Saudi Umrah Visa 2026: പുതിയ ഉംറ സീസൺ ആരംഭിച്ചു: വിസ വിതരണം തുടങ്ങി; നുസുക് ആപ്പ് വഴി അനുമതി നേടാം

Saudi Arabia Begins Issuing Visas for New Umrah Season: വിഷൻ 2030-ന്റെ ഭാഗമായി ഉംറ സേവനങ്ങൾ പൂർണ്ണമായും ഡിജിറ്റൽവൽക്കരിക്കാനുള്ള ശ്രമത്തിലാണ് സൗദി അറേബ്യ. ഇതിന്റെ ഭാഗമായി ഇലക്ട്രോണിക് പെർമിറ്റുകൾ, ഓട്ടോമേറ്റഡ് കരാർ നടപടികൾ, ക്യുആർ കോഡ് പരിശോധനാ സംവിധാനങ്ങൾ എന്നിവ വിപുലീകരിച്ചിട്ടുണ്ട്. വർധിച്ചുവരുന്ന തീർത്ഥാടകരുടെ എണ്ണം കണക്കിലെടുത്ത് ഗതാഗത, താമസ സൗകര്യങ്ങളും വികസിപ്പിച്ചു വരികയാണ്.

Saudi Umrah Visa 2026: പുതിയ ഉംറ സീസൺ ആരംഭിച്ചു: വിസ വിതരണം തുടങ്ങി; നുസുക് ആപ്പ് വഴി അനുമതി നേടാം

hajj 2026

Published: 

01 Jun 2026 | 04:32 PM

റിയാദ്: ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനം വിജയകരമായി പൂർത്തിയായതിന് പിന്നാലെ, പുതിയ ഉംറ സീസണായുള്ള (1448 ഹിജ്ര വർഷം) വിസ വിതരണത്തിന് സൗദി അറേബ്യ തുടക്കം കുറിച്ചു. ഇന്നലെ മുതൽ പുതിയ വിസകൾ അനുവദിച്ചു തുടങ്ങിയതായി സൗദി ഹജ്ജ്-ഉംറ മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചു. വിദേശങ്ങളിൽ നിന്നുള്ള തീർത്ഥാടകരുടെ വരവും ഇന്നലെ ആരംഭിച്ചു.

പ്രധാന തീയതികളും സമയക്രമവും

പുതിയ സീസണിലെ ഉംറ വിസ വിതരണവും തീർത്ഥാടകരുടെ യാത്രയുമായി ബന്ധപ്പെട്ട് മന്ത്രാലയം പുറത്തുവിട്ട നിർണ്ണായക വിവരങ്ങൾ താഴെ നൽകുന്നു

  • വിസ വിതരണം ആരംഭിക്കുന്നത്: 2026 മെയ് 31 മുതൽ
  • വിസ അനുവദിക്കുന്ന അവസാന തീയതി: 2027 മാർച്ച് 9 (ഹിജ്ര വർഷം ശവ്വാൽ 1, 1448)
  • തീർത്ഥാടകർക്ക് സൗദിയിൽ പ്രവേശിക്കാനുള്ള അവസാന തീയതി: 2027 മാർച്ച് 23
  • എല്ലാ ഉംറ തീർത്ഥാടകരും രാജ്യം വിടേണ്ട അവസാന തീയതി: 2027 ഏപ്രിൽ 7

നുസുക് പ്ലാറ്റ്‌ഫോം നിർബന്ധം

തീർത്ഥാടകർക്ക് മക്കയിൽ പ്രവേശിക്കുന്നതിനും ഉംറ നിർവഹിക്കുന്നതിനുമുള്ള അനുമതി പത്രങ്ങൾ (പെർമിറ്റുകൾ) സൗദി സർക്കാരിന്റെ ഔദ്യോഗിക ഡിജിറ്റൽ പ്ലാറ്റ്‌ഫോമായ ‘നുസുക്’ (Nusuk) ആപ്ലിക്കേഷൻ വഴി മാത്രമേ ലഭ്യമാകൂ. പെർമിറ്റുകൾ, ബുക്കിംഗുകൾ, മറ്റ് തീർത്ഥാടന സേവനങ്ങൾ എന്നിവയെല്ലാം ഒരൊറ്റ കുടക്കീഴിൽ ലഭ്യമാക്കുന്ന ഏകീകൃത പോർട്ടലാണിത്.

Also Read – UAE New Salary Rule: എല്ലാ മാസവും ഒന്നാം തീയതി കൃത്യമായി ശമ്പളം നൽകണം, വീഴ്ച വരുത്തിയാൽ കടുത്ത നടപടിയുമായി യുഎഇ ​ഗവൺമെന്റ്

വിഷൻ 2030-ന്റെ ഭാഗമായി ഉംറ സേവനങ്ങൾ പൂർണ്ണമായും ഡിജിറ്റൽവൽക്കരിക്കാനുള്ള ശ്രമത്തിലാണ് സൗദി അറേബ്യ. ഇതിന്റെ ഭാഗമായി ഇലക്ട്രോണിക് പെർമിറ്റുകൾ, ഓട്ടോമേറ്റഡ് കരാർ നടപടികൾ, ക്യുആർ കോഡ് പരിശോധനാ സംവിധാനങ്ങൾ എന്നിവ വിപുലീകരിച്ചിട്ടുണ്ട്. വർധിച്ചുവരുന്ന തീർത്ഥാടകരുടെ എണ്ണം കണക്കിലെടുത്ത് ഗതാഗത, താമസ സൗകര്യങ്ങളും വികസിപ്പിച്ചു വരികയാണ്.

അറിയേണ്ടതെല്ലാം

  • ടൂറിസ്റ്റ് വിസ, പേഴ്സണൽ വിസ, ബിസിനസ് വിസ എന്നിവയിൽ സൗദി അറേബ്യയിൽ എത്തുന്നവർക്കും നുസുക് (Nusuk) ആപ്പ് വഴി മുൻകൂട്ടി പെർമിറ്റ് എടുത്ത് ഉംറ നിർവഹിക്കാവുന്നതാണ്.
  • വിദേശത്തുനിന്ന് എത്തുന്ന എല്ലാ ഉംറ തീർത്ഥാടകർക്കും അടിയന്തര ആരോഗ്യ പരിചരണം ലഭ്യമാക്കുന്ന പ്രത്യേക മെഡിക്കൽ ഇൻഷുറൻസ് നിർബന്ധമാക്കിയിട്ടുണ്ട്.
  • മുൻവർഷങ്ങളിലെപ്പോലെ തന്നെ പുതിയ സീസണിലും മഹ്റം (പുരുഷ രക്ഷാകർത്താവ്) ഇല്ലാതെ സ്ത്രീകൾക്ക് തനിയെ ഉംറ വിസയ്ക്ക് അപേക്ഷിക്കാനും തീർത്ഥാടനം നടത്താനുമുള്ള അനുമതി തുടരും.

English Summary

Saudi Arabia has officially commenced the issuance of visas and the arrival of international pilgrims for the new 1448 AH Umrah season starting May 31. Under the updated regulations, pilgrims must use the unified digital ‘Nusuk’ platform to secure permits, with the final deadline for all Umrah departures set for April 7, 2027.

Follow Us
Related Stories
UAE New Salary Rule: എല്ലാ മാസവും ഒന്നാം തീയതി കൃത്യമായി ശമ്പളം നൽകണം, വീഴ്ച വരുത്തിയാൽ കടുത്ത നടപടിയുമായി യുഎഇ ​ഗവൺമെന്റ്
Iran-US Conflict: ഇറാന്റെ അവകാശങ്ങള്‍ നേടും വരെ യുഎസുമായി ഒരു കരാറിനും ഇല്ല: ഇറാനിയന്‍ ഉദ്യോഗസ്ഥര്‍
India Federation of Germany: ജർമ്മനിയിലെ ഇന്ത്യൻ സംഘടനകൾ ഇനി ഒരു കുടക്കീഴിൽ; ‘ഇന്ത്യാ ഫെഡറേഷൻ ഓഫ് ജർമ്മനി’ യാഥാർത്ഥ്യമായി
UAE new salary law: യു.എ.ഇയിൽ പുതിയ ശമ്പള സുരക്ഷാ നിയമം ജൂൺ 1 മുതൽ, ഇനി മുതൽ ശമ്പളം എന്നു കിട്ടും?
Strait of Hormuz: അറിയാലോ ഇന്ത്യയാണ്…ഹോര്‍മുസില്‍ വിലക്കില്ലാതെ ഇന്ത്യന്‍ കപ്പലുകള്‍; തുണയാകുന്നത് ഈ തന്ത്രങ്ങളോ?
Ebola Outbreak: വീണ്ടും എബോള , ലോകാരോഗ്യ സംഘടന ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു; പുതിയ വകഭേദം അതീവ അപകടകരം
മഴക്കാലത്ത് വെള്ളം കുടി കുറയുമ്പോൾ സംഭവിക്കുന്നത്
പ്രമേഹത്തിന് ബെസ്റ്റാ! ചാമ്പക്കയുടെ ​ഗുണങ്ങൾ
ഈ നക്ഷത്രക്കാരായ സ്ത്രീകള്‍ക്ക്‌ വൈധവ്യ യോഗമുണ്ട്; പരിഹാരം
പ്രാർത്ഥിക്കുമ്പോൾ കണ്ണുകൾ അടയ്ക്കുന്നത് എന്തുകൊണ്ട്?
അജിത്തിൻ്റെ അമ്മക്ക് ആദരാഞ്ജലി അർപ്പിക്കാൻ എത്തിയ മുഖ്യമന്ത്രി വിജയ്
Viral Video: സ്വർണ്ണക്കടയിൽ പട്ടാപ്പകൽ മോഷണം
ഹാപ്പി ലാൻഡിൽ നടന്ന അപകടത്തിൻ്റെ ദൃശ്യം
പിണറായി വിജയൻ്റെ വസതിയിൽ റെയ്ഡ് ചെയ്ത ഉദ്യോഗസ്ഥരെ സിപിഎം പ്രവർത്തകർ ആക്രമിക്കുന്നു