Submarine Attack: ശ്രീലങ്കന്‍ തീരത്ത് ഇറാനിയന്‍ കപ്പലിന്‌ നേരെ ആക്രമണം; 101 പേരെ കാണാനില്ല; നിരവധി പേര്‍ക്ക് പരിക്ക്‌

Submarine attack on Iranian frigate IRIS Dena: ശ്രീലങ്കൻ തീരത്തിന് സമീപം അന്തർവാഹിനി ഇറാനിയൻ കപ്പലിനെ ആക്രമിച്ചതായി റിപ്പോർട്ട്. 101 പേരെ കാണാതായി. 78 പേര്‍ക്ക് പരിക്ക്.

Submarine Attack: ശ്രീലങ്കന്‍ തീരത്ത് ഇറാനിയന്‍ കപ്പലിന്‌ നേരെ ആക്രമണം; 101 പേരെ കാണാനില്ല; നിരവധി പേര്‍ക്ക് പരിക്ക്‌

Representative photo

Updated On: 

04 Mar 2026 | 04:51 PM

ശ്രീലങ്കൻ തീരത്തിന് സമീപം അന്തർവാഹിനി ഇറാനിയൻ കപ്പലിനെ ആക്രമിച്ചതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. 101 പേരെ കാണാതാവുകയും 78 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതിൽ 32 പേരുടെ നില ഗുരുതരമാണ്. മുങ്ങിക്കൊണ്ടിരുന്ന ഇറാനിയൻ കപ്പലിലുണ്ടായിരുന്ന 32 പേരെ രക്ഷപ്പെടുത്തിയതായി ശ്രീലങ്കൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

ഏഴ് പേർ അടിയന്തര ചികിത്സയിലാണെന്നും മറ്റുള്ളവർ നിസാര പരിക്കുകളോടെ ചികിത്സയിലാണെന്നും ആരോഗ്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥനായ ഡോ. അനിൽ ജാസിംഗെ പറഞ്ഞു. ഒരാളുടെ നില അതീവ ഗുരുതരമാണ്.

180 പേരുമായി സഞ്ചരിക്കുകയായിരുന്ന ഐആർഐഎസ് ദേന കപ്പലാണ് ആക്രമിക്കപ്പെട്ടത്. കപ്പൽ അപകടത്തിൽപ്പെട്ടതായി വിവരം ലഭിച്ചതിനെത്തുടർന്ന് നാവികസേന വിമാനങ്ങളും കപ്പലുകളും രക്ഷാപ്രവർത്തനത്തിനായി അയച്ചതായി വിദേശകാര്യ മന്ത്രി വിജിത ഹെരാത്ത് പാർലമെന്റിനെ അറിയിച്ചു.

Also Read: Kerala Gulf Special Flights : ഗൾഫിൽ കുടുങ്ങിയ മലയാളികൾക്ക് ആശ്വാസവാർത്ത… നാട്ടിലെത്തിക്കാൻ പ്രത്യേക വിമാന സർവീസുകൾ ഉടൻ

എന്നാല്‍ സംഭവത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ശ്രീലങ്കന്‍ വിദേശകാര്യമന്ത്രി പുറത്തുവിട്ടിട്ടില്ല. ഉചിതമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. കപ്പൽ ആക്രമിച്ചത് ആരാണെന്ന് വ്യക്തമല്ല. കപ്പല്‍ പൂര്‍ണമായും മുങ്ങിയെന്നാണ് സൂചന.

റിപ്പോർട്ട് ശരിയല്ല

അതേസമയം, 101 പേരെ കാണാതായെന്ന റിപ്പോര്‍ട്ട് ശരിയല്ലെന്ന് ശ്രീലങ്കൻ നാവികസേന വക്താവ് പറഞ്ഞു. സംഭവത്തിൽ പരിക്കേറ്റ 32 പേരെ ശ്രീലങ്കൻ നാവികസേന രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നും നാവികസേന വക്താവ് അറിയിച്ചു. സംഭവത്തില്‍ ഒരാള്‍ മരിച്ചതായി സൂചനയുണ്ട്.

Loading...
Unable to load recommendations.
Follow Us
Related Stories
Iran-US Conflict: ഖേഷ്വം ദ്വീപില്‍ വീണ്ടും സ്‌ഫോടനം; പശ്ചിമേഷ്യ പുകയുന്നു, യുദ്ധത്തിന് അന്ത്യമില്ല
നേപ്പാൾ പ്രളയം: കൈലാസ തീർത്ഥാടകരെ കണ്ടെത്താൻ തിരച്ചിൽ ഊർജിതമായി തുടരുന്നു; ഈഷാ ഫൗണ്ടേഷൻ
പ്രവാസികളുടെ ശ്രദ്ധയ്ക്ക്; റാസൽഖൈമയിലെ ഫ്ലെമിംഗോ ബീച്ചിൽ ബാർബീക്യൂവിന് കർശന നിരോധനം
മോദി-ഷീ കൂടിക്കാഴ്ചയ്ക്ക് തൊട്ടുമുമ്പ് മനസ്സ് തുറന്ന് ചൈന; ‘ഭിന്നതകൾ പരിഹരിക്കും, ലക്ഷ്യം നല്ല അയൽപക്ക ബന്ധം’
അബുദാബിയിലെ പ്രധാന ഹൈവേയിലെ വേഗപരിധി കുറച്ചു; തിങ്കളാഴ്ച മുതൽ മാറ്റങ്ങൾ പ്രാബല്യത്തിൽ
യുക്രൈനിലേക്ക് യൂറോപ്യൻ സൈന്യത്തെ അയച്ചാൽ റഷ്യക്കെതിരെയുള്ള യുദ്ധമായി കണക്കാക്കും: മുന്നറിയിപ്പുമായി പുടിൻ
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ