AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

കുടുംബത്തെ ദുബായിലേക്ക് കൊണ്ടുവരാൻ പ്ലാനുണ്ടോ? സ്പോൺസർക്ക് വേണ്ട ഏറ്റവും കുറഞ്ഞ ശമ്പളം എത്രയെന്നറിയാം

Dubai Visit Visa Sponsorship: Salary Rules for Family, Relatives, and Friends: സ്പോൺസർക്ക് യു.എ.ഇയിൽ റസിഡൻസ് വിസയും എമിറേറ്റ്സ് ഐഡിയും ഉണ്ടായിരിക്കണം. വരുമാനം തെളിയിക്കുന്നതിനായി സാലറി സർട്ടിഫിക്കറ്റ്, അറ്റസ്റ്റ് ചെയ്ത ലേബർ കോൺട്രാക്ട്, ബിസിനസ് ഉടമകളാണെങ്കിൽ പാർട്ണർഷിപ്പ് രേഖകൾ എന്നിവ സമർപ്പിക്കേണ്ടതുണ്ട്. കുടുംബാംഗങ്ങളെ കൊണ്ടുവരുന്നവർ ബന്ധം തെളിയിക്കുന്നതിനായി സാക്ഷ്യപ്പെടുത്തിയ ജനന സർട്ടിഫിക്കറ്റോ വിവാഹ സർട്ടിഫിക്കറ്റോ നൽകണം

കുടുംബത്തെ ദുബായിലേക്ക് കൊണ്ടുവരാൻ പ്ലാനുണ്ടോ? സ്പോൺസർക്ക് വേണ്ട ഏറ്റവും കുറഞ്ഞ ശമ്പളം എത്രയെന്നറിയാം
പ്രതീകാത്മക ചിത്രംImage Credit source: franckreporter/E+/Getty Images
Sumeesh T Unneen
Sumeesh T Unneen | Published: 05 Oct 2026 | 06:46 PM

ദുബായ്: തങ്ങളുടെ കുടുംബാംഗങ്ങളെയോ സുഹൃത്തുക്കളെയോ എപ്പോഴെങ്കിലും ദുബായിലേക്ക് സന്ദർശക വിസയിൽ കൊണ്ടുവരണം എന്ന് പ്രവാസികൾ ആഗ്രഹിച്ചിട്ടുണ്ടാകും. എന്നാൽ അതിന് എന്തെല്ലാം ചെയ്യണം എന്ന കാര്യത്തിൽ പലപ്പോഴും ആളുകൾക്ക് ആശയക്കുഴപ്പങ്ങൾ:ഉണ്ടാകും. പ്രവാസികൾ സ്പോൺസർഷിപ്പിലൂടെ തങ്ങളുടെ പ്രിയപ്പെട്ടവരെ എങ്ങനെ ദുബായിലെത്തിക്കാം എന്നത് സംബധിച്ച വിശദമാഉയ വിവരങ്ങളാണ് ഇനി പങ്കുവയ്ക്കുന്നത്. 30, 60, 90 ദിവസം കാലാവധിയുള്ള സിംഗിൾ എൻട്രി, മൾട്ടിപ്പിൾ എൻട്രി സന്ദർശക വിസകളിൽ പ്രവാസികൾക്ക് പ്രിയപ്പെട്ടവരെ ദുബയിലെത്തിക്കാം. എന്നാൽ സ്പോൺസറൂടെ ശമ്പളത്തിൻ്റെ അടിസ്ഥാനത്തിലാണ് ആരെയെല്ലാം കൊണ്ടുവരാനാകും എന്ന് നിശ്ചയിക്കുന്നത്.

മാതാപിതാക്കൾ, ഭാര്യ അല്ലെങ്കിൽ ഭർത്താവ്, മക്കൾ എന്നിവരടങ്ങുന്ന ഫസ്റ്റ് ഡിഗ്രി കുടുംബാംഗങ്ങളെ സന്ദർശക വിസയിൽ കൊണ്ടുവരുന്നതിന് അപേക്ഷകന് കുറഞ്ഞത് 4,000 ദിർഹം പ്രതിമാസ ശമ്പളം ഉണ്ടായിരിക്കണം. വിസിറ്റ് വിസ സ്പോൺസർഷിപ്പിനുള്ള ഏറ്റവും കുറഞ്ഞ ശമ്പള പരിധിയാണിത്. എന്നാൽ സഹോദരങ്ങൾ, മുത്തശ്ശൻ, മുത്തശ്ശി, കൊച്ചുമക്കൾ, അമ്മാവൻമാർ, അമ്മായിമാർ, മറ്റ് അടുത്ത ബന്ധുക്കൾ എന്നിവരടങ്ങുന്ന രണ്ടാമത്തെയോ മൂന്നാമത്തെയോ വിഭാഗത്തിൽപ്പെട്ട ബന്ധുക്കളെ കൊണ്ടുവരണമെങ്കിൽ സ്പോൺസർക്ക് കുറഞ്ഞത് 8,000 ദിർഹം മാസശമ്പളം നിർബന്ധമാണ്. സുഹൃത്തുക്കളെ വിസിറ്റ് വിസയിൽ കൊണ്ടുവരാൻ ആഗ്രഹിക്കുന്നവർക്കാണ് ഏറ്റവും ഉയർന്ന ശമ്പള പരിധി നിശ്ചയിച്ചിരിക്കുന്നത്. ഇതിനായി അപേക്ഷകന് പ്രതിമാസം കുറഞ്ഞത് 15,000 ദിർഹം ശമ്പളം ഉണ്ടായിരിക്കണം.

Also Read: Flydubai Mid-Air Terror: ടെൽ അവീവിൽ ഫ്ലൈദുബായ് വിമാനം ഇടിച്ചിറക്കാൻ ജൂലൈയിൽ തന്നെ പദ്ധതിയിട്ടു; ഉപേക്ഷിക്കാൻ കാരണം ഒരു സുഹൃത്ത്

സ്പോൺസർക്ക് യു.എ.ഇയിൽ റസിഡൻസ് വിസയും എമിറേറ്റ്സ് ഐഡിയും ഉണ്ടായിരിക്കണം. വരുമാനം തെളിയിക്കുന്നതിനായി സാലറി സർട്ടിഫിക്കറ്റ്, അറ്റസ്റ്റ് ചെയ്ത ലേബർ കോൺട്രാക്ട്, ബിസിനസ് ഉടമകളാണെങ്കിൽ പാർട്ണർഷിപ്പ് രേഖകൾ എന്നിവ സമർപ്പിക്കേണ്ടതുണ്ട്. കുടുംബാംഗങ്ങളെ കൊണ്ടുവരുന്നവർ ബന്ധം തെളിയിക്കുന്നതിനായി സാക്ഷ്യപ്പെടുത്തിയ ജനന സർട്ടിഫിക്കറ്റോ വിവാഹ സർട്ടിഫിക്കറ്റോ നൽകണം. കൂടാതെ, സന്ദർശകൻ്റെ പാസ്‌പോർട്ട് കോപ്പി, പുതിയ പാസ്‌പോർട്ട് സൈസ് ഫോട്ടോ, താമസസ്ഥലം തെളിയിക്കുന്ന രേഖകൾ, മടക്കയാത്രാക്കുള്ള വിമാന ടിക്കറ്റ്, ഹെൽത്ത് ഇൻഷുറൻസ് എന്നിവയും നിർബന്ധമാണ്.

സിംഗിൾ എൻട്രി വിസിറ്റ് വിസയുടെ നിരക്ക് 30 ദിവസത്തേക്ക് 200 ദിർഹവും, 60 ദിവസത്തേക്ക് 300 ദിർഹവും, 90 ദിവസത്തേക്ക് 400 ദിർഹവുമാണ്. ഇതിന് പുറമെ തിരികെ ലഭിക്കുന്ന 1,000 ദിർഹം സെക്യൂരിറ്റി ഡെപ്പോസിറ്റും അടക്കണം, മെഡിക്കൽ ഇൻഷുറൻസ് തുക പ്രത്യേകം നൽകണം. വാറ്റ്,, സർവീസ് ചാർജുകൾ എന്നിവയും അധികമായി നൽകേണ്ടി വരും. ജി.ഡി.ആർ.എഫ്.എ ദുബായിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയോ സ്മാർട്ട് ആപ്ലിക്കേഷൻ വഴിയോ അപേക്ഷ നൽകാം. അംഗീകൃത ആമർ കേന്ദ്രങ്ങൾ വഴിയും വിസയ്ക്കായി അപേക്ഷകൾ നൽകാവുന്നതാണ്.

English Summary

Dubai residents sponsoring visit visas must meet tiered minimum monthly salaries: AED 4,000 for immediate family, AED 8,000 for extended relatives, and AED 15,000 for friends, alongside submitting mandatory documentation.

Follow Us