യുദ്ധം പ്രഖ്യാപിച്ച് സൗദി; യമനിൽ ഹൂതി വിമതർക്കെതിരെ ആക്രമണം
Saudi Arabia Houthi War Latest Updates : സൗദിയുടെ മിസൈൽ ആക്രമണത്തെ തുടർന്ന് യമനിലെ സാന വിമാനത്താവളത്തിലേക്ക് ഇറാനിയൻ വിമാനം ഇറക്കുന്നത് പിൻവലിച്ചു. വടക്കൻ യമനിലാണ് ഇറാൻ്റെ പിന്തുണയോടെ ഹൂതി വിമതർ പ്രവർത്തിക്കുന്നത്. നേരത്തെ സൗദിയിലേക്ക് ഹൂത്തികൾ മിസൈൽ ആക്രമണം നടത്തിയിരുന്നു.

Saudi Yemen War
റിയാദ് : ഇറാൻ യു.എസ് പോര് കനക്കുന്നതിനിടെ ഗൾഫ് നാട്ടിൽ മറ്റൊരു പോർമുഖം തുറന്നു. യമനിലേക്ക് മിസൈൽ ആക്രമണം നടത്തി സൗദി അറേബ്യ. ഹൂതി വിമതരുടെ അധീനതയിലുള്ള വടക്കൻ യമനിലാണ് സൗദി അറേബ്യ മിസൈൽ ആക്രമണം നടത്തിയിരിക്കുന്നത്. യമൻ്റെ തലസ്ഥാന നഗരിയിൽ സൻആയിലെ രാജ്യാന്തര വിമാനത്താവളത്തിലാണ് സൗദിയുടെ ആക്രമണം. സൗദിയിലെ അബഹ വിമാനത്താവളത്തിലേക്ക് കഴിഞ്ഞ ദിവസം ഹൂതികളുടെ മിസൈൽ ആക്രമണം ഉണ്ടായിരുന്നു. ഇതിൻ്റെ പ്രത്യാക്രമണമായിരുന്നു ഇന്ന് ഹൂതികളുടെ കേന്ദ്രത്തിൽ ഉണ്ടായിരിക്കുന്നത്.
യമനിലെ സൗദി ആക്രമണത്തിന് തൊട്ടുപിന്നാലെ ഇറാനിയൻ വിമാനം സനാ വിമാനത്താവളത്തിലേക്ക് ലാൻഡ് ചെയ്യുന്നതിൽ നിന്നും പിൻവലിഞ്ഞു. സൗദിയുടെ ആക്രമണത്തിനെതിരെ മറുപടിയുണ്ടാകുമെന്ന് ഹൂതികൾ അറിയിച്ചു. സൗദിയുടെ പിന്തുണയോടെയാണ് യമനിലെ സർക്കാർ വടക്കൻ മേഖലയിലെ ഹൂതി വിമതരുടെ ആക്രമണത്തെ ചെറുത്ത് നിൽക്കുന്നത്. അതേസമയം ഇറാനാണ് ഹൂതി വിമതർക്ക് ആയുധവും പണവും എത്തിച്ച് നൽകുന്നത്. സൗദിയുടെ നേതൃത്വത്തിലുള്ള അറബ് സഖ്യസേനയും ഹൂതികളും തമ്മിൽ ഏറെ നാളായ തമ്മിൽ പോരടിച്ചിരുന്നു. 2022ലാണ് ഒമാൻ ഇടപ്പെട്ട് ഹൂതികളുമായി സമാധാന കരാർ അറബ് സഖ്യസേന ഒപ്പിടുന്നത്.