്ടു. ലെബനനിൽ ഹിസ്ബുള്ള കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് നടത്തിയ വ്യോമാക്രമണത്തിൽ ആറ് ഇസ്രയേൽ സൈനികർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്.

സ്‌പെയിനിന്റെ നിലപാട്

ഇറാനെ ആക്രമിക്കുന്നതിനായി അമേരിക്കൻ യുദ്ധവിമാനങ്ങൾക്ക് തങ്ങളുടെ വ്യോമാതിർത്തി ഉപയോഗിക്കുന്നതിനുള്ള വിലക്ക് സ്‌പെയിൻ നീട്ടി. യുദ്ധത്തിൽ നേരിട്ട് പങ്കുചേരില്ലെന്ന നിലപാടിലാണ് സ്‌പെയിൻ ഉറച്ചുനിൽക്കുന്നത്.

ശത്രുവിനെ പൂർണ്ണമായും നശിപ്പിക്കുന്നത് വരെ പോരാട്ടം തുടരുമെന്ന് ഐആർജിസി പ്രസ്താവനയിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. മേഖലയിൽ യുദ്ധം പടരുന്നത് ആഗോള വിപണിയെയും എണ്ണവിലയെയും ബാധിക്കുമെന്ന ആശങ്ക ശക്തമാണ്.

Loading...
Unable to load recommendations.
Follow Us
Related Stories
ഗ്ലോബൽ വില്ലേജിലേക്ക് യാത്ര ചെയ്യാൻ ഇനി വെറും 10 ദിർഹം മതി; പ്രത്യേക ബസ് സർവീസുകളുടെ പൂർണ വിവരങ്ങൾ ഇതാ!
ഇറാനെതിരെ ‘മദർ ഓഫ് ഓൾ ബോംബ്’ പ്രയോഗിക്കാൻ അമേരിക്ക? ആണവ-ഊർജ്ജ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് പെൻ്റഗൺ നീക്കമെന്ന് റിപ്പോർട്ട്
Saudi Attack: സൗദിയിൽ ആക്രമണങ്ങൾ; ഇന്ത്യക്കാർ പരിഭ്രാന്തരാകരുത്, നിർദേശവുമായി ഇന്ത്യൻ അംബാസഡർ
ഷാർജയിലെ അൽ ദൈദ് എത്തിഹാദ് റെയിൽ സ്റ്റേഷനിലേക്ക് മുന്ന് ബസ് സർവിസുകൾ; റൂട്ടുകളും സമയക്രമവും അറിയൂ!
യു.എസിൽ ഹിന്ദു ക്ഷേത്രത്തിന് നേരെ വെടിവയ്പ്പ് നടത്താൻ പദ്ധതിയിട്ട 19-കാരൻ അറസ്റ്റിൽ
Houthi Attack: ഇസ്രായേലിലേക്കും സൗദിയിലേക്കും മിസൈൽ ഭീഷണി; ചൈനീസ് സാങ്കേതികവിദ്യയിൽ ഹൂതികളുടെ നീക്കം
സ്വര്‍ണാഭരണങ്ങളുടെ തിളക്കം വര്‍ധിപ്പിക്കാന്‍ പരീക്ഷിക്കാവുന്ന വഴികള്‍
160 കിലോ മീറ്റർ മൈലേജ്, കാണാൻ അടിപൊളി ലുക്കും - റിവ‍‍‍‍‍ർ ഇൻഡി
ട്രിപ്പിൾ 200MP ക്യാമറയുള്ള സീരീസ്! ലോഞ്ചിന് മുമ്പ് വില ചോർന്നു
വിജയദശമി നാളിൽ വിദ്യാരംഭം കുറിക്കുന്നത് എന്തുകൊണ്ട്?
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?