Shocking Video: തെരുവിലേക്കിറങ്ങി വളർത്തു സിംഹം, സ്ത്രിയെയും കുട്ടിയെയും കടിച്ചു
പ്രതികൾ സിംഹവുമായി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഇവരെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു. സിംഹത്തെ വന്യജീവി സങ്കേതത്തിലേക്ക് മാറ്റിയതായി അധികൃതർ അറിയിച്ചു.

ലാഹോർ: പാകിസ്ഥാനിൽ തെരുവിലിറങ്ങിയ സിഹം സ്ത്രീയെയും കുട്ടിയെയും ആക്രമിച്ചു. പാകിസ്ഥാനിലെ ലാഹോറിലാണ് സംഭവം. വ്യാഴാഴ്ചയാണ് സംഭവം. 11 മാസം പ്രായമായ വീട്ടിൽ വളർത്തുന്ന സിംഹമാണിത്. മതില് ചാടി റോഡിലിറങ്ങിയ സിഹം തെരുവിലൂടെ പോയിരുന്ന സ്ത്രീയെയും കുട്ടികളെയും ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ മൂന്ന് പ്രതികളെ ലാഹോർ പോലീസ് വെള്ളിയാഴ്ച അറസ്റ്റ് ചെയ്തു. സംഭവത്തിൻ്റെ ദൃശ്യങ്ങൾ പ്രാദേശിക മാധ്യമങ്ങളിൽ വാർത്തയായിരുന്നു.
പ്രതികൾ സിംഹവുമായി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഇവരെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു. സിംഹത്തെ വന്യജീവി സങ്കേതത്തിലേക്ക് മാറ്റിയതായി അധികൃതർ അറിയിച്ചു. സിംഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണ്. കഴിഞ്ഞ വർഷം ഡിസംബറിലും സമാനമായ സംഭവം ലാഹോറിൽ നടന്നു. ഇത്തരത്തിൽ തെരുവിലിറങ്ങിയ സിംഹത്തെ സുരക്ഷാ ഉദ്യോഗസ്ഥർ വെടിവെച്ച് കൊല്ലുകയായിരുന്നു.
വീഡിയോ കാണാം
In Pakistan, a man was detained by wildlife authorities after his pet lion escaped in Lahore, injuring at least three people in a residential area. All victims are now in stable condition. pic.twitter.com/4XADzqeGlp
— Volcaholic (@volcaholic1) July 4, 2025
ഇതിനുശേഷം, ഇത്തരം മൃഗങ്ങളുടെ ഉടമസ്ഥത, പ്രജനനം, വ്യാപാരം എന്നിവയിൽ സർക്കാർ കർശനമായ നിയമങ്ങൾ കൊണ്ടുവരികയും ചെയ്തിരുന്നു. ജനവാസ മേഖലകളിൽ സിംഹങ്ങളെ വളർത്തുന്നതിൽ നിരോധനമുണ്ട്, കുറഞ്ഞത് 10 ഏക്കറെങ്കിലും വിസ്തൃതിയുള്ള ഫാമുകളുള്ള ലൈസൻസ്ഡ് ബ്രീഡർമാർക്ക് മാത്രമേ ഇവയെ വളർത്താൻ അനുവാദമുള്ളൂ. ഇതിന് പ്രത്യേകം രജിസ്ട്രേഷനും പൂർത്തിയാക്കണം.