Dubai Trip Planning: ദുബായിലേക്ക് ഒരു യാത്ര പോയാലോ? നോമിനേറ്റ് ചെയ്താൽ പ്രവാസികൾക്കും വമ്പൻ നേട്ടം; കൂടുതൽ അറിയൂ !
Planning to Host Family in Dubai? Unlock Huge Perks and Learn About Multiple Visa Options: ദുബായ് കാണണം എന്ന ആഗ്രഹം ഇനി മാറ്റിവക്കേണ്ടതില്ല. യാത്രക്കാരെ ദുബായിൽ എത്തിക്കാൻ വിവിധ പദ്ധതികളും വിസകളും ഇതിനോടകം യു,എ.ഇ അധികൃതർ പ്രഖ്യാപിച്ചിട്ടുണ്ട്. പെട്ടന്ന് യാത്ര ചെയ്യുന്ന ഇന്ത്യക്കാർക്ക് ഓൺ അറൈവാൽ ടൂറിസ്റ്റ് വിസ ലഭ്യമാണ്. ഇതുകൂടാതെ അഞ്ച് വർഷം കാലാവധിയുള്ള മൾട്ടിപ്പിൾ എൻട്രി വിസയും യു.എ.ഇ ഒരുക്കിയിട്ടുണ്ട്. മാത്രമല്ല നിങ്ങളുടെ യാത്രകൊണ്ട് പ്രവാസിയായ നിങ്ങളുടെ കുടുംബാഗങ്ങൾക്കോ സുഹൃത്തുക്കൾക്കോ 3000 ദിർഹം മൂല്യമുള്ള സമ്മാനങ്ങൾ നേടാനും അവരമുണ്ട്.

പ്രതീകാത്മക ചിത്രം
ദുബായ്: മലയാളികൾ ഉൾപ്പടെയുള്ള ഇന്ത്യക്കരുടെ ഇഷ്ട നഗരമാണ് ദുബായ്. ദുബായിൽ ഒരു തവണയെങ്കിലും പോകണം എന്നാഗ്രഹിക്കാത്ത മലയാളികൾ ഉണ്ടാകില്ല. പ്രവാസികൾ പറഞ്ഞ് കേട്ടും, സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരികുന്ന വീഡിയോകളിലൂടെ കണ്ടറിഞ്ഞുമെല്ലാം\ ദുബായ് എല്ലാവരുടെയും ഒരു സ്വപ്ന നഗരമായി മാറിയിട്ടുണ്ട്. അത്രയധികം അത്ഭുതങ്ങൾ ദുബായ് കാത്തുവച്ചിട്ടുണ്ട് എന്നതും അതിനൊരു കാരണം തന്നെ.
ദുബായ് കാണണം എന്ന ആഗ്രഹം ഇനി മാറ്റിവക്കേണ്ടതില്ല. യാത്രക്കാരെ ദുബായിൽ എത്തിക്കാൻ വിവിധ പദ്ധതികളും വിസകളും ഇതിനോടകം യു,എ.ഇ അധികൃതർ പ്രഖ്യാപിച്ചിട്ടുണ്ട്. പെട്ടന്ന് യാത്ര ചെയ്യുന്ന ഇന്ത്യക്കാർക്ക് ഓൺ അറൈവാൽ ടൂറിസ്റ്റ് വിസ ലഭ്യമാണ്. ഇതുകൂടാതെ അഞ്ച് വർഷം കാലാവധിയുള്ള മൾട്ടിപ്പിൾ എൻട്രി വിസയും യു.എ.ഇ ഒരുക്കിയിട്ടുണ്ട്. മാത്രമല്ല നിങ്ങളുടെ യാത്രകൊണ്ട് പ്രവാസിയായ നിങ്ങളുടെ കുടുംബാഗങ്ങൾക്കോ സുഹൃത്തുക്കൾക്കോ 3000 ദിർഹം മൂല്യമുള്ള സമ്മാനങ്ങൾ നേടാനും അവരമുണ്ട്. വിസക്ക് എങ്ങനെ ആപേക്ഷിക്കാം, ആനുകൂല്യങ്ങൾ എങ്ങനെ നേടാം എന്നെല്ലാമാണ് ഇനി പറയുന്നത്.
ഇന്ത്യൻ ടൂറിസ്റ്റുകൾക്ക് വിസ ഓൺ അറൈവൽ
വ്യവസ്ഥകൾ പാലിച്ചെത്തുന്ന യാത്രക്കാർക്ക് 14 ദിവസത്തേക്കോ അല്ലെങ്കിൽ 60 ദിവസത്തേക്കോ ഉള്ള വിസ ഓൺ അറൈവൽ ലഭിക്കും. 14 ദിവസത്തെ വിസയാണ് എടുക്കുന്നത് എങ്കിൽ, 14 ദിവസത്തേക്ക് കൂടി വിസയുടെ കാലാവധി നീട്ടാൻ സാധിക്കും. എന്നാൽ 60 ദിവസത്തെ വിസയിൽ കാലാവധി നീട്ടാൻ സാധിക്കുന്നതല്ല. ഇന്ത്യ, ഇന്തോനേഷ്യ, വിയറ്റ്നാം, തായ്‌ലൻഡ്, ഫിലിപ്പീൻസ്, കെനിയ, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്കും കൂടെയുള്ള കുടുംബാംഗങ്ങൾക്കുമാണ് ഓൺ അറൈവൽ വിസ ലഭിക്കുക.
വിസക്ക് അപേക്ഷിക്കുമ്പോൾ പാസ്പോർട്ടിന് കുറഞ്ഞത് ആറ് മാസത്തെ വാലിഡിറ്റി ഉണ്ടായിരിക്കണം. വൈറ്റ് ബാക്ഗ്രൗണ്ടിലുള്ള ഒരു പാസ്പോർട്ട് സൈസ് ഫോട്ടോ, വാലിഡായ റസിഡൻസ് പെർമിറ്റ് എന്നിവ സമർപ്പിക്കേണ്ടതുണ്ട്. ജി.ഡി.ആർ.എഫ്.എ വെബ്സൈറ്റ് വഴിയും സ്മാർട്ട് ആപ്ലിക്കേഷൻ വഴിയും വിസക്ക് അപേക്ഷ നൽകാം. അപേക്ഷ അംഗീകരിച്ച് കഴിഞ്ഞാൽ രജിസ്റ്റർ ചെയ്ത ഇ-മെയിലിൽ വിസ ലഭ്യമാകും.14 ദിവസത്തെ വിസയ്ക്ക് 172.50 ദിർഹവും, 60 ദിവസത്തെ വിസയ്ക്ക് 422.50 ദിർഹവുമാണ് ഫീസായി ഇടാക്കുക.\
അഞ്ച് വർഷത്തെ മൾട്ടിപ്പിൾ എൻട്രി വിസ
അഞ്ച് വർഷ കാലയളവിൽ വിസ ഉടമകൾക്ക് എത്ര തവണ വേണമെങ്കിലും യു.എ,ഇയിൽ വരികയും മടങ്ങുകയും ചെയ്യാം. ഓരോ സന്ദർശനത്തിലും 90 ദിവസം വരെ യു.എ.ഇയിൽ തങ്ങാനാകും. ഇനി ആവശ്യമെങ്കിൽ ഇത് 90 ദിവസത്തേക്ക് കൂടി നീട്ടാനും അവസരമുണ്ട്. എന്നാൽ ഒരു വർഷത്തിൽ പരമാവധി 180 ദിവസങ്ങൾ മാത്രമാണ് ഈ വിസയിൽ യു.എ.ഇയിൽ തുടരാനാവുക.
Also Read: ദുബായിലേക്ക് ബന്ധുക്കളെയും സുഹൃത്തുക്കളെയും കൊണ്ടുവരൂ..; കാത്തിരിക്കുന്നത് 3000 ദിർഹം വിലമതിക്കുന്ന സമ്മാനങ്ങൾ !
വിസയ്ക്ക് അപേക്ഷിക്കുമ്പോൾ പാസ്പോർട്ടിന് കുറഞ്ഞത് ആറ് മാസത്തെ കാലാവധി ഉണ്ടായിരിക്കണം. പുതുതായി എടുത്ത ഫോട്ടോ, ആരോഗ്യ ഇൻഷുറൻസ് വിവരങ്ങൾ, മടക്കം ഉൾപ്പടെയുള്ള വിമാന ടിക്കറ്റ്, കഴിഞ്ഞ ആറ് മാസത്തെ ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്‌മെൻ്റ് എന്നിവ നിർബന്ധമാണ്. വിസക്ക് അപേക്ഷിക്കുന്ന കാലയളവിൽ ബാങ്ക് അക്കൗണ്ടിൽ കുറഞ്ഞത് 4,000 ഡോളറോ അതിന് തുല്യമായ മറ്റ് കറൻസികളോ ഉണ്ടായിരിക്കണം എന്നതും പ്രധാന നിബന്ധനയാണ്. യു.എ.ഇയുടെ ഔദ്യോഗിക ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ വഴിയും, സ്മാർട്ട് ആപ്ലിക്കേഷനുകൾ വഴിയും അപേക്ഷ സമർപ്പിക്കാവുന്നതാണ്. 3,713 ദിർഹമാണ് ഫീസായി നൽകേണ്ടത്.
അതിഥികളെ യു.എ.ഇയിലെത്തിച്ച് 3000 ദിർഹം മൂല്യമുള്ള ആനുകൂല്യം നേടാം
ദുബായ് ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ഇക്കണോമി ആൻഡ് ടൂറിസമാണ് ഈ പദ്ധതി ഒരുക്കിയിരിക്കുന്നത്. 2026 ജൂലൈ 20 മുതൽ ഒക്ടോബർ 31 വരെയാണ് ഈ ക്യാമ്പയിൻ നടക്കുന്നത്. എമിറേറ്റ്‌സ് ഐ.ഡിയുള്ള യു.എ.ഇ പൗരന്മാർക്കും പ്രവാസികൾക്കും ഈ ക്യാമ്പയിൻ്റെ ഭാഗമാകാം. വാലിഡായ എമിറേറ്റ് ഐഡിയുള്ളവർക്ക് സന്ദർശകരെ നോമിനേറ്റ് ചെയ്യാനാകും. ക്യമ്പയിൻ്റെ ഭാഗമായി എത്തുന്ന സന്ദർശകർ യു.എ.ഇക്ക് പുറത്ത് താമസിക്കുന്നവരും, ടൂറിസ്റ്റ്-വിസിറ്റ് വിസയിൽ ദുബായിൽ എത്തുന്നവരുമായിരിക്കണം. വിമാനം വഴിയോ, കടൽ മാർഗമോ, റോഡ് മാർഗമോ ദുബായിൽ എത്താവുന്നതാണ്.
https://www.visitdubai.com/en/invite/nomination എന്ന വെബ്സൈറ്റ് വഴിയാണ് സന്ദർശകരെ നോമിനേറ്റ് ചെയ്യേണ്ടത്. സന്ദർശകരുടെ വിവരങ്ങളും അവർ ദുബായിൽ എത്തുന്ന തിയതിയും വെബ്സൈറ്റിൽ നൽകണം. നോമിനേറ്റ് ചെയ്യപ്പെട്ട വ്യക്തി 2026 ജൂലൈ 20-നും ഒക്ടോബർ 31-നും ഇടയിൽ ദുബായിൽ എത്തിയാൽ ഉടൻ തന്നെ നോമിനേറ്റ് ചെയ്ത വ്യക്തിക്ക് ആനുകൂല്യങ്ങൾ അനുവദിച്ചുകൊണ്ടുള്ള ഒരു ഇ-മെയിൽ ലഭിക്കും. എങ്ങനെ ആനുകൂല്യങ്ങൾ ഉപയോഗിക്കാം എന്ന വിവരങ്ങളും മെയിലിൽ വ്യക്തമാക്കിയിട്ടുണ്ടാകും..
English Summary
Dubai offers attractive visa options for Indian tourists, including 14-day or 60-day visas on arrival and a five-year multiple-entry visa for 90-day stays. Furthermore, UAE residents who nominate visiting friends and family between July and October 2026 can unlock rewards worth 3,000 dirhams through a new tourism campaign.