ഗൾഫ് മലയാളികൾക്ക് ആശ്വാസം; കൊച്ചി, കോഴിക്കോട് സർവിസുകളുടെ എണ്ണം വർധിപ്പിച്ച് എയർ ഇന്ത്യ എക്സ്പ്രെസ്സ്

Air India Express Increases Connectivity from Kerala and Major Indian Hubs: ഇന്ത്യയിലെ പ്രധാന വിമാനത്താവളങ്ങളായ കൊച്ചി കോഴിക്കോട്, ബെംഗളുരു, ഡൽഹി, മുംബൈ ഹൈദെരബാദ് എന്നിവിടങ്ങളിൽ നിന്നുമുള്ള വിമാന സർവീസുകളുടെ എണ്ണം എയർ ഇന്ത്യൻ എക്സ്പ്രെസ്സ് വർധിപ്പിച്ചിട്ടുണ്ട്. തൊഴിൽ ആവശ്യങ്ങൾക്കും, കുടുംബാംഗങ്ങളെ സന്ദർശിക്കാനും വിനോദ സഞ്ചാരത്തിനുമായി ഗൾഫ് രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന ലക്ഷക്കണക്കിന് പ്രവാസികൾക്ക് പുതിയ് പ്രഖ്യാപനം വലിയ ആശ്വാസമാകും

ഗൾഫ് മലയാളികൾക്ക് ആശ്വാസം; കൊച്ചി, കോഴിക്കോട് സർവിസുകളുടെ എണ്ണം വർധിപ്പിച്ച് എയർ ഇന്ത്യ എക്സ്പ്രെസ്സ്

പ്രതീകാത്മക ചിത്രം

Published: 

06 Oct 2026 | 04:58 PM

ദുബായ്: ഗൾഫ് രാജ്യങ്ങളിലേക്കുള്ള സർവീസുകൾ വൻതോതിൽ വർധിപ്പിച്ച് എയർ ഇന്ത്യ എക്സ്പ്രെസ്സ്. ഈ വർഷത്തെ ശൈത്യകാല ഷെഡ്യൂളിൻ്റെ ഭാഗമായാണ് ഇന്ത്യയിൽ നിന്നും ഗൾഫിലേക്കും മറ്റു പശ്ചിമേഷ്യൻ രാജ്യങ്ങളിലേക്കുമുള്ള വിമാന സർവീസുകൾ എയർ ഇന്ത്യ എക്സ്പ്രെസ്സ് വിപുലീകരിച്ചിരിക്കുന്നത്. പുതിയ ഷെഡ്യൂൾ പ്രകാരം ഇന്ത്യയിലെ 23 നഗരങ്ങളെ ഗൾഫിലെ പ്രധാന 12 വിമാനത്താവളങ്ങളുമായി ബന്ധിപ്പിച്ചുകൊണ്ട് പ്രതിദിനം 135 സർവീസുകളാണ് എയർ ഇന്ത്യ എക്സ്പ്രെസ്സ് നടത്തുക. പ്രവാസി മലയാളികൾ ഉൾപ്പടെയുള്ള വലിയ വിഭാഗം യാത്രക്കാർക്ക് ഇത് ഏറെ ഗുണകരമാകും.

ഇന്ത്യയിലെ പ്രധാന വിമാനത്താവളങ്ങളായ കൊച്ചി കോഴിക്കോട്, ബെംഗളുരു, ഡൽഹി, മുംബൈ ഹൈദെരബാദ് എന്നിവിടങ്ങളിൽ നിന്നുമുള്ള വിമാന സർവീസുകളുടെ എണ്ണം എയർ ഇന്ത്യൻ എക്സ്പ്രെസ്സ് വർധിപ്പിച്ചിട്ടുണ്ട്. തൊഴിൽ ആവശ്യങ്ങൾക്കും, കുടുംബാംഗങ്ങളെ സന്ദർശിക്കാനും വിനോദ സഞ്ചാരത്തിനുമായി ഗൾഫ് രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന ലക്ഷക്കണക്കിന് പ്രവാസികൾക്ക് പുതിയ് പ്രഖ്യാപനം വലിയ ആശ്വാസമാകും.

Also Read: കുടുംബത്തെ ദുബായിലേക്ക് കൊണ്ടുവരാൻ പ്ലാനുണ്ടോ? സ്പോൺസർക്ക് വേണ്ട ഏറ്റവും കുറഞ്ഞ ശമ്പളം എത്രയെന്നറിയാം

ബെഹ്റൈൻ, കുവൈത്ത്, ഖത്തർ, ഒമാൻ, സൗദി അറേബ്യ, യു.എ.ഇ എന്നീ രാജ്യങ്ങളിലേക്ക് 88 നോൺ സ്റ്റോപ്പ് സർവീസുകളാണ് പുതിയ ഷെഡ്യൂളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. യു.എ.ഇയിലേക്ക് യാത്ര ചെയ്യുന്നവർക്ക് അബുദാബി, ഷാർജ, അൽ ഐൻ എന്നിവിടങ്ങളിലേക്ക് നേരിട്ട് സർവീസുകൾ ലഭ്യമാകും. സൗദിയിലെ ദമാം, ജിദ്ദ, റിയാദ്, ഖത്തറിലെ ദോഹ, ഓമാനിലെ മസ്കറ്റ്, കുവൈത്ത് സിറ്റി തുടങ്ങിയ ഗൾഫിലെ പ്രധാന നഗരങ്ങളിലേക്കും എയർ ഇന്ത്യ എക്സ്പ്രെസ്സ് കൂടുതൽ സർവീസുകൾ നടത്തും..2027 മാർച്ച് 27 വരെയാണ് ഷൈത്യകാല ഷെഡ്യൂൾ പ്രകാരമുള്ള സർബീസുകൾ ഉണ്ടാവുക. ഏയർ ഇന്ത്യ എക്സ്പ്രെസിൻ്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിൻ്റർ ഷെഡ്യൂളാണിത്.

നിലവിൽ ലോകത്തെ 99 ഡെസ്റ്റിനേഷനുകളിലേക്ക് പ്രതിദിനം 150 അന്താരാഷ്ട്ര സർവീസുകളാണ് എയർ ഇന്ത്യ എക്സ്പ്രെസ്സ് വാഗ്ദാനം ചെയ്യുന്നത്. നവീകരിച്ച വിമാനങ്ങളായിരിക്കും ശൈത്യകാല ഷെഡ്യൂളിൽ പശ്ചിമേഷ്യൻ രാജ്യങ്ങളിലേക്കുള്ള സർവീസിനായി ഉപയോഗിക്കുക എന്ന് എയർ ഇന്ത്യ എക്സ്പ്രെസ്സ് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. നൂറിലധികം ബോയിങ് 737, എയർബസ് A320 വിമാനങ്ങളാണ് നിലവിൽ എയർ ഇന്ത്യ എക്സ്പ്രെസ്സിൻ്റെ ഭാഗമായുള്ളത്. ഗൽഫ് സർവീസുകൾക്ക് പുറമെ ആഭ്യന്തര റൂട്ടുകളിലും കമ്പനി സർവീസുകൾ വിപുലീകരിക്കുന്നുണ്ട്.

English Summary

Air India Express is expanding its Winter 2026 schedule with up to 135 daily flights connecting 23 Indian cities to 12 Middle Eastern destinations, offering significantly better connectivity for expats.

Loading...
Unable to load recommendations.
Follow Us
Related Stories
Houthi Attack: സൗദിയിൽ വീണ്ടും ആക്രമണം; റിയാദ് വിമാനത്താവളവും അരാംകോ റിഫൈനറിയും ലക്ഷ്യമിട്ടെന്ന് ഹൂതികൾ
Vira Video: ബാൽക്കണിയിൽ നിന്ന് കുട്ടി താഴേക്ക്; മിന്നൽ വേഗത്തിൽ കൈകളിലൊതുക്കി യുവാവ്: കൈയടിച്ച് സോഷ്യൽ മീഡിയ
കുടുംബത്തെ ദുബായിലേക്ക് കൊണ്ടുവരാൻ പ്ലാനുണ്ടോ? സ്പോൺസർക്ക് വേണ്ട ഏറ്റവും കുറഞ്ഞ ശമ്പളം എത്രയെന്നറിയാം
തലച്ചോറിന്റെ രഹസ്യങ്ങൾ വെളിപ്പെടുത്തിയ കണ്ടെത്തൽ: പീറ്റർ ഹെഗെമാൻ ഉൾപ്പെടെ 3 പേർക്ക് വൈദ്യശാസ്ത്ര നോബൽ
Flydubai Mid-Air Terror: ടെൽ അവീവിൽ ഫ്ലൈദുബായ് വിമാനം ഇടിച്ചിറക്കാൻ ജൂലൈയിൽ തന്നെ പദ്ധതിയിട്ടു; ഉപേക്ഷിക്കാൻ കാരണം ഒരു സുഹൃത്ത്
ടെസ്റ്റ്ട്യൂബ് പൊട്ടി, നൂറുകണക്കിന് പേർ ക്വാറൻ്റൈനിൽ, ആശുപത്രികൾ അടച്ചുപൂട്ടി; റഷ്യയിൽ പ്ലേഗ് ബാധ?
ഒരു പവന്‍ സ്വര്‍ണം 40,000 രൂപയ്ക്ക് വാങ്ങാം; കടകളില്‍ തിരക്ക്‌
വീട്ടിലേക്ക് കർട്ടനുകൾ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ദുബായ് ഡ്രൈവിംഗ് ലൈസൻസ് നഷ്ടപ്പെട്ടോ? പുതിയതെടുക്കാൻ ചെയ്യേണ്ടത് !
രാവിലെ ഒരു സ്പൂൺ നെയ്യ്! ശരീരത്തിൽ നടക്കുന്ന മാറ്റങ്ങൾ ഇതാ
മെമ്പറിനെ വെള്ളത്തിലേക്ക് തള്ളിയിട്ട് എംഎൽഎ, വൈറൽ
എനിക്കിഷ്ടപ്പെട്ടു, ഞാൻ എടുക്കുന്നു
ടോയ്‌ലറ്റിൽ നിന്ന് രാജവെമ്പാല
കൊല്ലത്ത് SFI മാർച്ചിനിടെ കോടിയേരിയുടെ ഫ്ലെക്സ് വലിച്ചു കീറി പ്രവർർത്തകൻ