Iran-Israel Conflict: യുഎസ്-ഇസ്രായേൽ ആക്രമണത്തിന് ഇറാന്റെ കനത്ത തിരിച്ചടി, യുഎഇയിലും ബഹ്‌റൈനിലും സ്ഫോടനങ്ങൾ

Iran Israel Conflict Latest Update: സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി യുഎഇ വ്യോമപാത ഭാഗികമായി അടച്ചു. ഇറാന്റെ കടന്നുകയറ്റത്തെ യുഎഇ ശക്തമായി അപലപിച്ചു.

Iran-Israel Conflict: യുഎസ്-ഇസ്രായേൽ ആക്രമണത്തിന് ഇറാന്റെ കനത്ത തിരിച്ചടി, യുഎഇയിലും ബഹ്‌റൈനിലും സ്ഫോടനങ്ങൾ

Iran Israel Conflict (4)

Published: 

28 Feb 2026 | 09:18 PM

ദുബായ്: പശ്ചിമേഷ്യയിൽ പതിറ്റാണ്ടുകൾക്കിടയിലെ ഏറ്റവും ഭീതിജനകമായ സാഹചര്യത്തിലൂടെയാണ് ലോകം കടന്നുപോകുന്നത്. ഇറാനിലെ ആണവ-മിസൈൽ കേന്ദ്രങ്ങൾക്ക് നേരെ അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തിയ വ്യോമാക്രമണത്തിന് തൊട്ടുപിന്നാലെ, ഇറാൻ വിപ്ലവ ഗാർഡ് ഗൾഫ് മേഖലയിലാകെ പ്രത്യാക്രമണം അഴിച്ചുവിട്ടു. അറബ് ഉപദ്വീപിലെമ്പാടുമുള്ള അമേരിക്കൻ സൈനിക താവളങ്ങൾ ഇപ്പോൾ ഇറാന്റെ മിസൈൽ പരിധിയിലാണെന്ന് ടെഹ്‌റാൻ പ്രഖ്യാപിച്ചു.

മനാമയിലെ അമേരിക്കൻ നാവികസേനയുടെ അഞ്ചാം കപ്പൽപ്പടയുടെ ആസ്ഥാനത്തിന് നേരെ ഇറാൻ നേരിട്ട് മിസൈൽ ആക്രമണം നടത്തി. ജുഫൈർ മേഖലയിൽ നിന്ന് പുക ഉയരുന്നത് ദൃശ്യമായിട്ടുണ്ട്. മിസൈൽ അവശിഷ്ടങ്ങൾ കാണുന്നവർ ജാഗ്രത പാലിക്കണമെന്ന് ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം നിർദ്ദേശം നൽകി. അബുദാബിയിലെ അൽ ദാഫ്ര വ്യോമതാവളത്തിന് സമീപം ശക്തമായ സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്തു. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി യുഎഇ വ്യോമപാത ഭാഗികമായി അടച്ചു. ഇറാന്റെ കടന്നുകയറ്റത്തെ യുഎഇ ശക്തമായി അപലപിച്ചു.

Also Read – കൂടെ ഉള്ളവരിൽ 90 ശതമാനവും മലയാളികൾ, ദുബായിൽ കുടുങ്ങിയവരിൽ പിന്നണി​ഗായകൻ ബിജുനാരായണനും

പതിനായിരത്തോളം അമേരിക്കൻ സൈനികർ കഴിയുന്ന ദോഹയിലെ അൽ ഉദൈദ് താവളത്തിൽ മിസൈൽ പ്രതിരോധ സംവിധാനങ്ങൾ സജീവമായി. നിരവധി മിസൈലുകളെ തകർത്തതായി ഖത്തർ പ്രതിരോധ മന്ത്രാലയം അറിയിച്ചു. കുവൈത്തിന്റെ വ്യോമപാത ലംഘിച്ചുകൊണ്ട് മിസൈലുകൾ എത്തിയതായും സ്ഫോടന ശബ്ദങ്ങൾ കേട്ടതായും റിപ്പോർട്ടുകളുണ്ട്. രാജ്യാന്തര നിയമങ്ങളുടെ ലംഘനമാണിതെന്ന് കുവൈത്ത് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.

തലസ്ഥാനമായ റിയാദിൽ മിസൈലുകൾ തകർക്കുന്നതിന്റെ ഭാഗമായി വലിയ സ്ഫോടന ശബ്ദങ്ങൾ കേട്ടു. യുഎഇ, ബഹ്‌റൈൻ, ഖത്തർ, കുവൈത്ത് എന്നീ രാജ്യങ്ങളുടെ പരമാധികാരത്തിന് മേലുള്ള കടന്നുകയറ്റത്തെ സൗദി അറേബ്യ ശക്തമായ ഭാഷയിൽ അപലപിച്ചു. യുദ്ധം ഗൾഫ് മേഖലയെ ഗ്രസിച്ചതോടെ ആഗോള എണ്ണ വിതരണവും വിമാന ഗതാഗതവും പൂർണ്ണമായും തടസ്സപ്പെട്ടു. ഇന്ത്യയിലേക്കുള്ള വിമാന സർവീസുകൾ ഉൾപ്പെടെ എട്ട് രാജ്യങ്ങളുടെ വ്യോമപാതകൾ അടച്ചതിനാൽ ആയിരക്കണക്കിന് യാത്രക്കാർ ദുരിതത്തിലാണ്.

Loading...
Unable to load recommendations.
Follow Us
Related Stories
Iran-US Conflict: ഖേഷ്വം ദ്വീപില്‍ വീണ്ടും സ്‌ഫോടനം; പശ്ചിമേഷ്യ പുകയുന്നു, യുദ്ധത്തിന് അന്ത്യമില്ല
നേപ്പാൾ പ്രളയം: കൈലാസ തീർത്ഥാടകരെ കണ്ടെത്താൻ തിരച്ചിൽ ഊർജിതമായി തുടരുന്നു; ഈഷാ ഫൗണ്ടേഷൻ
പ്രവാസികളുടെ ശ്രദ്ധയ്ക്ക്; റാസൽഖൈമയിലെ ഫ്ലെമിംഗോ ബീച്ചിൽ ബാർബീക്യൂവിന് കർശന നിരോധനം
മോദി-ഷീ കൂടിക്കാഴ്ചയ്ക്ക് തൊട്ടുമുമ്പ് മനസ്സ് തുറന്ന് ചൈന; ‘ഭിന്നതകൾ പരിഹരിക്കും, ലക്ഷ്യം നല്ല അയൽപക്ക ബന്ധം’
അബുദാബിയിലെ പ്രധാന ഹൈവേയിലെ വേഗപരിധി കുറച്ചു; തിങ്കളാഴ്ച മുതൽ മാറ്റങ്ങൾ പ്രാബല്യത്തിൽ
യുക്രൈനിലേക്ക് യൂറോപ്യൻ സൈന്യത്തെ അയച്ചാൽ റഷ്യക്കെതിരെയുള്ള യുദ്ധമായി കണക്കാക്കും: മുന്നറിയിപ്പുമായി പുടിൻ
പുഴുങ്ങിയ നേന്ത്രപ്പഴമോ പഴുത്തതോ ആരോ​ഗ്യത്തിന് നല്ലത്
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ