New Flight Guidelines: യുഎഇയിലെ വിമാനത്താവളങ്ങൾ സജീവമാകുന്നു, ടിക്കറ്റ് എടുത്തവർക്ക് ആശ്വാസവുമായി എയർലൈനുകൾ
UAE Airspace Partially Reopens: മേഖലയിൽ ജാഗ്രത തുടരുന്നതിനാൽ അന്താരാഷ്ട്ര എയർലൈനുകൾ പലതും ഗൾഫ് റൂട്ടുകൾ ഒഴിവാക്കി മറ്റ് സുരക്ഷിത പാതകളിലൂടെയാണ് സർവീസ് നടത്തുന്നത്. മിസൈൽ അവശിഷ്ടങ്ങൾ വീണതുമായി ബന്ധപ്പെട്ട വാർത്തകൾ പുറത്തുവന്ന പശ്ചാത്തലത്തിൽ അതീവ ജാഗ്രത പാലിക്കാനും എയർലൈനുകളിൽ നിന്നുള്ള ഔദ്യോഗിക അറിയിപ്പുകൾക്കായി കാത്തിരിക്കാനും അധികൃതർ നിർദ്ദേശിച്ചു.
ദുബായ്: ഗൾഫ് മേഖലയിലെ അനിശ്ചിതാവസ്ഥയെത്തുടർന്ന് യുഎഇ വ്യോമാതിർത്തിയിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളിൽ ഇളവ്. ആഴ്ചകൾക്ക് ശേഷം വിമാന സർവീസുകൾ പഴയപടിയാകുന്നതിന്റെ സൂചനകൾ പുറത്തുവന്നു. എമിറേറ്റ്‌സ്, എയർ ഇന്ത്യ, ഫ്ലൈ ദുബായ് തുടങ്ങിയ പ്രമുഖ എയർലൈനുകൾ യാത്രക്കാർക്കായി പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി. നാട്ടിലേക്ക് പോകാൻ പ്ലാൻ ചെയ്യുന്നവരും നിലവിൽ ടിക്കറ്റ് ബുക്ക് ചെയ്തവരും ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങളാണ് അതിലുളളത്.
പ്രമുഖ എയർലൈനുകളുടെ അറിയിപ്പുകൾ
- എമിറേറ്റ്‌സ് – നിലവിൽ പരിമിതമായ ഷെഡ്യൂളുകൾ മാത്രമാണ് പ്രവർത്തിക്കുന്നത്. സാഹചര്യങ്ങൾ നിരീക്ഷിച്ച ശേഷം മാത്രമേ കൂടുതൽ വിമാനങ്ങൾ അനുവദിക്കൂ. ഫെബ്രുവരി 28 നും ഏപ്രിൽ 30 നും ഇടയിൽ യാത്ര നിശ്ചയിച്ചിരുന്നവർക്ക് ജൂൺ 15 വരെ അധിക ചാർജില്ലാതെ ടിക്കറ്റ് മാറ്റാം. ഏപ്രിൽ 2 മുതൽ ടിക്കറ്റെടുത്തവർക്കും ‘ഫ്രീ ഡേറ്റ് ചേഞ്ച്’ സൗകര്യമുണ്ട്. ദുബായിലെ സിറ്റി ചെക്ക്-ഇൻ സെന്ററുകൾ താൽക്കാലികമായി അടച്ചിട്ടിരിക്കുകയാണ്. എയർപോർട്ടിലേക്ക് പോകുന്നതിന് മുൻപ് ഫ്ലൈറ്റ് സ്റ്റാറ്റസ് ഓൺലൈനായി പരിശോധിക്കുക.
Also Read – ഗൾഫ് വിമാന സർവീസുകളിൽ മാറ്റം: യുഎഇയിലേക്ക് 26 പ്രത്യേക വിമാനമുൾപ്പെട്ടെ 42 സർവ്വീസുകൾ, അറിയേണ്ട കാര്യങ്ങൾ
- എയർ ഇന്ത്യ & എയർ ഇന്ത്യ എക്സ്പ്രസ് – ഏപ്രിൽ 4 ശനിയാഴ്ച പശ്ചിമേഷ്യയിലേക്ക് 42 സർവീസുകൾ പ്ലാൻ ചെയ്തിട്ടുണ്ട്. ദുബായ്, അബുദാബി, ഷാർജ, റാസൽഖൈമ എന്നിവിടങ്ങളിൽ നിന്ന് ഡൽഹി, കൊച്ചി, കോഴിക്കോട് സെക്ടറുകളിലേക്ക് വിമാനങ്ങൾ ഉണ്ടാകും. ടിക്കറ്റ് റദ്ദാക്കപ്പെട്ടവർക്ക് വെബ്സൈറ്റ് വഴി മുഴുവൻ തുകയും തിരികെ ലഭിക്കും. നിങ്ങളുടെ ഫോൺ നമ്പറും ഇമെയിലും എയർലൈൻ സൈറ്റിൽ കൃത്യമാണെന്ന് ഉറപ്പുവരുത്തുക.
മേഖലയിൽ ജാഗ്രത തുടരുന്നതിനാൽ അന്താരാഷ്ട്ര എയർലൈനുകൾ പലതും ഗൾഫ് റൂട്ടുകൾ ഒഴിവാക്കി മറ്റ് സുരക്ഷിത പാതകളിലൂടെയാണ് സർവീസ് നടത്തുന്നത്. മിസൈൽ അവശിഷ്ടങ്ങൾ വീണതുമായി ബന്ധപ്പെട്ട വാർത്തകൾ പുറത്തുവന്ന പശ്ചാത്തലത്തിൽ അതീവ ജാഗ്രത പാലിക്കാനും എയർലൈനുകളിൽ നിന്നുള്ള ഔദ്യോഗിക അറിയിപ്പുകൾക്കായി കാത്തിരിക്കാനും അധികൃതർ നിർദ്ദേശിച്ചു. യാത്രയ്ക്ക് മുൻപായി എയർലൈനുകളുടെ മൊബൈൽ ആപ്പുകളോ വെബ്സൈറ്റുകളോ വഴി വിമാനത്തിന്റെ തത്സമയ വിവരം ഉറപ്പാക്കുക.