AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Trump Putin Meeting: സമയം പാഴാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് യുഎസ് പ്രസിഡന്റ്; ട്രംപ്-പുടിന്‍ കൂടിക്കാഴ്ച പ്രതിസന്ധിയില്‍

Trump-Putin meet put on hold: ട്രംപും, പുടിനും ബുഡാപെസ്റ്റില്‍ നടത്താനിരുന്ന കൂടിക്കാഴ്ച പ്രതിസന്ധിയില്‍. കൂടിക്കാഴ്ചയ്ക്ക് ഉടന്‍ സാധ്യതയില്ലെന്നാണ് യുഎസ് നല്‍കുന്ന സൂചന. യുഎസ് സ്റ്റേറ്റ് സെക്രട്ടറിയും റഷ്യൻ വിദേശകാര്യയും നേരത്തെ ഫോണ്‍ സംഭാഷണം നടത്തിയിരുന്നു

Trump Putin Meeting: സമയം പാഴാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് യുഎസ് പ്രസിഡന്റ്; ട്രംപ്-പുടിന്‍ കൂടിക്കാഴ്ച പ്രതിസന്ധിയില്‍
ഡൊണാൾഡ് ട്രംപ്, വ്‌ളാഡിമിർ പുടിൻImage Credit source: PTI
jayadevan-am
Jayadevan AM | Published: 22 Oct 2025 08:06 AM

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും, റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനും ഹംഗറിയിലെ ബുഡാപെസ്റ്റില്‍ നടത്താനിരുന്ന കൂടിക്കാഴ്ച പ്രതിസന്ധിയില്‍. കൂടിക്കാഴ്ചയ്ക്ക് ഉടന്‍ സാധ്യതയില്ലെന്നാണ് യുഎസ് നല്‍കുന്ന സൂചന. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവും നേരത്തെ ഫോണ്‍ സംഭാഷണം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കൂടിക്കാഴ്ചയ്ക്കുള്ള സാധ്യതകള്‍ മങ്ങിയത്. സമയം പാഴാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ട്രംപ് പറഞ്ഞു.

എന്താണ് സംഭവിക്കുന്നതെന്ന് നോക്കാമെന്നും ട്രംപ് വ്യക്തമാക്കി. ചര്‍ച്ചകളില്‍ നിന്ന് ഇരുരാജ്യങ്ങളും പിന്നാക്കം പോയതിന്റെ കാരണം വ്യക്തമല്ല. അടിയന്തര വെടിനിര്‍ത്തലിന് റഷ്യ ഒരുക്കമല്ലെന്ന് നേരത്തെ ലാവ്‌റോവ് വ്യക്തമാക്കിയിരുന്നു. റൂബിയോയും ലാവ്‌റോവും തമ്മിൽ ഇനി ഒരു ഫോൺ സംഭാഷണവും ഉണ്ടാകില്ലെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയെന്നാണ് റിപ്പോര്‍ട്ട്.

റൂബിയോയും ലാവ്‌റോവും തമ്മിൽ നേരിട്ടുള്ള കൂടിക്കാഴ്ച ആവശ്യമില്ലെന്നും, എന്നാല്‍ ഇരുവരുടെയും ഫോണ്‍ സംഭാഷണം ഫലപ്രദമായിരുന്നെന്നും ട്രംപ് അഡ്മിനിസ്‌ട്രേഷന്‍ വൃത്തങ്ങള്‍ വാർത്താ ഏജൻസിയായ എഎഫ്‌പിയോട് പ്രതികരിച്ചു.

Also Read: Trump Zelensky Meeting: സെലെന്‍സ്‌കിയെ കാണുന്നതിന് മുമ്പ് ട്രംപിന്റെ നിര്‍ണായക നീക്കം; പുടിനെ ഫോണില്‍ വിളിച്ചു

ട്രംപ് സമ്മര്‍ദ്ദം ചെലുത്തുന്നു

റഷ്യയുമായുള്ള സംഘര്‍ഷം അവസാനിപ്പിച്ച് സമാധാനം കൊണ്ടുവരുന്നതിനായി കിഴക്കൻ ഡോൺബാസ് മേഖല ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട്‌ ഡൊണാൾഡ് ട്രംപ് പ്രസിഡന്റ്‌ വോളോഡിമിർ സെലെൻസ്‌കിയുടെ മേൽ സമ്മർദ്ദം ചെലുത്തുകയാണെന്ന് യുക്രൈന്‍ ആരോപിച്ചു. ഒരു മുതിര്‍ന്ന യുക്രൈനിയന്‍ ഉദ്യോഗസ്ഥന്‍ എഎഫ്പിയോട് പറഞ്ഞതാണ് ഇക്കാര്യം.

സംഘര്‍ഷം ചൂടുപിടിക്കുന്നു

അതേസമയം, ആക്രമണ-പ്രത്യാക്രമണങ്ങളുമായി റഷ്യ-യുക്രൈന്‍ സംഘര്‍ഷം ചൂടുപിടിക്കുകയാണ്. യുകെ നിർമ്മിത സ്റ്റോം ഷാഡോ മിസൈലുകൾ ഉപയോഗിച്ച് തങ്ങള്‍ റഷ്യയിലെ ഒരു കെമിക്കല്‍ പ്ലാന്റ് ആക്രമിച്ചതായി യുക്രൈന്‍ സൈന്യം അറിയിച്ചു. ആക്രമണം വിജയകരമായിരുന്നുവെന്നാണ് യുക്രൈനിന്റെ അവകാശവാദം. റഷ്യൻ വ്യോമ പ്രതിരോധ സംവിധാനത്തിലേക്ക് തുളച്ചുകയറിയ ആക്രമണമെന്നാണ് യുക്രൈന്‍ ഇതുസംബന്ധിച്ച് വിശേഷിപ്പിച്ചത്.