AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

8th Pay Commission: ബജറ്റിൽ എട്ടാം ശമ്പള കമ്മീഷനും? ശമ്പളത്തിൽ വൻ വർദ്ധനവ്, കുടിശ്ശിക കിട്ടും ഇത്രയും…

8th Pay Commission In Union Budget 2026: സാധാരണയായി പത്ത് വർഷത്തിലൊരിക്കലാണ് ശമ്പള കമ്മീഷനുകൾ രൂപീകരിക്കാറുള്ളത്. ഏഴാം ശമ്പള കമ്മീഷൻ 2016-ലാണ് നടപ്പിലാക്കിയത്. അതനുസരിച്ച് എട്ടാം ശമ്പള കമ്മീഷൻ 2026 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരാനാണ് സാധ്യത.

8th Pay Commission: ബജറ്റിൽ എട്ടാം ശമ്പള കമ്മീഷനും? ശമ്പളത്തിൽ വൻ വർദ്ധനവ്, കുടിശ്ശിക കിട്ടും ഇത്രയും…
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Nithya Vinu
Nithya Vinu | Published: 31 Jan 2026 | 10:58 AM

കേന്ദ്ര സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ശമ്പള പരിഷ്കരണത്തിനായി എട്ടാം ശമ്പള കമ്മീഷൻ രൂപീകരിക്കുന്നത് സംബന്ധിച്ച പ്രഖ്യാപനം 2026-ലെ കേന്ദ്ര ബജറ്റിൽ ഉണ്ടായേക്കുമെന്ന് റിപ്പോർട്ടുകൾ. കേന്ദ്ര ബജറ്റിൽ ധനമന്ത്രി ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്ന പ്രതീക്ഷയിലാണ് ജീവനക്കാർ. എങ്കിലും, നിലവിലെ സാമ്പത്തിക സാഹചര്യം പരിഗണിച്ച് സർക്കാർ എന്ത് തീരുമാനം എടുക്കുമെന്നത് നിർണ്ണായകമാണ്.

എട്ടാം ശമ്പളപരിഷ്കരണം നടപ്പിലാക്കിയാൽ ഏകദേശം ഒരു കോടിയിലധികം വരുന്ന ജീവനക്കാർക്കും പെൻഷൻകാർക്കും ഇതിന്റെ ഗുണം ലഭിക്കും. എട്ടാം ശമ്പള കമ്മീഷൻ നടപ്പിലാകുന്നതോടെ ജീവനക്കാരുടെ അടിസ്ഥാന ശമ്പളത്തിൽ ഗണ്യമായ വർദ്ധനവാണ് പ്രതീക്ഷിക്കുന്നത്. നിലവിലെ 7-ാം ശമ്പള കമ്മീഷനിലെ 2.57 എന്ന ഫിറ്റ്‌മെന്റ് ഫാക്ടർ 3.68 ആയി ഉയർത്തണമെന്നാണ് ജീവനക്കാരുടെ സംഘടനകളുടെ ആവശ്യം. ഇത് യാഥാർത്ഥ്യമായാൽ കുറഞ്ഞ അടിസ്ഥാന ശമ്പളം 18,000 രൂപയിൽ നിന്ന് 26,000 രൂപയായി വർദ്ധിക്കും.

സാധാരണയായി പത്ത് വർഷത്തിലൊരിക്കലാണ് ശമ്പള കമ്മീഷനുകൾ രൂപീകരിക്കാറുള്ളത്. ഏഴാം ശമ്പള കമ്മീഷൻ 2016-ലാണ് നടപ്പിലാക്കിയത്. അതനുസരിച്ച് എട്ടാം ശമ്പള കമ്മീഷൻ 2026 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരാനാണ് സാധ്യത. കമ്മീഷൻ രൂപീകരിക്കാൻ വൈകിയാൽ, 2026 ജനുവരി മുതൽ മുൻകാല പ്രാബല്യത്തോടെയുള്ള കുടിശ്ശിക ജീവനക്കാർക്ക് ലഭിക്കും.

ശമ്പള കമ്മീഷൻ നടപ്പിലാക്കുന്നത് കേന്ദ്ര ഖജനാവിന് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കും. ഏകദേശം 1 ലക്ഷം കോടി രൂപയിലധികം അധിക ചിലവ് ഇതിനായി വേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്. ഇത് രാജ്യത്തിന്റെ ധനക്കമ്മിയെ ബാധിക്കാനിടയുണ്ട്. ശമ്പള വർദ്ധനവിനൊപ്പം പെൻഷൻ തുകയിലും ആനുപാതികമായ വർദ്ധനവ് ഉണ്ടാകും. ഇത് ലക്ഷക്കണക്കിന് വരുന്ന മുൻ കേന്ദ്ര സർക്കാർ ജീവനക്കാർക്ക് വലിയ ആശ്വാസമാകും.