UAE Weather Alert : യുഎഇയിലെ വിവിധയിടങ്ങളിൽ മഴ തുടരും; മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്
Rapid Weather Changes In UAE : യുഎഇയിൽ പെട്ടെന്നുള്ള കാലാവസ്ഥാ വ്യതിയാനങ്ങൾക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. രാജ്യത്തെ വിവിധയിടങ്ങളിൽ മഴ തുടരുമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.
യുഎഇയിലെ വിവിധയിടങ്ങളിൽ മഴ തുടരുമെന്ന മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വരും ദിവസങ്ങളിൽ രാജ്യത്ത് വളരെ പെട്ടെന്നുള്ള കാലാവസ്ഥാ വ്യതിയാനങ്ങൾക്ക് സാധ്യതയുണ്ടെന്നും മഴ തുടരാനിടയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ തിങ്കളാഴ്ച കനത്ത മഴയും കൊടുങ്കാറ്റും റിപ്പോർട്ട് ചെയ്തിരുന്നു. ചൊവ്വാഴ്ച മുതൽ മഴ തുടരുമെങ്കിലും മഴയുടെ ശക്തി കുറയുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. “അറബിക്കടലിലെ ന്യൂനമർദ്ദത്തെ തുടർന്ന് തിങ്കളാഴ്ച പകൽ മേഘങ്ങളുണ്ടായി പല ഭാഗങ്ങളിലും മഴ പെയ്തു. വരും ദിവസങ്ങളിൽ ന്യൂനമർദ്ദം തെക്കോട്ട് നീങ്ങും. ഇതോടെ വരും ദിവസങ്ങളിൽ രാജ്യത്ത് പെയ്യുന്ന കഴ കുറയും.”- കാലാവസ്ഥാ വകുപ്പ് ഉദ്യോഗസ്ഥൻ ഡോ. അഹ്മദ് ഹബീബ് പറഞ്ഞതായി ഖലീജ് ടൈംസ് പ്രതികരിച്ചു.
Also Read : Kubra Akyutum: വരനെ കിട്ടിയില്ല… പിന്നീട് സ്വയം വിവാഹം ചെയ്തു വൈറലായി; ജീവനൊടുക്കി ഇൻഫ്‌ളുവൻസർ
അൽ ഐൻ, ഫുജൈറ, അൽ ദഫ്റ തുടങ്ങിയ സ്ഥലങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. തെക്കൻ ഭാഗങ്ങളിൽ മഴ പെയ്യാനുള്ള സാധ്യതയുണ്ട്. അൽ ദഫ്റയുടെ തെക്കൻ ഭാഗങ്ങളിലും മധ്യഭാഗങ്ങളിലും ഉൾപ്പെടെ മഴ പെയ്യും. കിഴക്കൻ പ്രദേശങ്ങളിലും മഴ സാധ്യതയുണ്ട് എന്നും ഡോ. അഹ്മദ് ഹബീബ് പറഞ്ഞു.
“ഈ സമയത്ത് മഴ പതിവാണ്. പെട്ടെന്നുള്ള കാലാവസ്ഥാ വ്യതിയാനങ്ങൾ കാണാം. ഒരു ദിവസം സ്ഥിരതയുള്ള കാലാവസ്ഥയാണെങ്കിൽ പിറ്റേന്ന് കാലാവസ്ഥ അസ്ഥിരമാവും. ഇങ്ങനെ മഴയും വേനലും മാറിമാറി വരാം. ചൊവ്വാഴ്ച മുതൽ രാജ്യത്ത് കാറ്റിനും സാധ്യതയുണ്ട്. ചൂടുകാലമാവുന്നതോടെ രാത്രി തണുപ്പ് അതികഠിനമാവുകയാണ് പതിവ്. സെപ്തംബറോടെ സാധാരണ രാജ്യത്തെ വേനൽക്കാലം അവസാനിക്കും.”- ഡോ. അഹ്മദ് ഹബീബ് കൂട്ടിച്ചേർത്തു.