Saudi Arabia: നിയമം കടുപ്പിച്ച് സൗദിഅറേബ്യ; ഒരാഴ്ച്ചയ്ക്കിടെ 19,418 അനധികൃത താമസക്കാരെ അറസ്റ്റ് ചെയ്തു

Saudi Arabia Arrests Illegal Residents: റസിഡൻസി നിയമം, അതിർത്തി സുരക്ഷാ നിയമം, തൊഴിൽ നിയമം തുടങ്ങിയ ലംഘിച്ചവരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. അറസ്റ്റിലായവരിൽ 11,787 പേർ റസിഡൻസി നിയമം ലംഘിച്ചവരും 4,380 പേർ അതിർത്തി സുരക്ഷാ നിയമം ലംഘിച്ചവരും 3,251 പേർ തൊഴിൽ നിയമം ലംഘിച്ചവരുമാണെന്ന് അധികൃതർ അറിയിച്ചു. അനധികൃതമായി രാജ്യത്തിൻ്റെ അതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടെ അറസ്റ്റിലായവരുടെ ആകെ എണ്ണം 1,221 ആണ്.

Saudi Arabia: നിയമം കടുപ്പിച്ച് സൗദിഅറേബ്യ; ഒരാഴ്ച്ചയ്ക്കിടെ 19,418 അനധികൃത താമസക്കാരെ അറസ്റ്റ് ചെയ്തു

Represental Image

Published: 

12 Jan 2025 | 08:09 PM

റിയാദ്: സുരക്ഷാ നടപടികളുടെ ഭാ​ഗമായി കഴിഞ്ഞ ഒരാഴ്ച്ചയ്ക്കിടെ സൗദിഅറേബ്യയിൽ അറസ്റ്റ് ചെയ്തത് 19,418 അനധികൃത താമസക്കാരെ. രാജ്യത്തിൻറെ വിവിധ പ്രദേശങ്ങളിൽ നിന്നാണ് ഇത്രയധികം ആളുകളെ പിടികൂടിയത്. ജനുവരി രണ്ടിനും ജനുവരി എട്ടിനും ഇടയിലുള്ള കാലയളവിലാണ് പരിശോധന നടത്തിയത്. ബന്ധപ്പെട്ട സർക്കാർ ഏജൻസികളുമായി സഹകരിച്ച് സുരക്ഷാ സേന നടത്തിയ സംയുക്ത പരിശോധനയിലാണ് അറസ്റ്റുകൾ നടന്നതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

റസിഡൻസി നിയമം, അതിർത്തി സുരക്ഷാ നിയമം, തൊഴിൽ നിയമം തുടങ്ങിയ ലംഘിച്ചവരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. അറസ്റ്റിലായവരിൽ 11,787 പേർ റസിഡൻസി നിയമം ലംഘിച്ചവരും 4,380 പേർ അതിർത്തി സുരക്ഷാ നിയമം ലംഘിച്ചവരും 3,251 പേർ തൊഴിൽ നിയമം ലംഘിച്ചവരുമാണെന്ന് അധികൃതർ അറിയിച്ചു. ഇതിനിടെ അനധികൃതമായി രാജ്യത്തിൻ്റെ അതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടെ അറസ്റ്റിലായവരുടെ ആകെ എണ്ണം 1,221 ആണ്.

രാജ്യത്തേക്ക് കടക്കാൻ ശ്രമിച്ചവരിൽ അധികവും എത്യോപ്യൻ പൗരന്മാരാണ്. 1,221 പേരിൽ 42 ശതമാനം യെമൻ പൗരന്മാരും 56 ശതമാനം എത്യോപ്യൻ പൗരന്മാരും രണ്ട് ശതമാനം മറ്റ് രാജ്യങ്ങളിൽ നിന്നുള്ളവരുമാണെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. കൂടാതെ അനധികൃതമായി രാജ്യം കടക്കാൻ ശ്രമിച്ച 136 പേരെയും അറസ്റ്റ് ചെയ്തു.

നിയമലംഘകരെ കടത്തിക്കൊണ്ടു വരികയും താമസിപ്പിക്കുകയും ചെയ്ത് ജോലിയിൽ ഏർപ്പെടുകയും ചെയ്ത 19 പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിൽ 30,261 പുരുഷന്മാരും 3,315 സ്ത്രീകളും ഉൾപ്പെടെ മൊത്തം 33,576 അനധികൃത താമസക്കാരാണ് നിലവിൽ സൗദി അറേബ്യയുടെ നിയമനടപടികൾക്ക് വിധേയരായിട്ടുള്ളത്. മൊത്തം 23,991 നിയമലംഘകരെ യാത്രാരേഖകൾ ലഭിക്കുന്നതിന് അവരുടെ നയതന്ത്ര പ്രക്രിയകളിലേക്ക് മാറ്റിയിട്ടുണ്ട്.

യാത്രാ ബുക്കിങ്ങുകളുടെ അന്തിമഘട്ടങ്ങളിൽ 3,869 പേരാണുള്ളത്. കൂടാതെ 10,319 പേരെ നാടുകടത്തിയതായും മന്ത്രാലയം റിപ്പോർട്ട് ചെയ്തു. നിയമവിരുദ്ധമായി പ്രവേശിക്കാൻ സൗകര്യമൊരുക്കുക, അഭയം നൽകുക, നിയമലംഘകർക്ക് സഹായം നൽകുക തുടങ്ങിയ വ്യക്തികൾക്ക് 15 വർഷം വരെ തടവും 1 മില്യൺ റിയാൽ വരെ പിഴയും (266,000 ഡോളർ) ആണ് ശിക്ഷ ലഭിക്കുക. കൂടാതെ ഈ പ്രവർത്തനങ്ങളിൽ ഉപയോഗിക്കുന്ന വാഹനങ്ങളോ സ്വത്തുക്കളോ കണ്ടുകെട്ടാനുള്ള അധികാരവും മന്ത്രാലയത്തിനുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.

മക്ക, റിയാദ്, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിൽ 911 എന്ന നമ്പറിലും രാജ്യത്തിന്റെ മറ്റ് പ്രദേശങ്ങളിൽ 999, 996 എന്നീ നമ്പറുകളിലും വിളിച്ച് പൊതുജനങ്ങൾക്ക് രാജ്യത്ത് നടക്കുന്ന നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്യാൻ സാധിക്കും.

 

 

Follow Us
Related Stories
Brain – Computer Interface: എലോൺ മസ്കിൻ്റെ ന്യൂറോലിങ്കിന് എന്ത് സംഭവിക്കുമെന്ന് ഇനി കണ്ടറിയണം, ലോകത്തിലെ ആദ്യ ബ്രെയിൻ ചിപ്പ് പുറത്തിറക്കാൻ ചൈന
Iran War: കരാറില്‍ ഇന്ന് ഒപ്പുവെക്കുമെന്ന് ട്രംപ്, അങ്ങനെയൊന്ന് നടക്കാന്‍ പോകുന്നില്ലെന്ന് ഉറപ്പിച്ച് ഇറാന്‍
PM Modi to Meet US President: ജി7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തും
Elon Musk: ചരിത്രത്തിലാദ്യം! സ്‌പേസ് എക്‌സ് ഓഹരികൾ കുതിച്ചുയർന്നു, എലോൺ മസ്‌ക് ലോകത്തിലെ ആദ്യ ‘ട്രില്യണയർ’
UAE Labour Law: വാക്കാൽ മാത്രമുള്ള പിരിച്ചുവിടലിന് നിയമസാധുതയില്ല… യുഎഇയിൽ ജോലി ചെയ്യുന്നവർ അറിയേണ്ട നിയമം
UAE Passport and Visa Services: യുഎഇയിലെ ഇന്ത്യൻ പാസ്‌പോർട്ട്, വിസ സേവനങ്ങൾ ഇനി അൽ ഹിന്ദ് വഴി; ജൂലൈ 1 മുതൽ പുതിയ മാറ്റം
ഇഞ്ചി ഫ്രിഡ്ജിലാണോ സൂക്ഷിക്കുന്നത്? ഇതറിഞ്ഞോളൂ
വീട്ടിൽ കൂൺ കൃഷി എങ്ങനെ ചെയ്യാം?
വനിതാ ടി20 ലോകകപ്പില്‍ ഉറ്റുനോക്കേണ്ട 7 ഇന്ത്യന്‍ താരങ്ങള്‍
പ്രമേഹം പമ്പ കടക്കാന്‍ ഈ പഴമൊന്ന് മതി; വേഗം കഴിച്ചോളൂ
പന്തളത്ത് മനപൂർവ്വം ബസിലിടിച്ച് അപകടമുണ്ടാക്കാൻ ശ്രമം
കൂറ്റൻ രാജവെമ്പാലയെ പിടികൂടുന്നത് കണ്ടോ
മദപ്പാട് കാലത്ത് ആനക്ക് ഭക്ഷണം കൊടുക്കുന്ന വിധം
Viral Video: ആനക്കെന്ത് മതിൽ ഒറ്റ ചവിട്ട്