കല്യാണ കത്തിൽ ഒപ്പിട്ട് നായക്കുട്ടി; പെറ്റ് ഫ്രണ്ട്‌ലി വിവാഹങ്ങൾക്ക് അനുമതി നൽകി ഇക്വഡോർ

ഇക്വഡോറിന്റെ തലസ്ഥാനമായ ക്വിറ്റോയിൽ സാധാരണമായി അല്ല ഇപ്പോൾ ഒരു പ്രത്യേകത നിറഞ്ഞ സംഭവമാണ് നടന്നിരിക്കുന്നത്. ഒരു വിവാഹത്തിൽ പ്രധാന സാക്ഷിയായി എത്തിയത് ദമ്പതികളുടെ ഓമനയായ ലൂണ എന്ന നായക്കുട്ടിയായിരുന്നു. പിങ്ക് നിറത്തിലുള്ള പ്രത്യേക ഗൗൺ ധരിച്ച് എത്തിയ ലൂണാ തന്റെ കൈപ്പത്തിയുടെ അടയാളം വിവാഹ സർട്ടിഫിക്കറ്റിൽ മുദ്രണം ചെയ്താണ് ദമ്പതികളുടെ വിവാഹത്തിന്...........

കല്യാണ കത്തിൽ ഒപ്പിട്ട് നായക്കുട്ടി; പെറ്റ് ഫ്രണ്ട്‌ലി വിവാഹങ്ങൾക്ക് അനുമതി നൽകി ഇക്വഡോർ

Ecuador Allows Pet Friendly Weddings

Published: 

13 Jul 2026 | 01:16 PM

ക്വിറ്റൊ: വിവാഹ സർട്ടിഫിക്കറ്റിൽ മനുഷ്യർ സാക്ഷികളായി ഒപ്പിടുന്നത് വളരെ സാധാരണമായ ഒരു കാര്യമാണ്. എന്നാൽ ഇക്വഡോറിന്റെ തലസ്ഥാനമായ ക്വിറ്റോയിൽ സാധാരണമായി അല്ല ഇപ്പോൾ ഒരു പ്രത്യേകത നിറഞ്ഞ സംഭവമാണ് നടന്നിരിക്കുന്നത്. ഒരു വിവാഹത്തിൽ പ്രധാന സാക്ഷിയായി എത്തിയത് ദമ്പതികളുടെ ഓമനയായ ലൂണ എന്ന നായക്കുട്ടിയായിരുന്നു. പിങ്ക് നിറത്തിലുള്ള പ്രത്യേക ഗൗൺ ധരിച്ച് എത്തിയ ലൂണാ തന്റെ കൈപ്പത്തിയുടെ അടയാളം വിവാഹ സർട്ടിഫിക്കറ്റിൽ മുദ്രണം ചെയ്താണ് ദമ്പതികളുടെ വിവാഹത്തിന് സാക്ഷിയായി ഒപ്പിട്ടത്.

ഡയാന ടുപിസ, ആൻഡ്രസ് ആൽക്വിഗ എന്നിവരുടെ വിവാഹമാണ് ഈ സർക്കാരിന്റെ പുതിയ വളർത്തുമൃ​ഗ സൗഹൃദ നയത്തിന്റെ ഭാഗമായി മാറിയത്.ആ നാട്ടിലെ ആധുനികമായ കുടുംബങ്ങളെ വളർത്തുമൃ​ഗങ്ങള്ക്കു‍ള്ള പ്രാധാന്യം കണക്കിലെടുത്താണ് ഔദ്യോഗിക ചടങ്ങുകളിൽ മൃഗങ്ങളെയും പ്രതീകാത്മകമായി പങ്കാളികളാക്കാൻ അനുമതി നൽകിയത്. ‌ലാറ്റിൻ അമേരിക്കയിലെ ഭൂരിഭാഗം രാജ്യങ്ങളിലും മനുഷ്യരെ മാത്രമേ സാക്ഷികൾ ആക്കുന്നതിനു വേണ്ടി അനുവാദം നൽകുകയുള്ളൂ എന്നിരിക്കയാണ് ഇക്വഡോറിന്റെ പുതിയ മാറ്റം. അർജന്റീനയും മെക്സിക്കോയും ചില പ്രത്യേക സാഹചര്യങ്ങളിൽ ഇതിനു മുൻപ് ഇളവുകൾ നൽകിയിട്ടുണ്ട്.

ALSO READ:ദുബായിലെ കൊടുംചൂടിൽ നിന്നും രക്ഷനേടാൻ ഒന്ന് മലകയറിയാലോ? ഈ ഡെസ്റ്റിനേഷനുകൾ നിങ്ങളെ കാത്തിരിക്കുന്നു!

ലൂണയുടെ വിരലടയാളത്തിന് നിയമപരമായ സാധ്യതകൾ ഇല്ലെങ്കിലും ഈ തീരുമാനത്തിന് വലിയ വൈകാരിക മൂല്യമുണ്ടെന്നാണ് ദമ്പതികൾ പ്രതികരണം നടത്തിയത്. മൃഗങ്ങൾക്ക് നമ്മളോട് സംസാരിക്കാനും ഉപദേശങ്ങൾ നൽകാനും കഴിയില്ല എന്നാൽ അവരുടെ സ്നേഹം മുഴുവൻ നമുക്ക് നൽകാൻ അവർക്ക് സാധിക്കും. വരൻ പറഞ്ഞതിന്റെ ഭാഗമായാണ് ലൂണയെ വിവാഹത്തിന്റെ ഭാഗമാക്കിയത്.അതേസമയം ആദ്യം ഈ ആശയത്തോടെ വധുവിന്റെ അമ്മയായ ലൂസ് ലിമയ്ക്ക് വിയോജിപ്പുണ്ടായിരുന്നുവെന്നും എന്താണ് ഒപ്പിടുന്നത് എന്ന് ബോധ്യമുള്ള ആരെങ്കിലും സാക്ഷിയാകുന്നത് നല്ലതാണ് നല്ലത് എന്ന് അഭിപ്രായപ്പെട്ടിരുന്നു.

എന്നാൽ പിന്നീട് പുതിയ കാലഘട്ടത്തിന്റെ മാറ്റം ഉൾക്കൊണ്ടുകൊണ്ട് ലൂണയുടെ വസ്ത്രം നെയ്യുന്നതിനുള്ള ചുമതല സ്വയം ഏറ്റെടുക്കുകയായിരുന്നു എന്നും ദമ്പതികൾ പ്രതികരിച്ചു. ഓരോ കുടുംബത്തെയും അവരുടെ വീട്ടിലെ അംഗങ്ങളുടെയും പ്രാധാന്യത്തെയും പ്രത്യേകതകളെയും അംഗീകരിച്ചു കൊണ്ടാണ് സിവിൽ രജിസ്റ്ററിൽ മാറ്റത്തിന് വാതിൽ തുറന്നത്. പുതിയ നയം വന്ന് മെയ്മാസം മുതൽ ഇതുവരെ 50ലധികം ദമ്പതികളാണ് തങ്ങളുടെ നായ്ക്കളുടെയോ പൂച്ചകളുടെയും സാന്നിധ്യത്തിൽ വിവാഹിതരായത്. മാത്രമല്ല സെൻസസ് പ്രകാരം 19 ദശലക്ഷം വരുന്ന ജനസംഖ്യയിൽ 7.6 ദശലക്ഷം ആളുകൾക്കും വളർത്തുമൃഗങ്ങളുണ്ട്. ഇത് രാജ്യത്തെ 12 വയസ്സിന് താഴെയുള്ള കുട്ടികളുടെ എണ്ണത്തിനേക്കാൾ ഇരട്ടിയോളം ആണെന്നും റിപ്പോർട്ട്.

ENGLISH SUMMARY

It’s common for humans to sign a marriage certificate as witnesses. But in Quito, the capital of Ecuador, something special has happened. The main witness at a wedding was a couple’s beloved dog, Luna.

Loading...
Unable to load recommendations.
Follow Us
ദൂരം ഒരു പ്രശ്നമല്ല, 243 കിലോമീറ്റർ റേഞ്ചുമായി സിംപിൾ വേവ്
പപ്പായ ഇലച്ചായ എളുപ്പത്തിൽ ഉണ്ടാക്കാം
മുഹമ്മദ് ഷമിയുടെ ആസ്തി എത്ര കോടി?
ഇത് മാസ് തന്നെ! 10000mAh ബാറ്ററിയുള്ള 5G ഫോൺ എത്തി
ഡൽഹിയിൽ കുട്ടികളുടെ ഹോസ്റ്റൽ തകർന്നു വീണപ്പോൾ
Viral Video | ആ 21 വയസ്സുകാരൻ ലോക ശ്രദ്ധ നേടിയത്
Thrissur Accident Video | 8 പേർ മരിച്ച കയ്പമംഗലത്തെ അപകടം
കോഴിക്കോട് വാഹനം നിർത്തി PSC ഉദ്യോഗാർഥികളെ നേരിൽ കണ്ട് മുഖ്യമന്ത്രി