Oman Tourist Visa: 14 ദിവസത്തെ സൗജന്യ ടൂറിസ്റ്റ് വിസയുമായി ഒമാൻ; ആർക്കെല്ലാം യാത്ര ചെയ്യാം? അറിയൂ…!

Travel to Oman: Free 14-Day Tourist Visa Announced Under New Residence Law: ഈ വിസയുടെ കാലാവധി അവസാനിക്കുന്നതിന് മുൻപ് തന്നെ, നിശ്ചിത ഫീസ് അടച്ച് മറ്റ് ടൂറിസ്റ്റ് വിസകളിലേക്ക് ഇത് മാറ്റാനും സന്ദർശകർക്ക് സാധിക്കും എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. ടൂറിസ്റ്റുകളെ കൂടുതൽ കാലം രാജ്യത്ത് നിലനിർത്താൻ ഇതിലൂടെ സാധിക്കും. സന്ദർശകരുടെ യാത്ര പദ്ധതികൾക്കനുസരിച്ച് വിസയിൽ മാറ്റം വരുത്താനും ഇത് സഹായിക്കും

Oman Tourist Visa: 14 ദിവസത്തെ സൗജന്യ ടൂറിസ്റ്റ് വിസയുമായി ഒമാൻ; ആർക്കെല്ലാം യാത്ര ചെയ്യാം? അറിയൂ…!

പ്രതീകാത്മക ചിത്രം

Published: 

03 Aug 2026 | 04:19 PM

തിരഞ്ഞെടുക്കപ്പെട്ട രാജ്യങ്ങളിലെ പൗരന്മാർക്ക് 14 ദിവസത്തെ സൗജന്യ ടൂറിസ്റ്റ് വിസ പ്രഖ്യാപിച്ച് ഒമാൻ. വിനോദസഞ്ചാര മേഖലയ്ക്ക് കൂടുതൽ ഉണർവേകുന്നതിനും, ചെറിയ കാലയളവിലേക്ക് രാജ്യത്ത് എത്തുന്ന സന്ദർശകരുടെ യാത്രാ നടപടികൾ എളുപ്പമാക്കുന്നതിനുമായി നിലവിലെ നിയമത്തിൽ ഭേദഗതി വരുത്തിയാണ് പുതിയ വിസ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് പോലീസ് ആൻഡ് കസ്റ്റംസ് ഇൻസ്പെക്ടർ ജനറൽ ലെഫ്റ്റനൻ്റ് ജനറൽ ഹസ്സൻ ബിൻ മുഹ്‌സിൻ അൽ ഷ്രെയ്ഖി ഉത്തരവ് പുറത്തിറക്കി. പുതിയ മാറ്റം ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചതിന് തൊട്ടുപിന്നാലെ ഈ ഭേദഗതി പ്രാബല്യത്തിൽ വന്നു.

വിസ നിയമത്തിലെ ആർട്ടിക്കിൾ 10-ലാമ്മ് പുതിയ വിഭാഗം ഉൾപ്പെടുത്തിയിരിക്കുന്നത്. ആർട്ടിക്കിൾ 29-ലെ ഔദ്യോഗിക എൻട്രി വിസ പട്ടികയിൽ ഈ വിസയുടെ ഫീസ് ‘പൂജ്യം ഒമാനി റിയാൽ’ എന്ന് രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. പുതിയ നിയമപ്രകാരം, യോഗ്യതയുള്ള രാജ്യങ്ങളിൽ നിന്നുള്ളവർക്ക് യാതൊരു ഫീസും കൂടാതെ 14 ദിവസത്തെ വിസ ലഭിക്കും. ഈ വിസയുടെ കാലാവധി അവസാനിക്കുന്നതിന് മുൻപ് തന്നെ, നിശ്ചിത ഫീസ് അടച്ച് മറ്റ് ടൂറിസ്റ്റ് വിസകളിലേക്ക് ഇത് മാറ്റാനും സന്ദർശകർക്ക് സാധിക്കും എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. ടൂറിസ്റ്റുകളെ കൂടുതൽ കാലം രാജ്യത്ത് നിലനിത്താൻ ഇതിലൂടെ സാധിക്കും. സന്ദർശകരുടെ യാത്ര പദ്ധതികൾക്കനുസരിച്ച് വിസയിൽ മാറ്റം വരുത്താനും ഇത് സഹായിക്കും.

Also Read: യു.എ.ഇയിൽ നിന്ന് ഒമാനിലെ സലാലയിലേക്ക് ഒന്ന് പോയാലോ? വിസ ഓൺ അറൈവൽ, ഇ-വിസ എന്നിവയെ കുറിച്ച് അറിയേണ്ടതെല്ലാം!

എന്നാൽ, ഈ സൗജന്യ വിസയ്ക്ക് അർഹരായ രാജ്യങ്ങളുടെ പട്ടിക അധികൃതർ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഉടൻ തന്നെ ഈ പട്ടിക അധികൃതർ പ്രസിദ്ധീകരിക്കുമെന്നാണ് വിവരം. സാംസ്കാരിക പൈതൃകവും പ്രകൃതിഭംഗിയും ഗൾഫിൻ്റെ തനത് രീതികളും ആസ്വദിക്കാൻ സാധിക്കുന്ന ഒരിടമാണ് ഒമാൻ. അതിനാൽ തന്നെ വിനോദസഞ്ചാരികളുടെ ഏറ്റവും പ്രിയപ്പെട്ട രാജ്യങ്ങളിലൊന്നാണിത്. ഗൾഫ് മേഖലയിലെ മലയാളികളുടെയും ഇന്ത്യക്കരുടെയും ഇഷ്ട ഡെസ്റ്റിനേഷനും ഒമാൻ തന്നെ.

അൽ ഹജർ പർവതനിരകളും, മൺസൂൺ കാലത്തെ സലാലയിലെ വെള്ളച്ചാട്ടങ്ങളും കാണാൻ ഓരോ വർഷവും ദശലക്ഷക്കണക്കിന് വിനോദസഞ്ചാരികളാണ് രാജ്യത്തെത്തുന്നത്. മറ്റ് ഗൾഫ് രാജ്യങ്ങളിൽ കടുത്ത ചൂട് അനുഭവപ്പെടുമ്പോൾ ദോഫാർ ഗവർണറേറ്റിൽ മനസ്സ് തണുപ്പിക്കുന്ന പച്ചപ്പ് നിറഞ്ഞ ഖരീഫ് സീസണാണ്. ഈ വർഷം ജൂൺ 21-ന് ആരംഭിച്ച സീസൺ സെപ്റ്റംബർ 21 വരെ നീണ്ടുനിൽക്കും. ബീച്ചുകൾക്കും വെള്ളച്ചാട്ടങ്ങൾക്കും പുറമെ നിരവധിപരിപാടികളാണ് ഈ വർഷം സന്ദർശകർക്കായി ദോഫാർ മുൻസിപ്പാലിറ്റി സലാലയിൽ ഒരുക്കിരിക്കുന്നത്. യു.എ.ഇ നിവാസികൾക്കും, ജി.സി.സിയിലെ മറ്റു രാജ്യങ്ങൾക്കും, ഒമാനിലേക്ക് വിസ ഓൺ അറൈവൽ, ഇ-വിസ സംവിധാനങ്ങളും ലഭ്യമാണ്. എന്നാൽ തിരഞ്ഞെടുക്കപ്പെട്ട് പ്രൊഫഷണലുകൾക്ക് മാത്രമേ ഈ സംവിധാനങ്ങൾ വഴി ഒമാനിലെത്താനാകു.

English Summary

Oman has introduced a free 14-day tourist visa for citizens of selected countries to boost its tourism sector and simplify travel. While the list of eligible nationalities is yet to be announced, visitors can easily convert this free entry pass into other tourist visa categories before it expires.

Follow Us
തലമുടിയുടെ അറ്റം പിളരുന്നത് തടയാൻ ചെയ്യേണ്ടവ
മഴയോട് മഴ! മുന്നറിയിപ്പില്‍ മാറ്റം; 10 ജില്ലകള്‍ക്ക് ഓറഞ്ച് അലര്‍ട്ട്‌
ഐസ് ക്യൂബ് മതി, മുട്ട പുഴുങ്ങുമ്പോൾ ഇനി തോട് പൊട്ടില്ല
വെള്ളത്തിലൂടെ വണ്ടിയോടിക്കാൻ ചില ടിപ്സ്
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി