AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

ലഗേജ് മാറ്റേണ്ട, വേറെ ടിക്കറ്റും വേണ്ട; പ്രവാസികളുടെ യാത്രാദുരിതം തീർക്കാൻ എയർ ഇന്ത്യയും ഫ്ളൈ ദുബായിയും ഒന്നിക്കുന്നു

Air India and flydubai Announce Interline Partnership for Seamless Travel: യാത്രക്കാർക്ക് കണക്റ്റിങ് ഫ്ലൈറ്റുകൾ ഒറ്റ ടിക്കറ്റിൽ തന്നെ ബുക്ക് ചെയ്യാനാകും എന്നതാണ് ഇതിൻ്റെ ഏറ്റവും വലിയ പ്രത്യേകത. അതായത്, ലഗേജുകൾ ചെക്ക്-ഇൻ ചെയ്യുമ്പോൾ തന്നെ അവസാന ഡെസ്റ്റിനേഷനിലേക്ക് അയക്കാൻ സാധിക്കും. അതിനാൽ യാത്രക്കിടയിൽ ലഗേജ് എടുത്ത് മാറുന്നതിൻ്റെ ബുദ്ധിമുട്ടുകൾ പൂർണ്ണമായും ഒഴിവാക്കാം.

ലഗേജ് മാറ്റേണ്ട, വേറെ ടിക്കറ്റും വേണ്ട; പ്രവാസികളുടെ യാത്രാദുരിതം തീർക്കാൻ എയർ ഇന്ത്യയും ഫ്ളൈ ദുബായിയും ഒന്നിക്കുന്നു
പ്രതീകാത്മക ചിത്രംImage Credit source: Getty images
Sumeesh T Unneen
Sumeesh T Unneen | Published: 26 Sep 2026 | 07:40 AM

ദുബായ്: യു.എ.ഇയിലുള്ള ഇന്ത്യൻ പ്രവാസികൾക്ക് ഏറെ സന്തോഷം നൽകുന്ന വാർത്തയുമായി എയർ ഇന്ത്യയും ഫ്ളൈ ദുബായിയും. യാത്രക്കാർക്ക് കൂടുതൽ കണക്റ്റിവിറ്റി ഉറപ്പാക്കുന്നതിനായി എയർ ഇന്ത്യയും ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫ്ളൈ ദുബായിയും തമ്മിൽ പുതിയ ഇൻ്റർലൈൻ പാർട്ണർഷിപ്പ് കരാറിൽ ഒപ്പുവെച്ചു. ദുബായ്, ഡൽഹി, മുംബൈ എന്നീ വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ച് ഇരു എയർലൈനുകളുടെയും നെറ്റ്‌വർക്കുകൾ പരസ്പരം ബന്ധിപ്പിക്കുന്നതാണ് ഈ പുതിയ സംവിധാനം. ഇന്ത്യയിലേക്കും മറ്റ് വിദേശ രാജ്യങ്ങളിലേക്കും യാത്ര ചെയ്യുന്ന പ്രവാസികൾക്ക് പുതിയ കരാർ വലിയ അനുഗ്രഹമാകും.

പുതിയ കരാർ പ്രകാരം, എയർ ഇന്ത്യ യാത്രക്കാർക്ക് ദുബായ് വഴി ഫ്ളൈ ദുബായിയുടെ 52 പുതിയ ഡെസ്റ്റിനേഷനുകളിലേക്ക് യാത്ര ചെയ്യാൻ സാധിക്കും. ഫ്ളൈ ദുബായിൽ യാത്ര ചെയ്യുന്നവർക്ക് ഡൽഹി, മുംബൈ എന്നീ വിമാനത്താവളങ്ങൾ വഴി എയർ ഇന്ത്യയുടെ 69 ഡെസ്റ്റിനേഷനുകളിലേക്കും കണക്ഷൻ ലഭിക്കും. ഗൾഫ് രാജ്യങ്ങളിലെ വലിയൊരു ശതമാനം വരുന്ന ഇന്ത്യൻ പ്രവാസികൾക്ക്, പ്രത്യേകിച്ച് നാട്ടിലെ ബന്ധുക്കളെ സന്ദർശിക്കാനും, ബിസിനസ്സ് ആവശ്യങ്ങൾക്കും, മറ്റ് അന്താരാഷ്ട്ര യാത്രകൾക്കും ഈ നെറ്റ്‌വർക്ക് ഏറെ പ്രയോജനകരമാകും.

Also Read: ദുബായിലെ വാടക്കാർക്ക് വലിയ ആശ്വാസം; ഷെയേർഡ് ഹൗസിങ് നിയമത്തിലെ മാറ്റങ്ങൾ അറിഞ്ഞോ?

യാത്രക്കാർക്ക് കണക്റ്റിങ് ഫ്ലൈറ്റുകൾ ഒറ്റ ടിക്കറ്റിൽ തന്നെ ബുക്ക് ചെയ്യാനാകും എന്നതാണ് ഇതിൻ്റെ ഏറ്റവും വലിയ പ്രത്യേകത. അതായത്, ലഗേജുകൾ ചെക്ക്-ഇൻ ചെയ്യുമ്പോൾ തന്നെ അവസാന ഡെസ്റ്റിനേഷനിലേക്ക് അയക്കാൻ സാധിക്കും. അതിനാൽ യാത്രക്കിടയിൽ ലഗേജ് എടുത്ത് മാറുന്നതിൻ്റെ ബുദ്ധിമുട്ടുകൾ പൂർണ്ണമായും ഒഴിവാക്കാം. ഫ്ളൈ ദുബായ് യാത്രക്കാർക്ക് എയർ ഇന്ത്യ വഴി ഇന്ത്യയിലെ പ്രധാന നഗരങ്ങളായ ബെംഗളൂരു, ചെന്നൈ, ചണ്ഡീഗഡ്, ഗോവ, ജയ്പൂർ, പൂനെ, വാരണാസി എന്നിവിടങ്ങളിലേക്ക് എളുപ്പത്തിൽ എത്താൻ സാധിക്കും.

ഇതിന് പുറമെ, എയർ ഇന്ത്യയുടെ വിപുലമായ അന്താരാഷ്ട്ര നെറ്റ്‌വർക്കും യാത്രക്കാർക്ക് ഉപയോഗപ്പെടുത്താനാകും. മുമ്പ് ദുബായിൽ നിന്ന് ഇന്ത്യയ്ക്ക് പുറത്തുള്ള മറ്റ് രാജ്യങ്ങളിലേക്ക് പോകാൻ വ്യത്യസ്ത എയർലൈനുകളെയോ വ്യത്യസ്ത ടിക്കറ്റുകളെയോ ആശ്രയിക്കേണ്ടി വന്നിരുന്ന യാത്രക്കാർക്ക് ഈ സംവിധാനം ഏറെ ഗുണം ചെയ്യും. എയർ ഇന്ത്യ യാത്രക്കാർക്ക് ദുബായ് വഴി മിഡിൽ ഈസ്റ്റ്, യൂറോപ്പ്, ആഫ്രിക്ക തുടങ്ങിയ മേഖലകളിലേക്ക് ഫ്ളൈ ദുബായിയുടെ മികച്ച കണക്റ്റിവിറ്റി പ്രയോജനപ്പെടുത്താം.

English Summary

Air India and flydubai have launched a new interline partnership, enabling UAE-based Indian expats to book single-ticket journeys with through-checked baggage, connecting seamlessly to 121 global and regional destinations.

Follow Us