അബുദാബി ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്ക് സന്ദർശിക്കാൻ പ്ലാനുണ്ടോ? പുതിയ പ്രവേശന ഫീസ് വിവരങ്ങൾ അറിയാം

New Ticketing System at Sheikh Zayed Grand Mosque: Everything Visitors Need to Know: 2026-ലെ ആദ്യ ആറു മാസങ്ങൾ പിന്നിട്ടപ്പോൾ തന്നെ 30 ലക്ഷത്തിലധികം ആളുകളാണ് ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്ക് സന്ദർശിച്ചത്. ഇതിൽ 18 ലക്ഷത്തിലധികം പേർ പ്രാർത്ഥനകൾക്കായി എത്തിയവരാണ്. വിശുദ്ധ റമളാനിലെ 27-ാം രാവിൽ മാത്രം അരലക്ഷത്തിലധികം വിശ്വാസികളാണ് ഇവിടെ പ്രാർത്ഥനയ്ക്കായി എത്തിയത്. മൊത്തം സന്ദർശകരിൽ 78 ശതമാനം ആളുകളും യു.എ.ഇക്ക് പുറത്തുനിന്നും എത്തിയവരാണ്

അബുദാബി ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്ക് സന്ദർശിക്കാൻ പ്ലാനുണ്ടോ? പുതിയ പ്രവേശന ഫീസ് വിവരങ്ങൾ അറിയാം

അബുദാബി ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്ക്

Published: 

17 Sep 2026 | 07:36 PM

അബുദാബി: യു.എ.ഇയിലെ പ്രധാന ആകർഷണങ്ങളിൽ ഒന്നായ അബുദാബി ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്ക് സന്ദർശിക്കാൻ ഇനിമുതൽ ഫീസ് നൽകേണ്ടി വരും. എമിറേറ്റ് ഐഡിയുള്ളവർക്ക് 5 ദിർഹവും വിദേശ സഞ്ചാരികൾക്ക് 10 ദിർഹവുമാണ് നിലവിൽ പ്രവേശന ഫീസായി നിശ്ചയിച്ചിരിക്കുന്നത്. എന്നാൽ 60 വയസിന് മുകളിൽ പ്രായമുള്ളവർക്കും 3 വയസിൽ താഴെയുള്ള കുട്ടികൾക്കും ഭിന്നശേഷിക്കാർക്കും പ്രവേശനം തികച്ചും സൗജന്യമായിരിക്കും.

സന്ദർശകർക്ക് www.szgmc.gov.ae എന്ന ഔദ്യോഗിക വെബ്സൈറ്റ് വഴി ടിക്കറ്റുകൾ ബുക്ക് ചെയ്യാം. മോസ്ക് സന്ദർശിക്കാൻ ഉദ്ദേശിക്കുന്ന തിയതിക്കും ഒരു മാസം മുൻപ് തന്നെ ടിക്കറ്റ് ബുക്ക് ചെയ്യാൻ അവസരം ഉണ്ടായിരിക്കുന്നതാണ്. ശനിയാഴ്ച മുതൽ വ്യാഴാഴ്ച വരെയുള്ള ദിവസങ്ങളിൽ രാവിലെ 9 മണി മുതൽ രാത്രി 8:30 വരെയാണ് സന്ദർശന സമയം. വെള്ളിയാഴ്ചകളിൽ രാവിലെ 9 മണി മുതൽ 11:30 വരെയും ഉച്ചക്ക് ശേഷം 2:30 മുതൽ രാത്രി 8:30 വരെയുമാണ് പ്രവേശനം അനുവദിക്കുക.

Also Read: UAE Weather:യു.എ.ഇയിൽ ഇനി മഴക്കാലം; ഒക്ടോബർ മുതൽ ജനുവരി വരെ സാധാരണയിലും അധികം മഴയ്ക്ക് സാധ്യത

മോസ്കിന് പുറമെ മറ്റു നിരവധി ആകർഷണങ്ങളും സന്ദർശകർക്കായി ഈ കോംപ്ലക്സിൽ ഒരുക്കിയിട്ടുണ്ട്. ‘ദിയ’ എന്ന ലൈറ്റ് ആൻഡ് സൈണ്ട് ഷോയും സന്ദർശകർക്ക് ആസ്വദിക്കാൻ അവസരമുണ്ട്. യു,എ.ഇയുടെ പൈതൃകം വിളിച്ചോതുന്ന ഷോയിലേക്കുള്ള പ്രവേശനത്തിന് 25 ദിർഹമാണ് ഫീസായി ഇടാക്കുക. ഇവിടെ ഒരുക്കിയിരിക്കുന്ന ലൈറ്റ് ആൻഡ് പീസ് മ്യുസിയത്തിൽ പ്രവേശിക്കുന്നതിനും ഫീസ് 25 ദിർഹം തന്നെ. എന്നാൽ മ്യുസിയയും ദിയയും സന്ദർശിക്കാൻ ഉദ്ദേശമുണ്ടെങ്കിൽ 40 ദിർഹത്തിൻ്റെ പ്രത്യേക പാസ് എടുക്കാവുന്നതാണ്.

2026-ലെ ആദ്യ ആറു മാസങ്ങൾ പിന്നിട്ടപ്പോൾ തന്നെ 30 ലക്ഷത്തിലധികം ആളുകളാണ് ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്ക് സന്ദർശിച്ചത്. ഇതിൽ 18 ലക്ഷത്തിലധികം പേർ പ്രാർത്ഥനകൾക്കായി എത്തിയവരാണ്. വിശുദ്ധ റമളാനിലെ 27-ാം രാവിൽ മാത്രം അരലക്ഷത്തിലധികം വിശ്വാസികളാണ് ഇവിടെ പ്രാർത്ഥനയ്ക്കായി എത്തിയത്. മൊത്തം സന്ദർശകരിൽ 78 ശതമാനം ആളുകളും യു.എ.ഇക്ക് പുറത്തുനിന്നും എത്തിയവരാണ്. ഇതിൽ തന്നെ ഏഷ്യക്കാരാണ് കൂടുതൽ. രാജ്യങ്ങളുടെ കണക്ക് നോക്കിയൽ ഇന്ത്യയിൽ നിന്നുമാണ് ഏറ്റവുമധികം സന്ദർശകർ എത്തിയത്.

English Summary

The Sheikh Zayed Grand Mosque in Abu Dhabi has introduced entry fees of Dh5 for UAE residents and Dh10 for tourists. The complex also offers paid museum and immersive experiences.

Loading...
Unable to load recommendations.
Follow Us
Related Stories
UAE Weather:യു.എ.ഇയിൽ ഇനി മഴക്കാലം; ഒക്ടോബർ മുതൽ ജനുവരി വരെ സാധാരണയിലും അധികം മഴയ്ക്ക് സാധ്യത
ഒമാനിലെ ഈ ‘മൂന്നാർ’ നിങ്ങൾ കണ്ടിട്ടുണ്ടോ? അവധിദിനങ്ങൾ ആഘോഷിക്കാൻ മലയാളികൾക്ക് ധൈര്യമായി ജബൽ അഖ്ദറിലേക്ക് പോകാം!
ഇന്ത്യയും ചൈനയും ട്രംപിന്റെ പുതിയ താരിഫ് ഭീഷണികൾ നേരിടേണ്ടി വരുമോ? റഷ്യ ഉപരോധ ബിൽ യുഎസ് പാസാക്കി
Hafeet Rail: ഒമാൻ – യു.എ.ഇ ട്രെയിൻ യാത്രയ്ക്ക് ഇനി അധികം കാത്തിരിക്കേണ്ടി വരില്ല; പരീക്ഷണ ഓട്ടം ഉടൻ ?
ദുബായ് – അബുദാബി യാത്രാ സമയം വെറും 30 മിനിറ്റ്; യു.എ.ഇയിൽ അതിവേഗ റെയിൽ പദ്ധതി വരുന്നു
ഇസ്രായേലിന് 2.8 ബില്യണ്‍ ഡോളറിന്റെ ആയുധങ്ങള്‍ കൈമാറാനൊരുങ്ങി യുഎസ്; വമ്പന്‍ നീക്കവുമായി ട്രംപ്
തണ്ണിമത്തൻ മധുരമുള്ളതാണോ? കണ്ടുപിടിക്കാൻ വഴിയുണ്ട്
ജിമ്മിന് ശേഷം പനിയും ക്ഷീണവും വരാറുണ്ടോ? ഇതാണ് കാരണം!
7100mAh ബാറ്ററി, 200MP, 50MP, 64MP, 32MP ക്യാമറകൾ!
കോച്ച് ഗൗതം ഗംഭീറിന് ബിസിസിഐ നല്‍കുന്ന ശമ്പളമെത്ര?
അഹാനയുടെ വിവാഹസൽക്കാരത്തിന് മുഖ്യമന്ത്രി എത്തിയപ്പോൾ
ചാവക്കാട് ഓടുന്ന ബസിൽ നിന്നും ഗർഭിണി തെറിച്ചു വീഴുന്നു
വയനാട് കുഞ്ഞോം പാമ്പുള്ളിയിൽ നിന്നും പിടികൂടിയ രാജവെമ്പാല
Viral Video | ഒടുവിൽ ടെസ്ല ട്രക്ക് ബെംഗളൂരുവിലും