Hafeet Rail: ഒമാൻ – യു.എ.ഇ ട്രെയിൻ യാത്രയ്ക്ക് ഇനി അധികം കാത്തിരിക്കേണ്ടി വരില്ല; പരീക്ഷണ ഓട്ടം ഉടൻ ?

Hafeet Rail: Trials for the First Oman-UAE Train Network Set for 2027: പർവത പ്രദേശങ്ങളിലൂടെയും നഗരങ്ങളിലൂടെയും വ്യാവസായിക മേഖലകളിലൂടെയും കടന്നുപോകുന്ന ഈ അതിവേഗ റെയിൽ പാതയിൽ 2.5 കിലോമീറ്റർ ദൈർഘ്യം വരുന്ന തുരങ്കങ്ങളും നിരവധി പാലങ്ങളും അടിപ്പാതകളും ഉൾപ്പെടുന്നുണ്ട്. മണിക്കൂറിൽ 200 കിലോമീറ്റർ വേഗതയിലായിരിക്കും ഇതിലൂടെ യാത്രാ ട്രെയിനുകൾ സഞ്ചരിക്കുക. സർവീസ് ആരംഭിക്കുന്നതോടെ സോഹാർ അൽ ഐൻ, അബുദാബി എന്നീ നഗരങ്ങൾക്കിടയിലുള്ള യാത്രാ സമയം വലിയ രീതിയിൽ കുറയും

Hafeet Rail: ഒമാൻ - യു.എ.ഇ ട്രെയിൻ യാത്രയ്ക്ക് ഇനി അധികം കാത്തിരിക്കേണ്ടി വരില്ല; പരീക്ഷണ ഓട്ടം ഉടൻ ?

ഹഫീത് റെയിൽ

Published: 

16 Sep 2026 | 06:47 PM

ദുബായ്: ഒമാനെയും യു.എ.ഇയെയും തമ്മിൽ ബന്ധിപ്പിക്കുന്ന ആദ്യ റെയിൽ ശൃംഖലയുടെ പരീക്ഷണ ഓട്ടം അടുത്ത വർഷം തന്നെ ഉണ്ടാകും എന്ന് ഉറപ്പായി. 2027-ൻ്റെ അവസാനത്തോടെ തന്നെ പാതയിൽ പരീഷണയോട്ടം ആരംഭിക്കുമെന്ന് ഒമാൻ ഗതാഗത വകുപ്പ് മന്ത്രി തന്നെയാണ് അറിയിച്ചിരിക്കുന്നത്. ഒമാൻ്റെ ഗതാഗത, വാർത്താ വിനിമയ വിവരസാങ്കേതിക മന്ത്രിയായ സയിദ് ബിൻ ഹമൂദ് അൽ മവാലിയാണ് ഇക്കാര്യം മാധ്യമങ്ങളോട് വ്യക്തമാക്കിയത്. 2027 ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള മാസങ്ങളിലായിരിക്കും പരീക്ഷണാടിസ്ഥാനത്തിലുള്ള ട്രെയിൻ സർവീസ് ആരംഭിക്കുക എന്നാണ് അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്.

ഒമാൻ റെയിൽ, എത്തിഹാദ് റെയിൽ, മുബാദല എന്നിവയുടെ സംയുക്ത സംരംഭമായ ‘ഹഫീത് റെയിലാ’ണ് 238 കിലോമീറ്റർ ദൈർഘ്യമുള്ള ഈ പാത ഒരുക്കുന്നത്. ഒമാനിലെ പ്രധാന തുറമുഖ നഗരമായ സൊഹാറിനെ അൽ ബുറൈമി, അൽ, ഐൻ എന്നീ നഗരങ്ങൾ വഴി യു.എ.ഇയുടെ ദേശീയ റെയിൽ ശൃംഖലയുമായി ബന്ധിപ്പിക്കുന്നതാണ് ഈ പാത. യാത്രക്കാർക്കും, ചരക്ക് ഗതത്തിനും ഒരുപോലെ ഉപയോഗിക്കാൻ സാധിക്കും വിധമാണ് റെയിൽവേ ശൃംഖല രൂപകൽപ്പന ചെയ്തിരിക്കുന്നത്.

Also Read: ദുബായ് – അബുദാബി യാത്രാ സമയം വെറും 30 മിനിറ്റ്; യു.എ.ഇയിൽ അതിവേഗ റെയിൽ പദ്ധതി വരുന്നു

പാത ഇരുരാജ്യങ്ങളിലെയും തുറമുഖങ്ങൾ, വ്യാവസായിക മേഖലകൾ ലോജിസ്റ്റിക്സ് ഹബ്ബുകൾ എന്നിവയെ പരസ്പരം ബന്ധിപ്പിക്കും. ഇത് വ്യാപാര രംഗത്ത് വലിയ കുതിച്ചുചാട്ടം സൃഷ്ടിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. സൊഹാർ, അൽ ബുറൈമി, വാദി അൽ ജിസ്സി, അൽ ഐൻ എന്നിവിടങ്ങളിലായി റെയിൽവേയുടെ നിർമ്മാണ പ്രവർത്തികൾ അതിവേഗം പുരോഗമിക്കുകയാണ്. കഴിഞ്ഞ ഏപ്രിൽ മാസത്തിൽ തന്നെ പദ്ധതിയുടെ 40 ശതമാനം പൂർത്തിയായതായി ഹഫീത് റെയിൽ അറിയിച്ചിരുന്നു. പാലങ്ങളുടെ നിർമ്മാണം പൂർത്തിയായതിനെ തുടർന്ന് ട്രാക്കുകൾ സ്ഥാപിക്കുന്ന ജോലികൾ ഇപ്പോൾ ആരംഭിച്ചിട്ടുണ്ട്.

പർവത പ്രദേശങ്ങളിലൂടെയും നഗരങ്ങളിലൂടെയും വ്യാവസായിക മേഖലകളിലൂടെയും കടന്നുപോകുന്ന ഈ അതിവേഗ റെയിൽ പാതയിൽ 2.5 കിലോമീറ്റർ ദൈർഘ്യം വരുന്ന തുരങ്കങ്ങളും നിരവധി പാലങ്ങളും അടിപ്പാതകളും ഉൾപ്പെടുന്നുണ്ട്. മണിക്കൂറിൽ 200 കിലോമീറ്റർ വേഗതയിലായിരിക്കും ഇതിലൂടെ യാത്രാ ട്രെയിനുകൾ സഞ്ചരിക്കുക. സർവീസ് ആരംഭിക്കുന്നതോടെ സോഹാർ അൽ ഐൻ, അബുദാബി എന്നീ നഗരങ്ങൾക്കിടയിലുള്ള യാത്രാ സമയം വലിയ രീതിയിൽ കുറയും. നിലവിൽ ഇരു രാജ്യങ്ങൾക്കുമിടയിൽ റോഡ് വഴി യാത്ര ചെയ്യുന്നവർക്ക് ഇത് വലിയ ആശ്വാസമാണ്.

English Summary

Trial operations for the 238km Oman-UAE Hafeet Rail network will begin in late 2027. The project will connect Sohar to Abu Dhabi, revolutionizing cross-border passenger and freight transport.

Loading...
Unable to load recommendations.
Follow Us
Related Stories
പ്രോട്ടീൻ്റെ കലവറ! ഈ ഭക്ഷണങ്ങൾ ശീലമാക്കൂ
വിവാഹഭാഗ്യത്തിനും ദാമ്പത്യസൗഭാഗ്യത്തിനും വ്യാഴാഴ്ച്ച ജപിക്കേണ്ട മന്ത്രങ്ങൾ
10000mAh ബാറ്ററിയുള്ള ഫോൺ! റെഡ്മി നോട്ട് 17 പ്രോ മാക്സ്
നാരങ്ങാവെള്ളത്തിൽ ഉപ്പോ പഞ്ചസാരയോ, ഗുണകരമേത്?
Viral Video | ഒടുവിൽ ടെസ്ല ട്രക്ക് ബെംഗളൂരുവിലും
ടേക്ക് ഓഫിനിടെ ടയർ പൊട്ടി, വിമാനത്തിനുള്ളിലെ ദൃശ്യങ്ങൾ
Viral Video | ഇടിവെട്ടിയാൽ സംഭവിക്കുന്നതിങ്ങനെ
ബ്രിക്സ് കണ്ടൻ്റ് ക്രിയേറ്റർമാരോട് സംസാരിച്ച് മുഖ്യമന്ത്രി