Natural Disasters in World: പ്രകൃതിക്ക് മുന്നില്‍ മനുഷ്യന്‍ തോറ്റുപോയ നിമിഷം; ലോകം കണ്ട ഏറ്റവും വലിയ പ്രകൃതി ദുരന്തങ്ങള്‍

World's Biggest Natural Disasters: അവിടെയുണ്ടായിരുന്ന കോട്ടയും മസ്ജിദും തുടങ്ങി എല്ലാം തകര്‍ന്നുവീണു. ആയിരത്തിന് മുകളില്‍ ആളുകളാണ് ഈ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിപോയത്. അന്നത്തെ ആ വലിയ ദുരന്തത്തില്‍ 2,30,000 മുതല്‍ 2,50,000 വരെയാളുകള്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്.

Natural Disasters in World: പ്രകൃതിക്ക് മുന്നില്‍ മനുഷ്യന്‍ തോറ്റുപോയ നിമിഷം; ലോകം കണ്ട ഏറ്റവും വലിയ പ്രകൃതി ദുരന്തങ്ങള്‍

Wayanad Landslide PTI Image

Published: 

31 Jul 2024 | 02:07 PM

കേരളം കണ്ട ഏറ്റവും വലിയ ദുരന്തത്തിനാണ് നമ്മളിപ്പോള്‍ സാക്ഷിയായിരിക്കുന്നത്. മരണസംഖ്യ നിമിഷങ്ങള്‍ക്കുള്ളില്‍ മാറിമറിഞ്ഞുകൊണ്ടിരിക്കുകയാണ്. കേരളത്തിന്റെ മുറിവായി വയനാട് മാറികഴിഞ്ഞു. എന്നാല്‍ കേരളത്തില്‍ മാത്രമല്ല ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ ഇതിന് സമാനമായ പലദുരന്തങ്ങളും ഉണ്ടായിട്ടുണ്ട്. നിരവധി പേരുടെ ജീവനെടുത്ത ഭൂകമ്പങ്ങള്‍, അഗ്നിപര്‍വ്വതസ്‌ഫോടനങ്ങള്‍, മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ തുടങ്ങിയ പ്രദേശങ്ങള്‍ വിശദമായി തന്നെ പരിശോധിക്കാം.

അലപ്പോ ഭൂകമ്പം

1138ല്‍ സിറിയയില്‍ നടന്ന അലപ്പോ ഭൂകമ്പമാണ് ഇത്തരം പ്രകൃതി ദുരന്തങ്ങളില്‍ അടയാളപ്പെടുത്തിയിട്ടുള്ളതില്‍ ഏറ്റവും പ്രധാനി. 1138 ഒക്ടോബര്‍ 11ന് ഇന്നത്തെ സിറിയയില്‍ സ്ഥിതി ചെയ്യുന്ന അലപ്പോ നഗരത്തില്‍ ശക്തമായ ഭൂകമ്പം ഉണ്ടായി. അന്ന് മധ്യകാല ഇസ്ലാമിക ലോകത്തിലെ തന്നെ ഏറ്റവും വലുതും സമ്പന്നവുമായ നഗരങ്ങളിലൊന്നായിരുന്നു അലപ്പോ. എന്നാല്‍ നിമിഷ നേരം കൊണ്ട് ഭൂകമ്പം അതിനെ തകര്‍ത്തുകളഞ്ഞു.

Also Read: Wayanad Landslide Photos: വഴിയില്ല, കാല് തൊട്ടാൽ പുതയുന്ന ചെളി, സേനകൾ നടത്തിയ രക്ഷാ ദൗത്യം- ചിത്രങ്ങളിൽ

അവിടെയുണ്ടായിരുന്ന കോട്ടയും മസ്ജിദും തുടങ്ങി എല്ലാം തകര്‍ന്നുവീണു. ആയിരത്തിന് മുകളില്‍ ആളുകളാണ് ഈ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിപോയത്. അന്നത്തെ ആ വലിയ ദുരന്തത്തില്‍ 2,30,000 മുതല്‍ 2,50,000 വരെയാളുകള്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്.

ഇന്ത്യന്‍ മഹാസമുദ്ര ഭൂകമ്പം

ലോകത്തില്‍ തന്നെ സംഭവിച്ച ഏറ്റവും വലിയ ദുരന്തങ്ങളില്‍ രണ്ടാം സ്ഥാനത്തുള്ളത് ഇന്ത്യന്‍ മഹാസമുദ്ര ഭൂകമ്പവും സുനാമിയുമാണ്. 2004 ഡിസംബര്‍ 26ന് ഇന്തോനേഷ്യയിലെ സുമാത്രയുടെ പടിഞ്ഞാറന്‍ തീരത്ത് കടലിനടിയില്‍ രൂപപ്പെട്ട 9.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമായിരുന്നു അത്. ലോകത്തില്‍ ഇതുവരെയുണ്ടായിട്ടുള്ള ഭൂകമ്പങ്ങളില്‍ ഏറ്റവും വലിയ ഭൂകമ്പം കൂടിയായിരുന്നു അത്.

ഇന്തോനേഷ്യ, തായ്ലന്റ്, ഇന്ത്യ, ശ്രീലങ്ക, സൊമാലിയ എന്നിവയുള്‍പ്പെടെ 14 രാജ്യങ്ങളെ ഈ സുനാമി ബാധിക്കുകയും തീരപ്രദേശങ്ങളില്‍ വ്യാപകമായ നാശനഷ്ടങ്ങള്‍ ഉണ്ടാക്കുകയും ചെയ്തിരുന്നു. മരണസംഖ്യ ഏകദേശം 2,30,000 ആണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ദശലക്ഷക്കണക്കിന് ആളുകളെ കാണാതാവുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

താങ്ഷാന്‍ ഭൂകമ്പം

1976 ജൂലൈ 28ന് ചൈനയിലെ വടക്കുകിഴക്കന്‍ പ്രവിശ്യയായ ഹെബെയില്‍ സ്ഥിതി ചെയ്യുന്ന താങ്ഷാന്‍ നഗരത്തില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായി. ഏറ്റവും കുടുതല്‍ ജനസാന്ദ്രതയേറിയ ഒരു വ്യാവസായിക നഗരമായിരുന്നു താങ്ഷാന്‍. ആളുകള്‍ ഉറങ്ങിക്കിടക്കുമ്പോള്‍ പുലര്‍ച്ചെ 3.42ന് ഉണ്ടായ ഭൂചലനം ഏകദേശം 15 സെക്കന്റോളം നീണ്ടുനിന്നിരുന്നു. ചൈനീസ് സര്‍ക്കാര്‍ റിപ്പോര്‍ട്ട് ചെയ്ത ഔദ്യോഗിക മരണസംഖ്യ അനുസരിച്ച് അന്ന് 2,42,000 ആളുകളാണ് മരിച്ചത്.

Also Read: Madhav Gadgil on Wayanad Landslide: ഈ ദുരന്തം മനുഷ്യന്‍ വരുത്തിവെച്ചത്, സമിതി റിപ്പോര്‍ട്ട് നടപ്പാക്കാന്‍ കേരള സര്‍ക്കാര്‍ തയാറാകുന്നില്ല: മാധവ് ഗാഡ്ഗില്‍

ഹെയ്തി ഭൂകമ്പം

2010 ജനുവരി 12ന്, കരീബിയനില്‍ സ്ഥിതി ചെയ്യുന്ന ഹെയ്തിയില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടാവുകയും കെട്ടിടങ്ങളും പാലങ്ങളും അടിസ്ഥാന സൗകര്യങ്ങളും തകരുകയും ചെയ്തു. മണ്ണിടിച്ചില്‍, തുടര്‍ചലനങ്ങള്‍, ചെറിയ സുനാമി എന്നിവ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കുകയായിരുന്നു. 1,00,000 മുതല്‍ 3,16,000 വരെ ആളുകളാണ് ആ അപകടത്തില്‍ മരിച്ചത്.

Follow Us
Related Stories
Brain – Computer Interface: എലോൺ മസ്കിൻ്റെ ന്യൂറോലിങ്കിന് എന്ത് സംഭവിക്കുമെന്ന് ഇനി കണ്ടറിയണം, ലോകത്തിലെ ആദ്യ ബ്രെയിൻ ചിപ്പ് പുറത്തിറക്കാൻ ചൈന
Iran War: കരാറില്‍ ഇന്ന് ഒപ്പുവെക്കുമെന്ന് ട്രംപ്, അങ്ങനെയൊന്ന് നടക്കാന്‍ പോകുന്നില്ലെന്ന് ഉറപ്പിച്ച് ഇറാന്‍
PM Modi to Meet US President: ജി7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തും
Elon Musk: ചരിത്രത്തിലാദ്യം! സ്‌പേസ് എക്‌സ് ഓഹരികൾ കുതിച്ചുയർന്നു, എലോൺ മസ്‌ക് ലോകത്തിലെ ആദ്യ ‘ട്രില്യണയർ’
UAE Labour Law: വാക്കാൽ മാത്രമുള്ള പിരിച്ചുവിടലിന് നിയമസാധുതയില്ല… യുഎഇയിൽ ജോലി ചെയ്യുന്നവർ അറിയേണ്ട നിയമം
UAE Passport and Visa Services: യുഎഇയിലെ ഇന്ത്യൻ പാസ്‌പോർട്ട്, വിസ സേവനങ്ങൾ ഇനി അൽ ഹിന്ദ് വഴി; ജൂലൈ 1 മുതൽ പുതിയ മാറ്റം
ഇഞ്ചി ഫ്രിഡ്ജിലാണോ സൂക്ഷിക്കുന്നത്? ഇതറിഞ്ഞോളൂ
വീട്ടിൽ കൂൺ കൃഷി എങ്ങനെ ചെയ്യാം?
വനിതാ ടി20 ലോകകപ്പില്‍ ഉറ്റുനോക്കേണ്ട 7 ഇന്ത്യന്‍ താരങ്ങള്‍
പ്രമേഹം പമ്പ കടക്കാന്‍ ഈ പഴമൊന്ന് മതി; വേഗം കഴിച്ചോളൂ
പന്തളത്ത് മനപൂർവ്വം ബസിലിടിച്ച് അപകടമുണ്ടാക്കാൻ ശ്രമം
കൂറ്റൻ രാജവെമ്പാലയെ പിടികൂടുന്നത് കണ്ടോ
മദപ്പാട് കാലത്ത് ആനക്ക് ഭക്ഷണം കൊടുക്കുന്ന വിധം
Viral Video: ആനക്കെന്ത് മതിൽ ഒറ്റ ചവിട്ട്