Vladimir Putin: ‘ട്രംപിന്റെ ഉപരോധം ഇവിടെ ഏല്‍ക്കില്ല; ടോമാഹോക്ക് പ്രയോഗിച്ചാല്‍ യുഎസിനും യുക്രെയ്‌നും മറുപടി ലഭിക്കും’

Vladimir Putin On Oil Company Sanctions: നിലവിലെ ഉപരോധങ്ങള്‍ ഞങ്ങള്‍ക്ക് അതീവ ഗുരുതരമാണ്, അക്കാര്യത്തില്‍ സംശയമില്ല. അവ കാരണം ചില പ്രത്യാഘാതങ്ങള്‍ നേരിടേണ്ടതായി വരും. എന്നാല്‍ അതൊരിക്കലും റഷ്യയുടെ സാമ്പത്തിക ക്ഷേമത്തെ കാര്യമായി ബാധിക്കില്ലെന്ന് പുടിന്‍.

Vladimir Putin: ട്രംപിന്റെ ഉപരോധം ഇവിടെ ഏല്‍ക്കില്ല; ടോമാഹോക്ക് പ്രയോഗിച്ചാല്‍ യുഎസിനും യുക്രെയ്‌നും മറുപടി ലഭിക്കും

വ്‌ളാഡിമിര്‍ പുടിന്‍

Published: 

24 Oct 2025 | 06:38 AM

മോസ്‌കോ: റഷ്യന്‍ എണ്ണ കമ്പനികള്‍ക്ക് ഉപരോധമേര്‍പ്പെടുത്തിയ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നടപടി തങ്ങളെ ബാധിക്കില്ലെന്ന് വ്യക്തമാക്കി പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍. രണ്ട് പ്രധാന എണ്ണ കമ്പനികളെ ലക്ഷ്യമിട്ടുള്ള ട്രംപിന്റെ ഉപരോധങ്ങള്‍ ഗുരുതരമാണെന്നും, എന്നാല്‍ അതൊരിക്കലും റഷ്യയുടെ സമ്പദ്‌വ്യവസ്ഥയെ ബാധിക്കില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

രാജ്യത്തെ പ്രധാനവും വലുതുമായ രണ്ട് എണ്ണ കമ്പനികളായ റോസ്‌നെഫ്റ്റിനും ലുക്കോയിലിനുമാണ് അമേരിക്ക ഉപരോധമേര്‍പ്പെടുത്തിയത്. ട്രംപ് വീണ്ടും അധികാരത്തിലേറിയതിന് ശേഷം റഷ്യയ്‌ക്കെതിരെ ഏര്‍പ്പെടുത്തുന്ന ആദ്യ ഉപരോധമാണിത്. യുക്രെയ്ന്‍-റഷ്യ യുദ്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ പുടിന്‍ സത്യസന്ധത പുലര്‍ത്തുന്നില്ലെന്ന് ആരോപിച്ചായിരുന്നു നീക്കം.

നിലവിലെ ഉപരോധങ്ങള്‍ ഞങ്ങള്‍ക്ക് അതീവ ഗുരുതരമാണ്, അക്കാര്യത്തില്‍ സംശയമില്ല. അവ കാരണം ചില പ്രത്യാഘാതങ്ങള്‍ നേരിടേണ്ടതായി വരും. എന്നാല്‍ അതൊരിക്കലും റഷ്യയുടെ സാമ്പത്തിക ക്ഷേമത്തെ കാര്യമായി ബാധിക്കില്ലെന്ന് പുടിന്‍ പറഞ്ഞു. ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുന്നത് സൗഹൃദ വിരുദ്ധ പ്രവൃത്തിയാണ്. റഷ്യ-യുഎസ് ബന്ധം ഇപ്പോള്‍ വീണ്ടെടുക്കാന്‍ ആരംഭിച്ചതേയുള്ളൂ. അതൊരിക്കലും ശക്തിപ്പെടുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Also Read: US-Russia: പുടിന്‍ സത്യസന്ധനല്ല; രണ്ട് റഷ്യന്‍ എണ്ണ കമ്പനികള്‍ക്ക് യുഎസ് ഉപരോധം

ഏറ്റുമുട്ടലിനേക്കാളും തര്‍ക്കങ്ങളേക്കാളും ചര്‍ച്ചകള്‍ എപ്പോഴും ഫലം കാണുന്നു, പ്രത്യേകിച്ച് യുദ്ധത്തിന്റെ കാര്യത്തില്‍. ചര്‍ച്ചകളെ ഞങ്ങള്‍ എപ്പോഴും പിന്തുണച്ചിട്ടുണ്ടെന്ന് പറഞ്ഞ പുടിന്‍ ടോമാഹോക്ക് മിസൈലുകളുടെ കാര്യത്തില്‍ യുഎസിനും യുക്രെയ്‌നും മുന്നറിയിപ്പ് നല്‍കി.

യുക്രെയ്ന്‍ അന്വേഷിക്കുന്ന യുഎസ് ടോമാഹോക്ക് മിസൈലുകള്‍ ഉപയോഗിച്ച് റഷ്യയ്ക്ക് നേരെയൊരു ആക്രമണമുണ്ടായാല്‍, പ്രതികരണം വളരെ ശക്തമായിരിക്കുമെന്ന് പ്രസിഡന്റ് പറഞ്ഞു.

Loading...
Unable to load recommendations.
Follow Us
Related Stories
നേപ്പാൾ പ്രളയം: കൈലാസ തീർത്ഥാടകരെ കണ്ടെത്താൻ തിരച്ചിൽ ഊർജിതമായി തുടരുന്നു; ഈഷാ ഫൗണ്ടേഷൻ
പ്രവാസികളുടെ ശ്രദ്ധയ്ക്ക്; റാസൽഖൈമയിലെ ഫ്ലെമിംഗോ ബീച്ചിൽ ബാർബീക്യൂവിന് കർശന നിരോധനം
മോദി-ഷീ കൂടിക്കാഴ്ചയ്ക്ക് തൊട്ടുമുമ്പ് മനസ്സ് തുറന്ന് ചൈന; ‘ഭിന്നതകൾ പരിഹരിക്കും, ലക്ഷ്യം നല്ല അയൽപക്ക ബന്ധം’
അബുദാബിയിലെ പ്രധാന ഹൈവേയിലെ വേഗപരിധി കുറച്ചു; തിങ്കളാഴ്ച മുതൽ മാറ്റങ്ങൾ പ്രാബല്യത്തിൽ
യുക്രൈനിലേക്ക് യൂറോപ്യൻ സൈന്യത്തെ അയച്ചാൽ റഷ്യക്കെതിരെയുള്ള യുദ്ധമായി കണക്കാക്കും: മുന്നറിയിപ്പുമായി പുടിൻ
2027-ൽ പ്രവാസികളെ കാത്തിരിക്കുന്നത് നീണ്ട അവധികൾ; യു.എ.ഇയിലെ പൊതു അവധി ദിനങ്ങൾ അറിയൂ!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
ഐസ്ക്രീം അല്ല, കൊടുംചൂടിൽ കഴിക്കേണ്ട ഭക്ഷണങ്ങൾ
കരളിന്റെ ആരോഗ്യത്തിന് കഴിക്കേണ്ട ശരിയായ ഭക്ഷണങ്ങൾ ഇതാ
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ
ഫോണിന് റേഞ്ചില്ല, ജീവനക്കാരനെ ടവറിൽ കെട്ടിയിട്ടു
മൂന്നാറിൽ ഇറങ്ങിയ കടുവ