AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Etihad Rail: ‘റെയിൽ ടു റോഡ്’; എത്തിഹാദ് റെയിൽ സ്റ്റേഷനുകളിൽ നിന്ന് ഇനി കാർ വാടകക്കെടുക്കാം

Rent a Car Directly from Etihad Rail Stations: സ്ഥിരം യാത്രക്കാർ, വിനോദസഞ്ചാരികൾ, ബിസിനസ്സ് ആവശ്യങ്ങൾക്കായി എത്തുന്നവർ എന്നിവർക്ക് റെയിൽവേ സ്റ്റേഷനിൽ നിന്ന് തങ്ങൾക്ക് പോകേണ്ട ഇടങ്ങളിലേക്ക് നേരിട്ട് കണക്റ്റിവിറ്റി ഉറപ്പാക്കാൻ ഈ സംവിധാനത്തിലൂടെ സാധിക്കും.. തുടക്കത്തിൽ 500 വാഹനങ്ങളായിരിക്കും ഈ സേവനത്തിനായി നീക്കിവെക്കുക

Etihad Rail: ‘റെയിൽ ടു റോഡ്’; എത്തിഹാദ് റെയിൽ സ്റ്റേഷനുകളിൽ നിന്ന് ഇനി കാർ വാടകക്കെടുക്കാം
പ്രതീകാത്മക ചിത്രംImage Credit source: Facebook Etihad Rail
Sumeesh T Unneen
Sumeesh T Unneen | Published: 03 Aug 2026 | 05:09 PM

എത്തിഹാദ് റെയിലിൽ യാത്ര ചെയ്യുന്നവർക്ക് ഇതാ മറ്റൊരു സന്തോഷ വാർത്ത കൂടി എത്തിയിരിക്കുന്നു. ട്രെയിനിറങ്ങിയ ശേഷം യാത്ര പൂർത്തീകരിക്കാൻ എന്തുചെയ്യും എന്ന ചിന്ത ഇനി എത്തിഹാദ് റെയിൽ യാത്രക്കാർക്ക് വേണ്ട. കാരണം സ്റ്റേഷനുകളിൽ നിന്ന് തന്നെ വാഹനങ്ങൾ വാടകക്കെടുക്കാൻ സാധിക്കുന്ന സംവിധാനമാണ് ഒരുങ്ങുന്നത്. യു.എ.ഇയിൽ തന്നെ ഇത്തരമൊരു സംവിധാനം ഇതാദ്യമാണ്. ത്രിഫ്റ്റി കാർ റെൻ്റൽ യു.എ.ഇ എന്ന സ്ഥാപനമാണ് ഇതുമായി ബന്ധപ്പെട്ട് എത്തിഹാദ് റെയിലുമായി കരാറിലെത്തിയിരിക്കുന്നത്. അഞ്ച് വർഷത്തേക്കാണ് ഈ പങ്കാളിത്തം.

എത്തിഹാദ് റെയിൽ ആപ്പ്, വെബ്‌സൈറ്റ് എന്നിവ വഴിയും ത്രിഫ്റ്റിയുടെ പ്ലാറ്റ്‌ഫോം വഴിയും യാത്രക്കാർക്ക് വാഹനങ്ങൾ മുൻകൂട്ടി ബുക്ക് ചെയ്യാൻ സാധിക്കും. എത്തിഹാദ് റെയിലിൻ്റെ 11 പാസഞ്ചർ സ്റ്റേഷനുകളിലും ഇതിനായി ഡിജിറ്റൽ റെൻ്റൽ കിയോസ്‌കുകളും, യാത്രക്കാർക്ക് സഹായം ഉറപ്പാക്കുന്നതിനായി പ്രത്യേക ഡെസ്‌കുകളും സജ്ജീകരിക്കും. ട്രെയിൻ ടിക്കറ്റുകൾക്കൊപ്പം തന്നെ കാറും ബുക്ക് ചെയ്യാൻ കഴിയുന്ന രീതിയിൽ ഒറ്റ ഡിജിറ്റൽ സംവിധാനം ഒരുക്കാനാണ് നിലവിൽ ഇരു കമ്പനികളും ലക്ഷ്യമിടുന്നത് എന്നാണ് വിവരം

Also Read: ദുബായിൽ റൂം ഷെയറിംഗ് നിയമങ്ങളിൽ മാറ്റം; ഇക്കാര്യങ്ങൾ ശദ്ധിച്ചില്ലെങ്കിൽ വലിയ തുക പിഴ നൽകേണ്ടിവരും

സ്ഥിരം യാത്രക്കാർ, വിനോദസഞ്ചാരികൾ, ബിസിനസ്സ് ആവശ്യങ്ങൾക്കായി എത്തുന്നവർ എന്നിവർക്ക് റെയിൽവേ സ്റ്റേഷനിൽ നിന്ന് തങ്ങൾക്ക് പോകേണ്ട ഇടങ്ങളിലേക്ക് നേരിട്ട് കണക്റ്റിവിറ്റി ഉറപ്പാക്കാൻ ഈ സംവിധാനത്തിലൂടെ സാധിക്കും. യാത്രകൾ കൂടുതൽ അനായാസമാക്കാൻ ഈ സേവനം ഏറെ സഹായിക്കും. തുടക്കത്തിൽ 500 വാഹനങ്ങളായിരിക്കും ഈ സേവനത്തിനായി നീക്കിവെക്കുക. യാത്രക്കാരുടെ ആവശ്യകതയും റെയിൽ ശൃംഖലയുടെ വിപുലീകരണവും അനുസരിച്ച് വാഹനങ്ങളുടെ എണ്ണവും വർധിപ്പിക്കും. പദ്ധതിക്കായി അഞ്ച് വർഷത്തിനുള്ളിൽ 1 കോടിയിലധികം ദിർഹം നിക്ഷേപിക്കുമെന്ന് ത്രിഫ്റ്റി യു.എ.ഇ അറിയിച്ചു.

അബുദാബിയെയും ഫുജൈറയെയും ബന്ധിപ്പിച്ച് ജൂൺ 30-നാണ് എത്തിഹാദ് റെയിലിൻ്റെ ആദ്യ സർവീസ് ആരംഭിച്ചത്. 2026 സെപ്റ്റംബർ 30-ന് ദുബായ് സ്റ്റേഷനും ഷാർജയിലെ അൽ ദൈദ് സ്റ്റേഷനും തുറക്കുന്നതോടെ കൂടുതൽ നഗരങ്ങളിലേക്ക് സർവീസ് എത്തും. അബുദാബി അൽ ദഫ്ര മേഖലയിലെ മദീനത്ത് സായിദ്, ലിവ സ്റ്റേഷനുകൾ 2026 നവംബർ 30-ന് തുറക്കും. അൽ സില, അൽ ദന്ന, അൽ മിർഫ സ്റ്റേഷനുകളിൽ ഡിസംബർ 30-നും സർവീസ് ആരംഭിക്കും. 2027 മാർച്ച് 30-ന് ഷാർജ യൂണിവേഴ്സിറ്റി സിറ്റി സ്റ്റേഷൻ കൂടി തുറക്കുന്നതോടെ പാസഞ്ചർ റെയിൽ ശൃംഖലയുടെ ആദ്യ ഘട്ടം പൂർത്തിയാകും. പദ്ധതി പൂർണ്ണമായും പ്രവർത്തനസജ്ജമാകുന്നതോടെ പ്രതിവർഷം ഒരു കോടി യാത്രക്കാർ എത്തിഹാദ് റെയിലിൽ യാത്ര ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

English Summary

Etihad Rail has partnered with Thrifty Car Rental to launch the UAE’s first ‘Rail to Road’ service. Passengers can now seamlessly rent vehicles directly from 11 train stations or book via a unified digital platform. This initiative bridges the last-mile transport gap, ensuring fully connected and sustainable travel across the emirates.

Follow Us