മറ്റൊരു ബലൂച് ആകുമോ POK; സംഘർഷം, തീവ്രവാദി ആക്രമണം: നട്ടംതിരിഞ്ഞ് പാകിസ്താൻ

Terrorist attack in Pakistan: PoKയിൽ സുരക്ഷാ സേനയും നിരോധിത പ്രതിഷേധ ഗ്രൂപ്പുകളും തമ്മിലുണ്ടായ കടുത്ത ഏറ്റുമുട്ടലിൽ ഒൻപത് പേർ കൊല്ലപ്പെട്ടു. ഇത് കൂടാതെ പാകിസ്താനെ ഞെട്ടിച്ച് രണ്ട് തീവ്രവാദിയാക്രമണങ്ങളിലായി 3 പോലീസുകാർ കൊല്ലപ്പെടുകയും 34 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലെ ഡെര ഇസ്മായിൽ ഖാൻ ജില്ലയിലാണ് ആദ്യ ആക്രമണം ഉണ്ടായത്. പോലീസ് വാഹനവ്യൂഹത്തിന് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. സംഭവസ്ഥലത്തു വച്ച് തന്നെ പോലീസുകാർ മരണപ്പെട്ടു.

മറ്റൊരു ബലൂച് ആകുമോ POK; സംഘർഷം, തീവ്രവാദി ആക്രമണം: നട്ടംതിരിഞ്ഞ് പാകിസ്താൻ

Terrorist Attack In Pakistan

Published: 

16 Jul 2026 | 07:26 AM

ഇസ്ലാമാബാദ്: ബലൂചിസ്ഥാന് പിന്നാലെ പാക് അ‌ധീന കശ്മീരും (PoK) പാകിസ്താന്റെ നിരന്തര തലവേദനയായി മാറുന്നു. രാജ്യത്ത് നിലനിൽക്കുന്ന അ‌രക്ഷിതാവസ്ഥ കൂടുതൽ കടുപ്പിച്ചുകൊണ്ട് ബലൂചിയും പിഒകെയിലും ഇപ്പോൾ തുടർച്ചയായി സംഘർഷവും തീവ്രവാദി ആക്രമണവും നടക്കുന്നത് പാകിസ്താനെ വട്ടംകറക്കുകയാണ്. കഴിഞ്ഞ ദിവസം ബലൂചിസ്ഥാൻ പാകിസ്താനിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിക്കുകയും മേഖലയുടെ നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്തിരുന്നു. ഇത് കൂടാതെ പാക് അധിനിവേശ കശ്മീരിലും ഇപ്പോൾ പാക്കിസ്ഥാൻ വിരുദ്ധ പ്രക്ഷോഭവും ‘സ്വാതന്ത്ര്യ’ സമരനീക്കങ്ങളും ആളിക്കത്തുകയാണ്. PoKയിൽ സുരക്ഷാ സേനയും നിരോധിത പ്രതിഷേധ ഗ്രൂപ്പുകളും തമ്മിലുണ്ടായ കടുത്ത ഏറ്റുമുട്ടലിൽ ഒൻപത് പേർ കൊല്ലപ്പെട്ടു. ഇത് കൂടാതെ പാകിസ്താനെ ഞെട്ടിച്ച് രണ്ട് തീവ്രവാദിയാക്രമണങ്ങളിലായി 3 പോലീസുകാർ കൊല്ലപ്പെടുകയും 34 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

പാകിസ്താൻ സർക്കാരിനെതിരെ ഏതാനും ആഴ്ചകളായി വൻ പ്രക്ഷോഭമാണ് പിഒകെയിൽ നടക്കുന്നത്. പ്രാദേശിക രാഷ്ട്രീയ പാർട്ടികളുടെ സംയുക്താഭിമുഖ്യത്തിൽ നടക്കുന്ന ഈ പ്രക്ഷോഭം പലയിടത്തും അക്രമാസക്തമാകുകയും വെടിവയ്പ്പുകളും മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെടുകയും ചെയ്യുന്നുണ്ട്. പിഒകെയോടുള്ള പാകിസ്താൻ ഫെഡറൽ സർക്കാരിന്റെ അവഗണനയ്ക്കെതിരെയാണ് പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത്. പാക് സർക്കാർ തങ്ങളെ പരിഗണിക്കുന്നില്ലെങ്കിൽ ബദൽ വ്യാപാരപ്പാത തുറന്ന് ഇന്ത്യയുമായി ഉഭയകക്ഷി വ്യാപാരം ആരംഭിക്കുമെന്ന് പിഒകെയിലെ പ്രക്ഷോഭകാരികൾ മുന്നറിയിപ്പ് നൽകി.

Also Read: ഉപരോധനത്തിന് പുല്ലുവില, ഇറാൻ കപ്പൽ ആക്രമിച്ച് യുഎസ്; നന്നായി പെരുമാറാൻ പഠിക്കൂവെന്ന് ട്രംപ്

അ‌തിനിടെ പാകിസ്താനിലെ രണ്ടിടങ്ങളിലായി സുരക്ഷാ ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ട് നടന്ന ഭീകരാക്രമണങ്ങളിൽ മൂന്ന് പോലീസുകാർ കൊല്ലപ്പെട്ടു. ആക്രമണങ്ങളിൽ സുരക്ഷാ ഉദ്യോഗസ്ഥരും പ്രദേശവാസികളും ഉൾപ്പെടെ 34 പേർക്ക് പരിക്കേറ്റതായാണ് വിവരം. ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലെ ഡെര ഇസ്മായിൽ ഖാൻ ജില്ലയിലാണ് ആദ്യ ആക്രമണം ഉണ്ടായത്. പോലീസ് വാഹനവ്യൂഹത്തിന് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. സംഭവസ്ഥലത്തു വച്ച് തന്നെ പോലീസുകാർ മരണപ്പെട്ടു.

ബലൂചിസ്ഥാൻ പ്രവിശ്യയിലാണ് രണ്ടാമത്തെ ആക്രമണം റിപ്പോർട്ട് ചെയ്തത്. പോലീസ് ചൗക്കിക്ക് (ഔട്ട്‌പോസ്റ്റ്) നേരെ ഉണ്ടായ ഗ്രനേഡ് ആക്രമണത്തിലും വെടിവയ്പ്പിലുമാണ് കൂടുതൽ പേർക്ക് പരിക്കേറ്റത്. ഇവരിൽ ചിലരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ. ആക്രമണം നടന്ന പ്രദേശങ്ങൾ സുരക്ഷാ സേന വളയുകയും ഭീകരർക്കായി തിരച്ചിൽ ശക്തമാക്കുകയും ചെയ്തിട്ടുണ്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.

ബലൂചിസ്ഥാനിലേത് പോലെ പിഒകെയിലും സ്വാതന്ത്ര്യ പ്രക്ഷോഭങ്ങൾ ശക്തമാകുന്നത് പാകിസ്താന് കനത്ത തിരിച്ചടിയായി. നേരത്തെ തന്നെ സാമ്പത്തിക വെല്ലുവിളികൾ ഏറെ നേരിട്ടിരുന്ന പാകിസ്താന് ഇറാൻ-യുഎസ് യുദ്ധം കൂടുതൽ ആഘാതമായി. ഈ യുദ്ധം മൂലം ഏറ്റവുമധികം സാമ്പത്തിക പ്രതിസന്ധി നേരിട്ട രാജ്യങ്ങളിൽ ഒന്നാണ് പാകി​സ്താൻ. ബലൂച് കൂടി വിട്ടുപോയാൽ പാകിസ്താന്റെ സാമ്പത്തിക തകർച്ചയുടെ ആഴം പലമടങ്ങ് വർധിക്കും.

ബലൂചിസ്ഥാനിലൂടെയുള്ള വിതരണ ശൃംഖല തടസ്സപ്പെട്ടതോടെ പാകിസ്താനിലെ പ്രധാന വ്യവസായ കേന്ദ്രമായ പഞ്ചാബിലെ ഉൽപ്പാദന മേഖല സ്തംഭനാവസ്ഥയിലായിരിക്കുകയാണ് എന്നാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. നിലവിലെ സ്തംഭനാവസ്ഥ തുടരുന്നത് യുദ്ധത്തേക്കാൾ വലിയ ആഘാതം പാകിസ്താൻ സമ്പദ്‌വ്യവസ്ഥയ്ക്ക് ഏൽപ്പിക്കുമെന്നാണ് വ്യവസായികൾ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

സാമ്പത്തികമായി രക്ഷപ്പെടാൻ പാകിസ്താൻ പ്രധാനമായും ഉറ്റുനോക്കുന്ന തന്ത്രപ്രധാന ഖനികളുള്ള പ്രദേശമാണ് ബലൂചിസ്ഥാൻ പ്രവിശ്യ. അപൂർവധാതു സമ്പത്തിന് പുറമേ സ്വർണം, ക്രൂഡോയിൽ, വാതകശേഖരങ്ങളും ഇവിടെയുണ്ടെന്നാണ് പാകിസ്താൻ പറയുന്നത്. അ‌ങ്ങനെയുള്ള ബലൂചിസ്ഥാൻ സ്വാതന്ത്ര്യം പ്രഖ്യാപിച്ചാൽ ആ നഷ്ടം പാകിസ്താൻ ഭരണകൂടത്തെ പാപ്പരാക്കുമെന്നും രാജ്യം തകരാൻ ഇത് കാരണമാകുമെന്നും സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

ബലൂചിയിലെ കരഭൂമിയിൽ പാകിസ്താൻ സൈന്യത്തിന് ഇപ്പോൾ നിയന്ത്രണമില്ലെന്ന് ബലൂച് നേതാവ് മിർ യാർ ബലൂച് അവകാശപ്പെട്ടിരുന്നു. പ്രധാനമായും വ്യോമാക്രമണങ്ങളിലൂടെയാണ് ബലൂചിസ്ഥാൻ പ്രക്ഷോഭകാരികളെ ഇപ്പോൾ പാക് ​സൈന്യം നേരിടുന്നത് എന്നാണ് റിപ്പോർട്ട്. അ‌തേസമയം ബലൂചിസ്താന്റെ സ്വാതന്ത്ര്യ പ്ര്യാപനത്തോട് പാകിസ്താൻ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇപ്പോൾ പാക് അധീന കശ്മീരിലും ഖൈബർ പഖ്തൂൺഖ്വയിലും തിരിച്ചടികൾ നേരിടുന്നത് പാക്സിതാനെ നട്ടംതിരിക്കുന്നുണ്ട്.

പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ പാകിസ്താനുമായി ഉണ്ടായിരുന്ന സിന്ധുനദീജല വിതരണക്കരാറിൽ നിന്ന് പിൻവാങ്ങിയത് നേരിട്ടുള്ള ആക്രമണത്തെക്കാൾ വലിയ തിരിച്ചടിയാണ് പാകിസ്താന് നൽകിയിരിക്കുന്നത്. ഇപ്പോൾ പാകിസ്താൻ നേരിടുന്ന സാമ്പത്തിക അ‌രക്ഷിതാവസ്ഥയ്ക്ക് ഇന്ത്യയുടെ ആ നീക്കവും ഒരു പ്രധാന കാരണമായി. പാകിസ്ഥാന്റെ മൊത്തം തൊഴിലിന്റെ 90% പങ്കുവഹിക്കുന്നത് കാർഷിക മേഖലയായിരുന്നു. ഫലത്തിൽ സിന്ധുനദീജല വിതരണക്കരാറിൽ നിന്ന് ഇന്ത്യ പിൻവാങ്ങിയത് അ‌വരുടെ കാർഷിക മേഖലയുടെ നട്ടെല്ല് ഊരുന്നതിന് തുല്യമായി മാറി. നിലവിലെ പ്രതിസന്ധികൾ ഷെഹബാസ് ഷെരീഫ് സർക്കാരിന് പരിഹരിക്കാവുന്നതിലും അ‌പ്പുറമുള്ളതാണ്.

English Summary

Nine people were killed in a fierce encounter between security forces and banned protest groups in PoK. In addition, three policemen were killed and 34 injured in two terrorist attacks that shocked Pakistan. The first attack took place in Dera Ismail Khan district of Khyber Pakhtunkhwa province. Terrorists opened fire on a police convoy. The policemen died on the spot.

Follow Us
Related Stories
Iran-US Conflict: ഉപരോധനത്തിന് പുല്ലുവില, ഇറാന്‍ കപ്പല്‍ ആക്രമിച്ച് യുഎസ്; നന്നായി പെരുമാറാന്‍ പഠിക്കൂവെന്ന് ട്രംപ്
ടിക്കറ്റ് നിരക്ക് ഇനി തവണകളായി അടയ്ക്കാം; ഇന്ത്യക്കാർക്കായി ഇ.എം.ഐ സംവിധാനം ഒരുക്കി എമിറേറ്റ്സ്, ലഭ്യമാവുക ഈ കാർഡുകളിൽ!
Strait of Hormuz: ഹോർമൂസിൽ കപ്പലിന് നേരെ ഉണ്ടായ ആക്രമണം; കാണാതായ ഇന്ത്യൻ നാവികൻ്റെ മൃതദേഹം കണ്ടെത്തി
കു​വൈറ്റിൽ കളിത്തോക്ക് കാട്ടി ഒരു കോടിയുടെ സ്വർണം കവർന്നു; പ്രതികൾ പിടിയിൽ
Iran US Conflict: ഇറാൻ-യുഎസ് സംഘർഷം: കുവൈറ്റിലെ അമേരിക്കൻ സൈനിക കേന്ദ്രങ്ങളിൽ മിസൈലാക്രമണം
Donald Trump: ഇറാനൊഴികെ എല്ലാവർക്കും ഹോർമൂസ് തുറന്നുനൽകും; 20% ടോൾ പിൻവലിക്കുന്നുവെന്ന് ട്രംപ്
സെമിയില്‍ തോറ്റാല്‍ പോലും ഫിഫ നല്‍കുന്നത് കോടികള്‍
വണ്ണം കുറയ്ക്കണോ? ഈ ചായ കുടിച്ചാൽ മതി
ഐശ്വര്യം ഇല്ലാതാകും! വീട്ടിൽ ടിവി ഈ ദിശയിലാണോ?
നല്ല മൊരിഞ്ഞ ദോശ എങ്ങനെ വീട്ടിലുണ്ടാക്കാം, ഇത്തിരി പഞ്ചസാര മതി
ഞെട്ടിത്തരിച്ച് ജനം, തകർന്നത് കാറല്ല
DGP കടന്നുപോകുമ്പോൾ പൂച്ച ഓടി, അതും പോലീസ് നായയുടെ മുന്നിലുടെ
രക്ഷപ്പെട്ടത് ഒറ്റ കാരണം കൊണ്ട്, ഹൈവേയിലെ അപകടം
പന്തളത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചപ്പോൾ