Teen Steals Mother’s Jewellery: 1.22 കോടി രൂപ വിലവരുന്ന അമ്മയുടെ ആഭരണങ്ങൾ മകൾ വിറ്റത് 720 രൂപക്ക്; അതും ലിപ് സ്റ്റഡ് വാങ്ങാൻ

Teen Steals Mother's Jewellery Worth 1.22 Crore: വാങ് എന്ന സ്ത്രീയുടെ മകൾ ലി ആണ് കോടികൾ വിലമതിക്കുന്ന വളകൾ, മാലകൾ, രത്നക്കല്ലുകൾ എന്നിവ പ്രാദേശിക മാർക്കറ്റിൽ വിറ്റത്.

Teen Steals Mothers Jewellery: 1.22 കോടി രൂപ വിലവരുന്ന അമ്മയുടെ ആഭരണങ്ങൾ മകൾ വിറ്റത് 720 രൂപക്ക്; അതും ലിപ് സ്റ്റഡ് വാങ്ങാൻ

പ്രതീകാത്മക ചിത്രം

Updated On: 

07 Feb 2025 | 08:53 AM

ബീജിങ്: കൗമാരക്കാരിയായ മകൾ 1.22 കോടി രൂപയോളം വില വരുന്ന അമ്മയുടെ ആഭരണങ്ങൾ വിറ്റത് വെറും 721 രൂപയ്ക്ക്. ചൈനയിലെ ഷാങ്ഹായിലാണ് സംഭവം. സൗത്ത് ചൈന മോർണിംഗ് പോസ്റ്റാണ് വാർത്ത പുറത്തു വിട്ടത്‌. ലിപ് സ്റ്റഡുകളും കമ്മലുകളും വാങ്ങാൻ ആണ് കുട്ടി ആഭരണങ്ങൾ വിറ്റത്. വാങ് എന്ന സ്ത്രീയുടെ മകൾ ലി ആണ് കോടികൾ വിലമതിക്കുന്ന വളകൾ, മാലകൾ, രത്നക്കല്ലുകൾ എന്നിവ പ്രാദേശിക മാർക്കറ്റിൽ വിറ്റത്.

പത്ത് ലക്ഷം യുവാനിലധികം (1.22 കോടി രൂപയ്ക്ക് തുല്യം) വില വരുന്ന ആഭരണങ്ങളാണ് ലി 60 യുവാന് (721 രൂപ) വിറ്റത് എന്നാണ് റിപ്പോർട്ട്. അമ്മ വാങ് തന്നെയാണ് വിവരം പുറത്ത് വിട്ടത്‌. വ്യാജമാണെന്ന് കരുതി തെറ്റിദ്ധരിച്ചാണ് ലി ആഭരണങ്ങൾ റീസൈക്ലിംഗ് ഷോപ്പിൽ പോയി തുച്ഛമായ വിലക്ക് വിറ്റത്. സംഭവത്തിന് പിന്നാലെ വാങ് ഉടൻ തന്നെ പോലീസിൽ പരാതി നൽകി.

ALSO READ: അവശ്യസാധനങ്ങൾക്ക് 70 ശതമാനം വരെ വിലക്കിഴിവ്; റമദാനൊരുങ്ങി യുഎഇ

മകൾ എന്തിനാണ് ആഭരണങ്ങൾ വിൽക്കാൻ ശ്രമിച്ചതെന്ന് തനിക്ക് ഒരു ഊഹവും ഉണ്ടായിരുന്നില്ലെന്ന് വാങ് പോലീസിനോട് പറഞ്ഞു. സംഭവം നടന്ന ദിവസം മകൾ 60 യുവാൻ വേണമെന്ന് ആവശ്യപ്പെട്ടിരുന്നതായും, എന്തിനാണെന്ന് ചോദിച്ചപ്പോൾ ലിപ് സ്റ്റഡുകൾ ഉള്ള ഒരാളെ താൻ കണ്ടുവെന്നും തനിക്കും അതുപോലൊരെണ്ണം വേണമെന്നുമാണ് മകൾ പറഞ്ഞത് എന്നാണ് വാങ് പൊലീസിന് നൽകിയ മൊഴി. പൈസ ലഭിക്കാതെ വന്നതോടെയാണ്  ലി ആഭരണങ്ങൾ വിറ്റത്. ആഭരണങ്ങൾ വിറ്റ ശേഷം 30 യുവാൻ വില വരുന്ന ലിപ് സ്റ്റഡും 30 യുവാൻ വരുന്ന ഒരു ജോഡി കമ്മലുകളും ലീ വാങ്ങി.

പരാതി ലഭിച്ച ഉടനെ പോലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് മാർക്കറ്റ് അധികൃതരുമായി ഏകോപിപ്പിക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു. തുടർന്ന് മണിക്കൂറുകൾക്കും തന്നെ ആഭരണങ്ങൾ പോലീസ് കണ്ടെത്തി വാങ്ങിന് തിരികെ നൽകി. പിന്നീട് കട ഉടമയെ ഫോണിൽ ബന്ധപ്പെട്ട് വിശദീകരണം തേടുകയും ചെയ്തു.

Follow Us
Related Stories
സുഹൃത്തിൻ്റെ ജനന തീയതി ഭാഗ്യം കൊണ്ടുവന്നു; മലയാളിക്ക് യു.എ.ഇ ബിഗ് ടിക്കറ്റിൽ 25000 ദിർഹം സമ്മാനം
UPI In Burj Khalifa: ദുബായ് യാത്രക്കാർക്ക് സന്തോഷവാർത്ത: ബുർജ് ഖലീഫ ടിക്കറ്റുകൾ ഇനി യു.പി.ഐ വഴി ബുക്ക് ചെയ്യാം
US-Iran Conflict: മിഡിൽ ഈസ്റ്റ് വീണ്ടും പുകയുന്നു! ഇറാൻ മിസൈലുകൾ അമേരിക്ക തകർത്തു; നിർണായക നീക്കങ്ങളുമായി ട്രംപും നെതന്യാഹുവും
യു.എ.ഇയിലേക്ക് പറക്കുമ്പോൾ പവർബാങ്ക് കയ്യിൽ കരുതാറുണ്ടോ ? ഇക്കാര്യങ്ങൾ നിർബ്ബന്ധമായും അറിഞ്ഞിരിക്കണം !
Japan Earthquake-VIDEO: ജപ്പാനിൽ ശക്തമായ ഭൂചലനം; 7.1 തീവ്രത രേഖപ്പെടുത്തി, സുനാമി മുന്നറിയിപ്പ്
Iran-US Conflict: യുഎസ് കോണ്‍സുലേറ്റിന് സമീപം സ്‌ഫോടന പരമ്പര; വിറച്ച് ഇറാഖ്, കനത്ത നാശനഷ്ടം
കണ്ണിനെ സംരക്ഷിച്ച് മൊ​ബൈൽ ഉപയോഗിക്കാനുള്ള ടിപ്സ്
ചിക്കൻ്റെ എല്ലാ ഭാഗവും ഒന്നിച്ചിട്ട് വേവിക്കാമോ?
ഒരാഴ്ച കൊണ്ട് ഒരു കിലോ കുറയ്ക്കാൻ എത്ര നടക്കണം?
മുടി ശരിയായി കഴുകേണ്ടത് എങ്ങനെ?
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി