AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

യു.എ.ഇയിൽ നിന്ന് ഒമാനിലെ സലാലയിലേക്ക് ഒന്ന് പോയാലോ? വിസ ഓൺ അറൈവൽ, ഇ-വിസ എന്നിവയെ കുറിച്ച് അറിയേണ്ടതെല്ലാം!

UAE to Oman Travel Guide: Who is Eligible for Visa on Arrival and E-Visas?: യു.എ.ഇ നിവാസികൾക്ക് അതിർത്തികളിലും, വിമാനത്താവളങ്ങളിലും വിസ ഓൺ അറൈവൽ, ലഭ്യമാണ്. കൂടാതെ റോയൽ ഒമാൻ പൊലീസിൻ്റെ ഓൺലൈൻ പ്ലാറ്റ്ഫോം വഴി ഇ-വീസക്ക് അപേക്ഷിച്ചും ഒമാനിലെത്താനാകും. എന്നാൽ ഒമാൻ അധികൃതർ അംഗീകരിച്ച പ്രത്യേക പ്രൊഫണലുകൾക്ക് മാത്രമേ ഈ വിസകൾക്ക് അർഹതയൊള്ളു എന്നത് പ്രത്യേകം ശ്രദ്ധിക്കണം

യു.എ.ഇയിൽ നിന്ന് ഒമാനിലെ സലാലയിലേക്ക് ഒന്ന് പോയാലോ? വിസ ഓൺ അറൈവൽ, ഇ-വിസ എന്നിവയെ കുറിച്ച് അറിയേണ്ടതെല്ലാം!
പ്രതീകാത്മക ചിത്രംImage Credit source: Richard Sharrocks/Moment/Getty Images
Sumeesh T Unneen
Sumeesh T Unneen | Published: 01 Aug 2026 | 10:18 AM

ജോലി ആവശ്യങ്ങൾക്കും കുടംബത്തെ സന്ദർശിക്കാനും അവധിക്കാലം ആഘോഷിക്കാനുമെല്ലാം നിരവധി പ്രവാസികൾ യു.എ.ഇയിൽ നിന്ന് ഒമാനിലേക്ക് പോകാറുണ്ട്. കേരളത്തിലെ പോലെയുള്ള പ്രകൃതിയും കാലാവസ്ഥയും ഒന്ന് ആസ്വദിക്കാൻ മലയാളികൾ പോകുന്ന ഇടങ്ങളാണ് ഒമാനിലെ സലാല ഉൾപ്പെടെയുള്ള വിനേദസഞ്ചാര കേന്ദ്രങ്ങൾ. യു.എ.ഇയിലെ താമസക്കാർക്ക് ഒമാനിലേക്ക് വിസ ഓൺ അറൈവൽ ലഭ്യമാണ്. ജി.സി.സി നിവാസികൾക്ക് ഇ-വിസയും ലഭിക്കും. എന്നാൽ ഇത് എല്ലാവർക്കും ലഭ്യമാകില്ല. ആർക്കെല്ലാമാണ് ഈ സംവിധാനങ്ങൾ ഉപയോഗിച്ച് ഒമാനിലേക്ക് യാത ചെയ്യാനാവുക എന്നാണ് ഇനി പറയുന്നത്.

യു.എ.ഇ നിവാസികൾക്ക് അതിർത്തികളിലും, വിമാനത്താവളങ്ങളിലും വിസ ഓൺ അറൈവൽ, ലഭ്യമാണ്. കൂടാതെ റോയൽ ഒമാൻ പൊലീസിൻ്റെ ഓൺലൈൻ പ്ലാറ്റ്ഫോം വഴി ഇ-വീസക്ക് അപേക്ഷിച്ചും ഒമാനിലെത്താനാകും. എന്നാൽ ഒമാൻ അധികൃതർ അംഗീകരിച്ച പ്രത്യേക പ്രൊഫണലുകൾക്ക് മാത്രമേ ഈ വിസകൾക്ക് അർഹതയൊള്ളു എന്നത് പ്രത്യേകം ശ്രദ്ധിക്കണം. അല്ലാത്തവർ ട്രാവൽ ഏജസികൾ വഴിയോ ഓമാൻ എംബസി വഴിയോ വിസ നേടേണ്ടതുണ്ട്. ഒമാനിലുള്ള ബന്ധുക്കൾ സ്പോൻസർ ചെയ്തും രാജ്യത്തേക്ക് കടക്കാവുന്നതാണ്.

എമിറേറ്റ് ഐഡിയിൽ രേഖപ്പെടുത്തിയിട്ടുള്ള ഔദ്യോഗിക തൊഴിൽ ഒമാൻ്റെ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട് എങ്കിൽ മത്രമേ വിസ ഓൺ അറൈവലും, ഇ-വിസയും ലഭ്യമാകു.

ഡോക്ടർ, അക്കൗണ്ടൻ്റ്, എഞ്ചിനീയർ, കമ്പ്യൂട്ടർ എഞ്ചിനീയർ, ആർക്കിടെക്ട്, ജിയോളജിസ്റ്റ് എഞ്ചിനീയർ, ഇലക്ട്രോണിക്സ് എഞ്ചിനീയർ, മെക്കാനിക്കൽ എഞ്ചിനീയർ, ഫ്ലൈറ്റ് എഞ്ചിനീയർ, അഗ്രികൾച്ചർ എഞ്ചിനീയർ, ബജറ്റ് സ്പെഷ്യലിസ്റ്റ്, റഫറി, ടെക്നോളജിസ്റ്റ്, കമ്പ്യൂട്ടർ മാനേജർ, പ്രോജക്ട് മാനേജർ, സോഫ്റ്റ്‌വെയർ അനലിസ്റ്റ്, സോഷ്യൽ സ്പെഷ്യലിസ്റ്റ്, എക്സ്-റേ ടെക്നീഷ്യൻ, ഇലക്ട്രോണിക് ടെക്നീഷ്യൻ, ഡെൻ്റൽ ടെക്നീഷ്യൻ, ലബോറട്ടറി ടെക്നീഷ്യൻ, ഹോസ്പിറ്റൽ ടെക്നീഷ്യൻ, ട്രാൻസ്ലേറ്റർ, അഭിഭാഷകൻ, പൈലറ്റ്, കോ-പൈലറ്റ്, ജിയോളജിസ്റ്റ്, പ്രോഗ്രാമർ, വ്യവസായി, നിക്ഷേപകൻ, ഫാർമസിസ്റ്റ്, സെയിൽസ് എക്സിക്യൂട്ടീവ്, സൂപ്പർവൈസർ, ശാസ്ത്രജ്ഞൻ, ക്യാപ്റ്റൻ, അധ്യാപകൻ, സ്പോർട്സ് കോച്ച്, ബാങ്കർ, ടൂർ ഗൈഡ്, നഴ്‌സ്, സംഗീതജ്ഞൻ, എഴുത്തുകാരൻ, ഡിസൈനർ, നടൻ, പെയ്ന്റർ, ക്യാമറാമാൻ, മെക്കാനിക്ക്, ഇലക്ട്രീഷ്യൻ, ഡയറ്റീഷ്യൻ, പത്രപ്രവർത്തകൻ തുടങ്ങി നൂറോളം പ്രൊഫഷനുകൾ ഈ പട്ടികയിലുണ്ട്.

Also Read: ദുബായിൽ റൂം ഷെയറിംഗ് നിയമങ്ങളിൽ മാറ്റം; ഇക്കാര്യങ്ങൾ ശദ്ധിച്ചില്ലെങ്കിൽ വലിയ തുക പിഴ നൽകേണ്ടിവരും

മസ്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ പ്രത്യേക കൗണ്ടറുകൾ വഴി വിസ ഓൺ അറൈവൽ നേടാവുന്നതാണ്. 28 ദിവസമാണ് വിസയുടെ കാലാവധി. 5 ഒമാനി റിയാൽ അതായത് ഏകദേശം 48 ദിർഹമാണ് വിസക്ക് ഫീസായി നൽകേണ്ടത്. എമിറേറ്റ് ഐഡിയും പാസ്പോർട്ടുമാണ് നൽകേണ്ട രേഖകൾ. പാസ്പോർട്ടിന് കുറഞ്ഞത് 6 മാസത്തെ വാലിഡിറ്റി ഉണ്ടായിരിക്കണം. റോഡുമാർഗമാണ് സഞ്ചരിക്കുന്നത് എങ്കിൽ 35 ദിർഹം യു.എ.ഇ എക്സിറ്റ് ഫീസായും നൽകേണ്ടിവരും.

ഇ-വിസയാണ് എടുക്കുന്നത് എങ്കിൽ റോയൽ ഒമാൻ പൊലീസിൻ്റെ പ്ലാറ്റ്ഫോമായ evisa.rop.gov.om വഴി ഓൺലൈനായി വിയയ്ക്ക് അപേക്ഷിക്കാം. 28 ദിവസം തന്നെയാണ് ഇ-വിസയുടെയും കാലാവധി. വിസാ ഫീസും സമാനം തന്നെ. യു.എ.ഇ വിസ, പാസ്പോർട്ട് സൈസ് ഫോട്ടോ, എമിറേറ്റ് ഐഡി, പാസ്പോർട്ടിൻ്റെ പകർപ്പ് എന്നിവയാണ് വിസയ്ക്ക് അപേക്ഷിക്കാനായി സമർപ്പിക്കേണ്ട രേഖകൾ. സാധരണഗതിയിൽ അപേക്ഷിച്ച് അഞ്ച് ദിവസത്തിനുള്ളിൽ വിസ ലഭ്യമാകും.

English Summary

UAE residents planning a trip to Oman, particularly destinations like Salalah, can obtain a visa on arrival or apply for an e-visa online. Both visas are valid for 28 days and cost 5 Omani Rials (approx. 48 AED). However, eligibility is restricted to specific professions approved by Omani authorities and listed on the applicant’s Emirates ID.

Follow Us