Eid salary : പ്രവാസികൾക്ക് സന്തോഷ വാർത്ത, സ്വകാര്യ മേഖലയിൽ ശമ്പളം നേരത്തെ നൽകും, കർശന നിർദ്ദേശമെത്തി

Oman Labour Ministry Directs Private Sector to Pay March Salaries : പെരുന്നാളിന് മുന്നോടിയായി കുടുംബങ്ങൾക്കുള്ള വസ്ത്രങ്ങളും മറ്റ് അവശ്യസാധനങ്ങളും വാങ്ങാൻ ജീവനക്കാരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണിത് നടപ്പാക്കുന്നത്.

Eid salary : പ്രവാസികൾക്ക് സന്തോഷ വാർത്ത, സ്വകാര്യ മേഖലയിൽ ശമ്പളം നേരത്തെ നൽകും, കർശന നിർദ്ദേശമെത്തി

Eid salary

Published: 

09 Mar 2026 | 04:22 PM

മസ്‌കത്ത്: ഈദുൽ ഫിത്തർ ആഘോഷങ്ങൾ കണക്കിലെടുത്ത്, സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് മാർച്ച് മാസത്തെ ശമ്പളം നിശ്ചിത സമയത്തിന് മുമ്പായി വിതരണം ചെയ്യാൻ ഒമാൻ തൊഴിൽ മന്ത്രാലയം നിർദ്ദേശം നൽകി. ആഘോഷ വേളയിൽ ജീവനക്കാർക്ക് സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടാകാതിരിക്കാനാണ് മന്ത്രാലയത്തിന്റെ ഈ ഇടപെടൽ.

ഇതനുസരിച്ച് മാർച്ച് മാസത്തെ വേതനം മാർച്ച് 18-നകം ജീവനക്കാരുടെ ബാങ്ക് അക്കൗണ്ടുകളിൽ എത്തിക്കണമെന്നാണ് സ്ഥാപനങ്ങൾക്ക് നൽകിയിരിക്കുന്ന നിർദ്ദേശം. തൊഴിൽ നിയമം അനുസരിച്ച് ഒമാൻ തൊഴിൽ നിയമത്തിലെ വ്യവസ്ഥകൾ പാലിച്ച് കൊണ്ട് തന്നെ വേതനം നൽകുന്നുണ്ടെന്ന് കമ്പനികൾ ഉറപ്പുവരുത്തണം.

Also Read – പ്രവാസികൾ ശ്രദ്ധിക്കണം, ആഭ്യന്തര മന്ത്രാലയത്തിന്റെ പരിശോധനയിൽ പിടിയിലായത് പതിനായിരങ്ങൾ

പെരുന്നാളിന് മുന്നോടിയായി കുടുംബങ്ങൾക്കുള്ള വസ്ത്രങ്ങളും മറ്റ് അവശ്യസാധനങ്ങളും വാങ്ങാൻ ജീവനക്കാരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണിത് നടപ്പാക്കുന്നത്. ശമ്പള വിതരണത്തിൽ വീഴ്ച വരുത്തുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വേതന സുരക്ഷാ സംവിധാനം വഴി മന്ത്രാലയം ഇക്കാര്യം നിരീക്ഷിക്കും.

നേരത്തെ പൊതുമേഖലയിലും ശമ്പളം നേരത്തെ നൽകുന്നത് സംബന്ധിച്ച സൂചനകൾ പുറത്തുവന്നിരുന്നു. പെരുന്നാൾ അവധി കൂടി പ്രഖ്യാപിക്കുന്നതോടെ വിപണിയിൽ വലിയ ഉണർവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Follow Us
Related Stories
Brain – Computer Interface: എലോൺ മസ്കിൻ്റെ ന്യൂറോലിങ്കിന് എന്ത് സംഭവിക്കുമെന്ന് ഇനി കണ്ടറിയണം, ലോകത്തിലെ ആദ്യ ബ്രെയിൻ ചിപ്പ് പുറത്തിറക്കാൻ ചൈന
Iran War: കരാറില്‍ ഇന്ന് ഒപ്പുവെക്കുമെന്ന് ട്രംപ്, അങ്ങനെയൊന്ന് നടക്കാന്‍ പോകുന്നില്ലെന്ന് ഉറപ്പിച്ച് ഇറാന്‍
PM Modi to Meet US President: ജി7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തും
Elon Musk: ചരിത്രത്തിലാദ്യം! സ്‌പേസ് എക്‌സ് ഓഹരികൾ കുതിച്ചുയർന്നു, എലോൺ മസ്‌ക് ലോകത്തിലെ ആദ്യ ‘ട്രില്യണയർ’
UAE Labour Law: വാക്കാൽ മാത്രമുള്ള പിരിച്ചുവിടലിന് നിയമസാധുതയില്ല… യുഎഇയിൽ ജോലി ചെയ്യുന്നവർ അറിയേണ്ട നിയമം
UAE Passport and Visa Services: യുഎഇയിലെ ഇന്ത്യൻ പാസ്‌പോർട്ട്, വിസ സേവനങ്ങൾ ഇനി അൽ ഹിന്ദ് വഴി; ജൂലൈ 1 മുതൽ പുതിയ മാറ്റം
ഇഞ്ചി ഫ്രിഡ്ജിലാണോ സൂക്ഷിക്കുന്നത്? ഇതറിഞ്ഞോളൂ
വീട്ടിൽ കൂൺ കൃഷി എങ്ങനെ ചെയ്യാം?
വനിതാ ടി20 ലോകകപ്പില്‍ ഉറ്റുനോക്കേണ്ട 7 ഇന്ത്യന്‍ താരങ്ങള്‍
പ്രമേഹം പമ്പ കടക്കാന്‍ ഈ പഴമൊന്ന് മതി; വേഗം കഴിച്ചോളൂ
പന്തളത്ത് മനപൂർവ്വം ബസിലിടിച്ച് അപകടമുണ്ടാക്കാൻ ശ്രമം
കൂറ്റൻ രാജവെമ്പാലയെ പിടികൂടുന്നത് കണ്ടോ
മദപ്പാട് കാലത്ത് ആനക്ക് ഭക്ഷണം കൊടുക്കുന്ന വിധം
Viral Video: ആനക്കെന്ത് മതിൽ ഒറ്റ ചവിട്ട്