Iran-US Conflict: ഇറാന്‍-യുഎസ് സമാധാന കരാര്‍ അടുത്തയാഴ്ചയോടെ; ഇസ്രായേലും ലെബനനും ഇനി യുദ്ധം ചെയ്യില്ലെന്ന് ട്രംപ്

Trump Predicts US-Iran Deal Within Days: ഇറാന്‍ ശരിക്കും ഒരു കരാര്‍ ആഗ്രഹിക്കുന്നു, അത് അമേരിക്കയ്ക്കും നമ്മുടെ കൂടെയുള്ള രാജ്യങ്ങള്‍ക്കും നല്ലതായിരിക്കും, ട്രംപ് ട്രൂത്തില്‍ എഴുതി. എന്നാല്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ടുണ്ടാകുന്ന രാഷ്ട്രീയ പ്രതികരണങ്ങള്‍ ഇറാനുമായി ചര്‍ച്ച നടത്തുന്നതിന് വെല്ലുവിളിയാകുന്നുണ്ടെന്നും അമേരിക്കന്‍ പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു.

Iran-US Conflict: ഇറാന്‍-യുഎസ് സമാധാന കരാര്‍ അടുത്തയാഴ്ചയോടെ; ഇസ്രായേലും ലെബനനും ഇനി യുദ്ധം ചെയ്യില്ലെന്ന് ട്രംപ്

ഡൊണാൾഡ് ട്രംപ്

Published: 

02 Jun 2026 | 06:13 AM

വാഷിങ്ടണ്‍: ഇറാനും യുഎസും തമ്മില്‍ അടുത്തയാഴ്ചയോടെ സമാധാന കരാറില്‍ എത്തിച്ചേരുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇറാന്‍ അമേരിക്കയുമായി ഒരു കരാര്‍ ആഗ്രഹിക്കുന്നു. ഇത് അമേരിക്കയ്ക്കും സഖ്യകക്ഷികള്‍ക്കും ഗുണം ചെയ്യുമെന്നും ട്രംപ് തന്റെ സ്വകാര്യ സമൂഹമാധ്യമമായ ട്രൂത്തില്‍ കുറിച്ചു. അമേരിക്കന്‍ സൈന്യം ഇറാനിയന്‍ സൈനിക കേന്ദ്രങ്ങള്‍ ആക്രമിച്ച് മണിക്കൂറുകള്‍ക്ക് ശേഷമാണ് ട്രംപിന്റെ പ്രതികരണം.

ഇറാന്‍ ശരിക്കും ഒരു കരാര്‍ ആഗ്രഹിക്കുന്നു, അത് അമേരിക്കയ്ക്കും നമ്മുടെ കൂടെയുള്ള രാജ്യങ്ങള്‍ക്കും നല്ലതായിരിക്കും, ട്രംപ് ട്രൂത്തില്‍ എഴുതി. എന്നാല്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ടുണ്ടാകുന്ന രാഷ്ട്രീയ പ്രതികരണങ്ങള്‍ ഇറാനുമായി ചര്‍ച്ച നടത്തുന്നതിന് വെല്ലുവിളിയാകുന്നുണ്ടെന്നും അമേരിക്കന്‍ പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു.

ഇനി ആക്രമണം നടത്തില്ലെന്ന് ഇസ്രായേലും ലെബനനും

ഇസ്രായേലും ലെബനനും തമ്മില്‍ ഇനി സൈനിക ആക്രമണങ്ങള്‍ നടത്തില്ലെന്ന് ഡൊണാള്‍ഡ് ട്രംപ്. ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായും മധ്യസ്ഥര്‍ വഴി ഹിസ്ബുള്ള തലവന്മാരുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് പ്രഖ്യാപനം. ഹിസ്ബുള്ളയും ഇസ്രായേലും ഇനി ഒരുതരത്തിലുള്ള ആക്രമണവും നടത്തില്ലെന്ന് ട്രംപ് വ്യക്തമാക്കി.

ബെയ്‌റൂട്ടിന്റെ തെക്കന്‍ മേഖലയില്‍ ഇസ്രായേല്‍ ആക്രമണം നടത്താന്‍ ഉത്തരവിട്ട് മണിക്കൂറുകള്‍ക്ക് ശേഷമാണ് ട്രംപിന്റെ പ്രഖ്യാപനം വരുന്നത്. ഹിസ്ബുള്ള നടത്തിയ റോക്കറ്റ് ആക്രമണങ്ങള്‍ക്കും വെടിനിര്‍ത്തല്‍ ലംഘനങ്ങള്‍ക്കും മറുപടി നല്‍കാനായിരുന്നു ഇസ്രായേലിന്റെ നീക്കം.

ലെബനനില്‍ കടന്നുകയറി ഇസ്രായേല്‍

ഇസ്രായേല്‍ ലെബനനില്‍ കഴിഞ്ഞ കുറേനാളുകളായി സൈനിക നടപടി വ്യാപിപ്പിക്കുകയാണ്. അമേരിക്കയുമായി നടത്തിയ ചര്‍ച്ചകളെ തുടര്‍ന്ന് താത്കാലിക വെടിനിര്‍ത്തല്‍ ഉണ്ടായിരുന്നുവെങ്കിലും, അത് പാലിക്കാന്‍ രാജ്യം തയാറായില്ല. ഇസ്രായേല്‍ സൈന്യം ലെബനനിന്റെ എല്ലാ ഭാഗങ്ങളിലേക്കും നടത്തിയ കടന്നുകയറ്റം ശക്തമായ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഈ നടപടി അമേരിക്ക-ഇറാന്‍ സമാധാന കരാറിന് തടസമാകുമെന്നും വിലയിരുത്തലുണ്ട്.

Also Read: Iran-US Conflict: ഇറാന്റെ അവകാശങ്ങള്‍ നേടും വരെ യുഎസുമായി ഒരു കരാറിനും ഇല്ല: ഇറാനിയന്‍ ഉദ്യോഗസ്ഥര്‍

സംഘര്‍ഷം തുടരുന്നതിനിടെ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോയുടെ നേതൃത്വത്തില്‍ ലെബനന്‍ പ്രസിഡന്റ് ജോസഫ് ഔണുമായും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹവുമായും ചര്‍ച്ചകള്‍ നടന്നിരുന്നു. ഹിസ്ബുള്ള ഇസ്രായേലിനെതിരായ ആക്രമണം അവസാനിപ്പിക്കണെന്നും അതിന് പകരമായി ബെയ്‌റൂട്ടിലെ ആക്രമണം ഇസ്രായേല്‍ ശക്തമാക്കാതിരിക്കണം എന്നുമായിരുന്നു അമേരിക്കയുടെ നിര്‍ദേശം.

കുവൈത്തില്‍ സൈറണുകള്‍ മുഴങ്ങി

കഴിഞ്ഞ ദിവസം കുവൈത്തിലെ വ്യോമപ്രതിരോധ സംവിധാനം മിസൈലുകളും ഡ്രോണുകളും തടഞ്ഞതായാണ് സര്‍ക്കാര്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നത്.

കുവൈത്തിലെ വ്യോമപ്രതിരോധ സേന ഇപ്പോള്‍ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങളെ നേരിടുകയാണ്. സ്‌ഫോടന ശബ്ദങ്ങള്‍ കേള്‍ക്കുകയാണെങ്കില്‍ അവ ശത്രു ആക്രമണങ്ങളെ തടയുന്നതിനായി പ്രവര്‍ത്തിക്കുന്ന വ്യോമപ്രതിരോധ സംവിധാനങ്ങളില്‍ നിന്നുള്ളതാണെന്ന് പൊതുജനങ്ങള്‍ മനസിലാക്കണം, എന്നാണ് കുവൈത്ത് സൈന്യം പുറത്തുവിട്ട പ്രസ്താവനയില്‍ പറഞ്ഞത്.

കുവൈത്തിലെ അമേരിക്കന്‍ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമാക്കി വന്ന ഡ്രോണുകളെ തങ്ങള്‍ തടഞ്ഞതായി അമേരിക്കന്‍ സെന്‍ട്രല്‍ കമാന്‍ഡും അറിയിച്ചു. ഇറാനാണ് ആക്രമണത്തിന് പിന്നിലെന്നാണ് ആരോപണം.

English Summary

US President Donald Trump said a US-Iran peace deal could be reached as early as next week. He also claimed that Israel and Hezbollah have agreed to scale back fighting, though tensions remain high amid ongoing military operations in Lebanon.

Follow Us
Related Stories
Saudi Umrah Visa 2026: പുതിയ ഉംറ സീസൺ ആരംഭിച്ചു: വിസ വിതരണം തുടങ്ങി; നുസുക് ആപ്പ് വഴി അനുമതി നേടാം
UAE New Salary Rule: എല്ലാ മാസവും ഒന്നാം തീയതി കൃത്യമായി ശമ്പളം നൽകണം, വീഴ്ച വരുത്തിയാൽ കടുത്ത നടപടിയുമായി യുഎഇ ​ഗവൺമെന്റ്
Iran-US Conflict: ഇറാന്റെ അവകാശങ്ങള്‍ നേടും വരെ യുഎസുമായി ഒരു കരാറിനും ഇല്ല: ഇറാനിയന്‍ ഉദ്യോഗസ്ഥര്‍
India Federation of Germany: ജർമ്മനിയിലെ ഇന്ത്യൻ സംഘടനകൾ ഇനി ഒരു കുടക്കീഴിൽ; ‘ഇന്ത്യാ ഫെഡറേഷൻ ഓഫ് ജർമ്മനി’ യാഥാർത്ഥ്യമായി
UAE new salary law: യു.എ.ഇയിൽ പുതിയ ശമ്പള സുരക്ഷാ നിയമം ജൂൺ 1 മുതൽ, ഇനി മുതൽ ശമ്പളം എന്നു കിട്ടും?
Strait of Hormuz: അറിയാലോ ഇന്ത്യയാണ്…ഹോര്‍മുസില്‍ വിലക്കില്ലാതെ ഇന്ത്യന്‍ കപ്പലുകള്‍; തുണയാകുന്നത് ഈ തന്ത്രങ്ങളോ?
തൈറോയിഡ് രോഗികള്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍
ഇന്ത്യൻ കുട്ടികളിലെ പ്രധാന പ്രശ്നം ഇതോ?
മഴക്കാലത്ത് വെള്ളം കുടി കുറയുമ്പോൾ സംഭവിക്കുന്നത്
പ്രമേഹത്തിന് ബെസ്റ്റാ! ചാമ്പക്കയുടെ ​ഗുണങ്ങൾ
അജിത്തിൻ്റെ അമ്മക്ക് ആദരാഞ്ജലി അർപ്പിക്കാൻ എത്തിയ മുഖ്യമന്ത്രി വിജയ്
Viral Video: സ്വർണ്ണക്കടയിൽ പട്ടാപ്പകൽ മോഷണം
ഹാപ്പി ലാൻഡിൽ നടന്ന അപകടത്തിൻ്റെ ദൃശ്യം
പിണറായി വിജയൻ്റെ വസതിയിൽ റെയ്ഡ് ചെയ്ത ഉദ്യോഗസ്ഥരെ സിപിഎം പ്രവർത്തകർ ആക്രമിക്കുന്നു