ചൈനയ്ക്ക് പിന്നാലെ പാക്കിസ്ഥാന് പിന്തുണയുമായി തൂര്‍ക്കിയും? ആയുധങ്ങൾ എത്തിച്ചോ? വിശദീകരണവുമായി തുര്‍ക്കി

Turkey Denies Sending Arms to Pakistan: ഇന്ത്യ - പാകിസ്ഥാൻ സംഘർഷങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ തുർക്കിയുടെ സി-130ഇ സൈനിക ഗതാഗത വിമാനം പാകിസ്ഥാനിൽ എത്തിയെന്ന വാർത്ത വലിയ ആശങ്കകൾ സൃഷ്ടിച്ചിരുന്നു.

ചൈനയ്ക്ക് പിന്നാലെ പാക്കിസ്ഥാന് പിന്തുണയുമായി തൂര്‍ക്കിയും? ആയുധങ്ങൾ എത്തിച്ചോ? വിശദീകരണവുമായി തുര്‍ക്കി

പ്രതീകാത്മക ചിത്രം

Published: 

29 Apr 2025 | 07:45 AM

ഇന്ത്യ – പാക് ബന്ധം വഷളാകുന്നതിനിടെ പാകിസ്ഥാന് തുർക്കി ആയുധങ്ങൾ എത്തിച്ചുവെന്ന വാർത്തകൾ കഴിഞ്ഞ ദിവസം വന്നിരുന്നു. ഇപ്പോഴിതാ ഇതിൽ വിധദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് തുർക്കിഷ് പ്രസിഡൻസി കമ്യുണിക്കേഷൻ ഡയറക്ടറേറ്റ്. തുർക്കിയിൽ നിന്നുള്ളൊരു ചരക്ക് വിമാനം ഇന്ധനം നിറയ്ക്കുന്നതിനായി പാകിസ്ഥാനിൽ ഇറങ്ങിയിരുവെന്നും അതിന് ശേഷം യാത്ര തുടർന്നുവെന്നും തുർക്കി പ്രതികരിച്ചു. ഔദ്യോഗിക വ്യക്തികളുടേയും സ്ഥാപനങ്ങളുടെയും പ്രസ്താവനകൾ അല്ലാതെ ഊഹാപോഹ വാർത്തകളെ ആശ്രയിക്കരുതെന്നും വ്യക്തമാക്കി.

പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് ഇന്ത്യ – പാകിസ്ഥാൻ സംഘർഷങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ തുർക്കിയുടെ സി-130ഇ സൈനിക ഗതാഗത വിമാനം പാകിസ്ഥാനിൽ എത്തിയെന്ന വാർത്ത വലിയ ആശങ്കകൾ സൃഷ്ടിച്ചിരുന്നു. പാകിസ്ഥാന്റെ ഏറ്റവും അടുത്ത സഖ്യകക്ഷികളിൽ ഒന്നായ തുർക്കി രാജ്യത്തിന് അടിയന്തരമായി ആയുധങ്ങൾ എത്തിച്ചിട്ടുണ്ടാകും എന്നായിരുന്നു പ്രചരിച്ച അഭ്യൂഹങ്ങൾ. സൈനിക ഉപകരണങ്ങളുമായി തുർക്കി സി-130ഇ ഹെർക്കുലീസ് വിമാനം കറാച്ചിയിൽ ഇറങ്ങിയതായാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. ഓപ്പൺ സോഴ്‌സ് ഇന്റലിജൻസ് (OSINT) ട്രാക്കർമാർ പ്രസിദ്ധീകരിച്ച ഫ്ലൈറ്റ്-ട്രാക്കിംഗ് ഡാറ്റയെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു റിപ്പോർട്ടുകൾ. തുർക്കി സി-130ഇ ഹെർക്കുലീസ് വിമാനം ഏപ്രിൽ 28 ന് വിമാനം അറബിക്കടലിന് മുകളിലൂടെ പറക്കുന്നത് കണ്ടുവെന്നും റിപ്പോര്‍ട്ടുകൾ വന്നിരുന്നു.

ALSO READ: ‘പഹൽഗാം ആക്രമണത്തോടെ ഇന്ത്യയുടെ സൈനിക നടപടി ഉറപ്പ്’; പാകിസ്താൻ കരുതലിലെന്ന് പാക് മന്ത്രി

ഈ അഭ്യൂഹങ്ങൾ എക്‌സിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചു. ഇന്ത്യൻ അക്കാദമിഷ്യന്മാർ, സൈനിക വിശകലന വിദഗ്ധർ, ജിയോപൊളിറ്റിക്കൽ വിദഗ്ധർ ഉൾപ്പടെ സംഭവത്തിൽ ആശങ്ക പ്രകടിപ്പിക്കുയും ചെയ്തിരുന്നു. ഇന്ത്യൻ സൈന്യത്തിൽ നിന്നുള്ള ആക്രമണം ഭയന്ന് അതീവ ജാഗ്രതയിലാണ് പാക്കിസ്ഥാൻ. ചൈന പാകിസ്ഥാന് PL-15 ദീർഘദൂര മിസൈലുകൾ വിതരണം ചെയ്യുന്നുണ്ടെന്ന സൂചനകൾ നേരത്തെ വന്നിരുന്നു. ഇതിന് പിന്നാലെയാണ് തുർക്കി സൈനിക ചരക്ക് വിതരണം ചെയ്യുന്നതായി വാർത്തകൾ പ്രചരിച്ചത്. എന്നാൽ, ചൈന ഇതുവരെ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല.

Loading...
Unable to load recommendations.
Follow Us
Related Stories
നേപ്പാൾ പ്രളയം: കൈലാസ തീർത്ഥാടകരെ കണ്ടെത്താൻ തിരച്ചിൽ ഊർജിതമായി തുടരുന്നു; ഈഷാ ഫൗണ്ടേഷൻ
പ്രവാസികളുടെ ശ്രദ്ധയ്ക്ക്; റാസൽഖൈമയിലെ ഫ്ലെമിംഗോ ബീച്ചിൽ ബാർബീക്യൂവിന് കർശന നിരോധനം
മോദി-ഷീ കൂടിക്കാഴ്ചയ്ക്ക് തൊട്ടുമുമ്പ് മനസ്സ് തുറന്ന് ചൈന; ‘ഭിന്നതകൾ പരിഹരിക്കും, ലക്ഷ്യം നല്ല അയൽപക്ക ബന്ധം’
അബുദാബിയിലെ പ്രധാന ഹൈവേയിലെ വേഗപരിധി കുറച്ചു; തിങ്കളാഴ്ച മുതൽ മാറ്റങ്ങൾ പ്രാബല്യത്തിൽ
യുക്രൈനിലേക്ക് യൂറോപ്യൻ സൈന്യത്തെ അയച്ചാൽ റഷ്യക്കെതിരെയുള്ള യുദ്ധമായി കണക്കാക്കും: മുന്നറിയിപ്പുമായി പുടിൻ
2027-ൽ പ്രവാസികളെ കാത്തിരിക്കുന്നത് നീണ്ട അവധികൾ; യു.എ.ഇയിലെ പൊതു അവധി ദിനങ്ങൾ അറിയൂ!
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ