Kuwait Flight Cancels: നാട്ടിലേക്ക് പോകാൻ പ്ലാൻ ചെയ്ത പ്രവാസികൾക്ക് തിരിച്ചടി,മെയ് 15 വരെ സർവീസുകൾ റദ്ദാക്കി ജസീറ എയർവേസ്

Kuwait’s Jazeera Airways Cancels Flights to 9 Cities in India : യാത്രക്കാർക്ക് ടിക്കറ്റ് തുക മുഴുവനായി തിരികെ നൽകുമെന്ന് എയർലൈൻ അറിയിച്ചു. ബുക്ക് ചെയ്ത രീതി അനുസരിച്ചായിരിക്കും റീഫണ്ട് ലഭിക്കുക. വെബ്‌സൈറ്റ് വഴിയോ ആപ്പ് വഴിയോ ടിക്കറ്റ് എടുത്തവർക്ക് അതേ പ്ലാറ്റ്‌ഫോം വഴി പണം തിരികെ ലഭിക്കും. ഇവർക്ക് പണം ക്രെഡിറ്റ് ഷെൽ രൂപത്തിലായിരിക്കും ലഭിക്കുക. ഇത് ഭാവിയിൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ ഉപയോഗിക്കാം. കൂടുതൽ വിവരങ്ങൾക്ക് ട്രാവൽ ഏജന്റിനെ സമീപിക്കേണ്ടതാണ്.

Kuwait Flight Cancels:  നാട്ടിലേക്ക് പോകാൻ പ്ലാൻ ചെയ്ത പ്രവാസികൾക്ക് തിരിച്ചടി,മെയ് 15 വരെ സർവീസുകൾ റദ്ദാക്കി ജസീറ എയർവേസ്

പ്രതീകാത്മക ചിത്രം

Updated On: 

20 Apr 2026 | 10:33 PM

കുവൈറ്റ് സിറ്റി: വേനലവധിക്ക് നാട്ടിലേക്ക് മടങ്ങാനിരുന്ന പ്രവാസികളെ പ്രതിസന്ധിയിലാക്കി കുവൈറ്റ് വിമാനക്കമ്പനിയായ ജസീറ എയർവേയ്‌സിന്റെ അപ്രതീക്ഷിത തീരുമാനം. പ്രവർത്തനപരമായ കാരണങ്ങളാൽ ഇന്ത്യയിലെ ഒമ്പത് പ്രമുഖ നഗരങ്ങളിലേക്കുള്ള സർവീസുകൾ മെയ് 15 വരെ റദ്ദാക്കിയതായി എയർലൈൻ അധികൃതർ അറിയിച്ചു. കേരളത്തിലെ ഉൾപ്പെടെ പ്രമുഖ വിമാനത്താവളങ്ങളിലേക്കുള്ള സർവീസുകളാണ് നിർത്തിവെച്ചത്. കണ്ണൂർ, കോഴിക്കോട്, മംഗളൂരു എന്നിവിടങ്ങളിലേക്കുള്ള സർവ്വീസുകളാണ് ഇതിൽ പ്രധാനം. കോയമ്പത്തൂർ, ഗോവ, ലഖ്‌നൗ, മധുര, തിരുച്ചിറപ്പള്ളി, വിജയവാഡ എന്നിവിടങ്ങളിലേക്കുള്ള സർവ്വീസുകളും ഇതിൽ പെടുന്നു.

കണക്ഷൻ ഫ്ലൈറ്റുകളെ ആശ്രയിക്കുന്ന യുഎഇ ഉൾപ്പെടെയുള്ള മറ്റ് ഗൾഫ് രാജ്യങ്ങളിലെ പ്രവാസികളെയും ഈ തീരുമാനം ബാധിച്ചേക്കും. അതേസമയം, ദമ്മാം വഴി ഇന്ത്യയിലെ എട്ട് കേന്ദ്രങ്ങളിലേക്കുള്ള സർവീസുകൾ തടസ്സമില്ലാതെ തുടരുമെന്ന് സിഇഒ വ്യക്തമാക്കിയിട്ടുണ്ട്.

റീഫണ്ട് നടപടികൾ

യാത്രക്കാർക്ക് ടിക്കറ്റ് തുക മുഴുവനായി തിരികെ നൽകുമെന്ന് എയർലൈൻ അറിയിച്ചു. ബുക്ക് ചെയ്ത രീതി അനുസരിച്ചായിരിക്കും റീഫണ്ട് ലഭിക്കുക. വെബ്‌സൈറ്റ് വഴിയോ ആപ്പ് വഴിയോ ടിക്കറ്റ് എടുത്തവർക്ക് അതേ പ്ലാറ്റ്‌ഫോം വഴി പണം തിരികെ ലഭിക്കും. ഇവർക്ക് പണം ക്രെഡിറ്റ് ഷെൽ രൂപത്തിലായിരിക്കും ലഭിക്കുക. ഇത് ഭാവിയിൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ ഉപയോഗിക്കാം. കൂടുതൽ വിവരങ്ങൾക്ക് ട്രാവൽ ഏജന്റിനെ സമീപിക്കേണ്ടതാണ്.

ഈദ് അവധിയും വേനലവധിയും പ്രമാണിച്ച് നാട്ടിലേക്ക് പോകാൻ ടിക്കറ്റ് ബുക്ക് ചെയ്ത ആയിരക്കണക്കിന് പ്രവാസികളെയാണ് ഈ തീരുമാനം വലച്ചിരിക്കുന്നത്. അവസാന നിമിഷം മറ്റ് വിമാനങ്ങളിൽ ടിക്കറ്റ് എടുക്കേണ്ടി വരുന്നത് വലിയ സാമ്പത്തിക ബാധ്യതയ്ക്ക് കാരണമാകുന്നു. യാത്രികർക്കുണ്ടായ അസൗകര്യത്തിൽ ജസീറ എയർവേയ്‌സ് ഔദ്യോഗികമായി ക്ഷമ ചോദിച്ചു. ജസീറ എയർവേയ്‌സിൽ ടിക്കറ്റ് എടുത്തവർ ഉടൻ തന്നെ ബദൽ മാർഗങ്ങൾ തേടുകയോ റീഫണ്ടിനായി അപേക്ഷിക്കുകയോ ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്കായി എയർലൈനിന്റെ കസ്റ്റമർ കെയറുമായോ ട്രാവൽ ഏജന്റുമായോ ബന്ധപ്പെടുക.

Loading...
Unable to load recommendations.
Follow Us
ഫുൾ ചാർജിൽ 132 കിലോമീറ്റർ, പുതിയ കൈനറ്റിക് ഇ.വി
8000mAh ബാറ്ററിയുമായി ഓപ്പോ A7 പ്രോ 5G ലോഞ്ച്​ ചെയ്തു
കൈകളിലും കാലുകളിലും ഇടയ്ക്കിടെ തരിപ്പ് അനുഭവപ്പെടാറുണ്ടോ?
ചൂടു കൂടുമ്പോൾ ചിക്കൻപോക്സ് വില്ലനാകുമോ? ശ്രദ്ധിക്കണേ
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ
ഫോണിന് റേഞ്ചില്ല, ജീവനക്കാരനെ ടവറിൽ കെട്ടിയിട്ടു
മൂന്നാറിൽ ഇറങ്ങിയ കടുവ