AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

ജനനനിരക്ക് കുറഞ്ഞു; ഗർഭിണിയാകുന്ന സ്കൂൾ വിദ്യാർഥിനികൾക്ക് ഒരു ലക്ഷം രൂപ പ്രഖ്യാപിച്ച് റഷ്യ

Russia Birthrate Policy: പ്രസവച്ചെലവിനും ശിശുപരിപാലനത്തിനും ഒരു ലക്ഷത്തിലധികം രൂപ നൽകുമെന്നാണ് പ്രഖ്യാപനം. റഷ്യയിലെ 10 പ്രവിശ്യകളിൽ നയം നടപ്പിൽ വന്നു.

ജനനനിരക്ക് കുറഞ്ഞു; ഗർഭിണിയാകുന്ന സ്കൂൾ വിദ്യാർഥിനികൾക്ക് ഒരു ലക്ഷം രൂപ പ്രഖ്യാപിച്ച് റഷ്യ
Image for representation purpose onlyImage Credit source: Getty
sarika-kp
Sarika KP | Published: 06 Jul 2025 09:59 AM

മോസ്കോ: റഷ്യയുടെ വിചിത്ര പ്രഖ്യാപനം കേട്ട് അമ്പരന്നിരിക്കുകയാണ് ലോക രാജ്യങ്ങൾ‌. ഗർഭിണിയാകുന്ന സ്കൂൾ വിദ്യാർഥിനികൾക്ക് ഒരു ലക്ഷം രൂപ പ്രതിഫലമെന്നതാണ് റഷ്യയുടെ പ്രഖ്യാപനം. പ്രസവച്ചെലവിനും ശിശുപരിപാലനത്തിനും ഒരു ലക്ഷത്തിലധികം രൂപ നൽകുമെന്നാണ് പ്രഖ്യാപനം. റഷ്യയിലെ 10 പ്രവിശ്യകളിൽ നയം നടപ്പിൽ വന്നു.

കഴിഞ്ഞ മാർച്ചിൽ പ്രസിഡന്റ് പുട്ടിൻ ജനസംഖ്യാവർധനയ്ക്കായി എന്തു വഴിയും സ്വീകരിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. ഇതിനായി യുവതികൾക്കായി ഇത്തരം വാഗ്ദാനങ്ങളും നൽകിയിരുന്നു. എന്നാൽ ഇത് സ്കൂൾ വിദ്യാർഥിനികൾക്കും ബാധകമാക്കിയിരിക്കുകയാണ്. ഇതോടെ കടുത്ത വിമർശനമാണ് ഉയരുന്നത്. 2023ലെ കണക്കനുസരിച്ച് റഷ്യയിലെ സ്ത്രീകളുടെ പ്രത്യുൽപാദന നിരക്ക് 1.41 ആണ്. നിലവിലെ ജനസംഖ്യ പിടിച്ചുനിർത്തണമെങ്കിൽ അത് 2.05 എങ്കിലും ആകണം.

Also Read:ബ്രിക്‌സ് ഉച്ചക്കോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി ബ്രസീലില്‍ എത്തി

അതേസമയം റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ 25 ലക്ഷത്തിലധികം പട്ടാളക്കാർ മരിച്ചെന്നാണ് റിപ്പോർട്ട്. ഇതിനു പുറമെ രാജ്യം വിട്ടവരും നിരവധിയാണ്. ഇതെല്ലാം ജനസംഖ്യ വീണ്ടും കുറയാൻ ഇടയാക്കി. രാജ്യത്ത് ഗർഭഛിദ്രത്തിനും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.