Khalil Rahman Haqqani: അഫ്ഗാനിസ്ഥാനില്‍ ചാവേറാക്രമണം; അഭയാര്‍ഥി മന്ത്രി ഖലീല്‍ ഹഖാനി കൊല്ലപ്പെട്ടു

Deadly Blast in Kabul Khalil Haqqani Died: മൂന്ന് വര്‍ഷം മുമ്പ് അഫിഗാനിസ്ഥാനില്‍ താലിബാന്‍ അധികാരം പിടിച്ചെടുത്തതിന് ശേഷം നടക്കുന്ന ഏറ്റവും വലിയ ആക്രമണം കൂടിയാണിത്. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്‌റ്റേറ്റ് ഖൊറാസാന്‍ (എഎസ്‌ഐഎസ് കെ) ഏറ്റെടുത്തിട്ടുണ്ട്.

Khalil Rahman Haqqani: അഫ്ഗാനിസ്ഥാനില്‍ ചാവേറാക്രമണം; അഭയാര്‍ഥി മന്ത്രി ഖലീല്‍ ഹഖാനി കൊല്ലപ്പെട്ടു

ഖലീല്‍ റഹ്‌മാന്‍ ഹഖാനി (Image Credits: TV9 Punjabi)

Published: 

11 Dec 2024 | 11:29 PM

കാബൂള്‍: അഫ്ഗാനിസ്ഥാനിലുണ്ടായ ചാവേറാക്രമണത്തില്‍ താലിബാന്‍ അഭയാര്‍ഥി മന്ത്രി ഖലീല്‍ റഹ്‌മാന്‍ ഹഖാനി കൊല്ലപ്പെട്ടു. ഖലീല്‍ റഹ്‌മാന്‍ ഹഖാനിയും അദ്ദേഹത്തിന്റെ മൂന്ന് അംഗരക്ഷകരും ഉള്‍പ്പെടെ നിരവധി പേര്‍ക്കാണ് സ്‌ഫോടനത്തില്‍ ജീവന്‍ നഷ്ടപ്പെട്ടത്. കാബൂളിലെ അഭയാര്‍ഥി മന്ത്രാലയത്തിന്റെ കോമ്പൗണ്ടിനുള്ളിലാണ് ആക്രമണമുണ്ടായത്.

കാബൂളില്‍ നടന്ന സ്‌ഫോടനത്തില്‍ താലിബാന്‍ മന്ത്രി ഖലീല്‍ റഹ്‌മാന്‍ ഹഖാനി കൊല്ലപ്പെട്ടതായി ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ വീണ്ടും അധികാരത്തിലെത്തിയതിന് ശേഷം കൊല്ലപ്പെടുന്ന ഏറ്റവും ഉയര്‍ന്ന നേതാവാണ് ഹഖാനി.

മൂന്ന് വര്‍ഷം മുമ്പ് അഫിഗാനിസ്ഥാനില്‍ താലിബാന്‍ അധികാരം പിടിച്ചെടുത്തതിന് ശേഷം നടക്കുന്ന ഏറ്റവും വലിയ ആക്രമണം കൂടിയാണിത്. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്‌റ്റേറ്റ് ഖൊറാസാന്‍ (എഎസ്‌ഐഎസ് കെ) ഏറ്റെടുത്തിട്ടുണ്ട്.

ഹഖാനിയുടെ വിയോഗത്തെ തീരാനഷ്ടമായാണ് താലിബാന്‍ വിലയിരുത്തുന്നത്. ഇസ്ലാമിനെ സംരക്ഷിക്കുന്നതിനായി തന്റെ ജീവിതം സമര്‍പ്പിച്ച മത യോദ്ധാവാണ് ഹഖാനിയെന്നാണ് താലിബാന്‍ വിശേഷിപ്പിക്കുന്നത്.

Also Read: Syria Civil War: സിറിയയിൽ നിന്ന്‌ 75 ഇന്ത്യക്കാരെ ഒഴിപ്പിച്ചു; എല്ലാവരും സുരക്ഷിതർ

അഫ്ഗാന്‍ ആഭ്യന്തരമന്ത്രി സിറാജുദീന്‍ ഹഖാനിയുടെ അമ്മാവനാണ് ഖലീല്‍ റഹ്‌മാന്‍ ഹഖാനി. അഫ്ഗാനിസ്ഥാന്റെ ഇടക്കാല സര്‍ക്കാരില്‍ അഭയാര്‍ഥികള്‍ക്കുള്ള ആക്ടിങ് മന്ത്രിയെന്ന നിലയില്‍ നിര്‍ണായകമായ പങ്ക് വഹിക്കുകയായിരുന്നു ഹഖാനി.

20 വര്‍ഷത്തോളമായി താലിബാന്റെ നേതൃനിരയില്‍ ഉള്ളയാള്‍ കൂടിയായിരുന്നു ഹഖാനി. നിര്‍ണായകമായ പല ആക്രമണങ്ങള്‍ക്ക് പിന്നിലും ഹഖാനിയുടെ പങ്കുണ്ടായിരുന്നു. വിദേശ സഖ്യങ്ങളുമായി ബന്ധം നിലനിര്‍ത്തുന്നതിലും ധനസമാഹരണം നടത്തുന്നതിലും പ്രധാന പങ്കുവഹിച്ച ഹഖാനിയുടെ വിയോഗം താലിബാന് കനത്ത ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നത്.

2011ല്‍ യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് ട്രഷറി ഹഖാനിയെ ആഗോള ഭീകരനായി പ്രഖ്യാപിച്ചിരുന്നു. ഇയാളെ അറസ്റ്റ് ചെയ്യുന്നതിനാവശ്യമായ വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് മില്യണ്‍ ഡോളര്‍ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു.

അഫ്ഗാനിസ്ഥാന്‍ പിടിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട് ഐഎസ്‌ഐഎസ് കെയും താലിബാനും തമ്മിലുള്ള മത്സരമാണ് ഇപ്പോഴുണ്ടായ ആക്രമണത്തിന് പിന്നിലെ കാരണമായി വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

Follow Us
Related Stories
Modi-Macron Meeting: ‘നീസിലെ ധുരന്ധര്‍മാര്‍’; മോദിക്കൊപ്പം വൈറല്‍ പോസ്റ്റിട്ട് മാക്രോണ്‍, ചര്‍ച്ചകളും ഗംഭീരം
Narendra Modi: പ്രധാനമന്ത്രി സ്ലോവാക്യയില്‍; 1993ന് ശേഷം ഇതാദ്യം, വ്യാപാര കരാറിന് സാധ്യത
Iran War: പശ്ചിമേഷ്യന്‍ യുദ്ധം അവസാനിച്ചു; കരാറിലെത്തിയതായി ട്രംപ്, ഹോര്‍മുസ് തുറന്നതായി വാദം
Brain – Computer Interface: എലോൺ മസ്കിൻ്റെ ന്യൂറോലിങ്കിന് എന്ത് സംഭവിക്കുമെന്ന് ഇനി കണ്ടറിയണം, ലോകത്തിലെ ആദ്യ ബ്രെയിൻ ചിപ്പ് പുറത്തിറക്കാൻ ചൈന
Iran War: കരാറില്‍ ഇന്ന് ഒപ്പുവെക്കുമെന്ന് ട്രംപ്, അങ്ങനെയൊന്ന് നടക്കാന്‍ പോകുന്നില്ലെന്ന് ഉറപ്പിച്ച് ഇറാന്‍
PM Modi to Meet US President: ജി7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തും
മുടി വളരാൻ ഉലുവ മാത്രം മതി! ഇങ്ങനെ ഉപയോ​ഗിക്കണം
തടി കുറയ്ക്കാന്‍ രാത്രി ചോറ് കഴിക്കാതിരുന്നാല്‍ മതിയോ? സത്യമറിഞ്ഞോളൂ
ഒറ്റ നര പോലും ഇല്ലാതെ മുടി കറുപ്പിക്കാൻ ഇതാ ഒറ്റമൂലി
ഇഞ്ചി ഫ്രിഡ്ജിലാണോ സൂക്ഷിക്കുന്നത്? ഇതറിഞ്ഞോളൂ
പന്തളത്ത് മനപൂർവ്വം ബസിലിടിച്ച് അപകടമുണ്ടാക്കാൻ ശ്രമം
കൂറ്റൻ രാജവെമ്പാലയെ പിടികൂടുന്നത് കണ്ടോ
മദപ്പാട് കാലത്ത് ആനക്ക് ഭക്ഷണം കൊടുക്കുന്ന വിധം
Viral Video: ആനക്കെന്ത് മതിൽ ഒറ്റ ചവിട്ട്