UAE Holiday: യു.എ.ഇ ദേശീയ ദിനാഘോഷം, സ്വകാര്യ മേഖലയിലും അവധി പ്രഖ്യാപിച്ചു, ഒഴിവു ദിനങ്ങൾ ഇതൊക്കെ

ദേശീയ ദിനാഘോഷമായ ഈദ് അൽ ഇത്തിഹാദിന്റെ ഭാഗമായി യുഎഇയിൽ സ്വകാര്യ മേഖലയ്ക്കും അവധി പ്രഖ്യാപിച്ചു. 55 - മത് ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി രണ്ടു ദിവസത്തെ അവധിയാണ് സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് അനുവദിച്ചിരിക്കുന്നത്. ഡിസംബർ രണ്ട്, മൂന്ന് ( ബുധൻ വ്യാഴം ) തീയതികളിലാണ് സ്വകാര്യ മേഖലയിലെ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. നേരത്തെ സർക്കാർ മേഖലയിലെ ജീവനക്കാർക്കുള്ള അവധി യുഎഇ ഭരണകൂടം പ്രഖ്യാപിച്ചിരുന്നു.

UAE Holiday: യു.എ.ഇ ദേശീയ ദിനാഘോഷം, സ്വകാര്യ മേഖലയിലും അവധി പ്രഖ്യാപിച്ചു, ഒഴിവു ദിനങ്ങൾ ഇതൊക്കെ

Uae Holiday Update

Published: 

17 Nov 2026 | 10:37 PM

ദുബായ്: ദേശീയ ദിനാഘോഷമായ ഈദ് അൽ ഇത്തിഹാദിന്റെ ഭാഗമായി യുഎഇയിൽ സ്വകാര്യ മേഖലയ്ക്കും അവധി പ്രഖ്യാപിച്ചു. 55 – മത് ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി രണ്ടു ദിവസത്തെ അവധിയാണ് സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് അനുവദിച്ചിരിക്കുന്നത്. ഡിസംബർ രണ്ട്, മൂന്ന് ( ബുധൻ വ്യാഴം ) തീയതികളിലാണ് സ്വകാര്യ മേഖലയിലെ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. നേരത്തെ സർക്കാർ മേഖലയിലെ ജീവനക്കാർക്കുള്ള അവധി യുഎഇ ഭരണകൂടം പ്രഖ്യാപിച്ചിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോൾ സ്വകാര്യ മേഖലയിലെ അവധി ദിനങ്ങൾ സംബന്ധിച്ച അറിയിപ്പ് വന്നിരിക്കുന്നത്.

സർക്കാർ ജീവനക്കാർക്ക് 5 ദിവസത്തെ അവധിയാണ് ലഭിക്കുക. ദേശീയ ദിനാഘോഷത്തിന്റെ ഭാ​ഗമായി ഫെഡറൽ സർക്കാർ ജീവനക്കാർക്ക് മൂന്നുദിവസത്തെ അവധിയാണ് പ്രഖ്യാപിച്ചിരുന്നത്. ഈ ദിവസങ്ങൾക്കൊപ്പം വാരാന്ത്യ അവധി കൂടി ചേരുന്നതോടെ ജീവനക്കാർക്ക് തുടർച്ചയായി അഞ്ചുദിവസത്തെ അവധി ദിനങ്ങൾ ആണ് കിട്ടുക.ഡിസംബർ രണ്ടാം തീയതി മുതൽ നാലാം തീയതി വരെ ആയിരിക്കും ഫെഡറൽ സർക്കാർ സ്ഥാപനങ്ങൾക്കുള്ള ഔദ്യോഗിക അവധി.

Also Read: പ്രവാസികൾ ശ്രദ്ധിക്കുക: അബുദാബി മുസഫയിലെ ഈ മേഖലകളിൽ ഇനി സൗജന്യ പാർക്കിംഗ് ഇല്ല!

ഇതിനെ തുടർന്നു വരുന്ന ഡിസംബർ 5, 6 തീയതികൾ വാരാന്ത്യ അവധി ദിനങ്ങളാണ്. അതുകൊണ്ട് ഡിസംബർ 7 തിങ്കളാഴ്ച ദിവസം തിരികെ ജോലിയിൽ പ്രവേശിച്ചാൽ മതിയാകും. 1971- ൽ ആറ് എമിറേറ്റുകൾ ഒത്തുചേർന്ന് യുഎഇ രൂപീകൃതമായതിന്റെയും, തുടർന്ന് 1972- ൽ റാസൽഖൈമ ഫെഡറേഷനിൽ ചേർന്നതിന്റെയും വാർഷിക ദിനത്തോടനുബന്ധിച്ചാണ് സർക്കാർ ജീവനക്കാർക്കും സ്വകാര്യ ജീവനക്കാർക്കും ഇപ്പോൾ അവധി നൽകിയിരിക്കുന്നത്.

രാജ്യത്തിന്റെ ഒത്തൊരുമയും ദേശീയതയും ഇതുവരെ കൈവരിച്ച നേട്ടങ്ങളും ഓർമ്മപ്പെടുത്തുന്ന വിപുലമായ ആഘോഷങ്ങളോടെയാണ് യു എ ഇ ഈദ് അൽ ഇത്തിഹാദ് ദേശീയ ദിനം വിപുലമായ രീതിയിൽ ആഘോഷിക്കുന്നത്. യു എ ഇയിൽ ജോലി ചെയ്യുന്ന ആയിരക്കണക്കിന് പ്രവാസികളെ സംബന്ധിച്ചിടത്തോളം ഇത്തരം അവധികൾ ലഭിക്കുന്നത് ഏറെ ഉപകാരപ്രദായ കാര്യമാണ്. കുടുംബത്തോടൊപ്പം സമയം ചെലവഭിക്കാനും യാത്രകൾ പോകേണ്ടവർക്ക് അതിനും വിശ്രമം ആവശ്യമുള്ളവർക്ക് അക്കാര്യത്തിനും ദേശീയ ദിനത്തോടനുബന്ധിച്ചുള്ള അവധി ദിനങ്ങൾ പ്രയോ​ജനപ്പെടുത്താം, സർക്കാർ മേഖലയിൽ പ്രർത്തിക്കുന്നവർക്ക് പ്രത്യേകിച്ചും.

English Summary

A holiday has been announced for the private sector in observance of Eid Al Etihad (National Day). Employees in the private sector have been granted a two-day holiday as part of the 55th National Day celebrations. The holiday for the private sector is scheduled for December 2nd  and 3rd ( Wednesday and Thursday).

Loading...
Unable to load recommendations.
Follow Us
Related Stories
ക്വാഡ് ഉച്ചകോടിക്കായി മോദി മനിലയിൽ; ‘കരുത്തൻ’ എന്ന് പ്രശംസിച്ച് ട്രംപ്! ശ്രദ്ധാകേന്ദ്രമായി ഇന്ത്യ-ഫിലിപ്പീൻസ് പ്രതിരോധ സഹകരണം
Iran Attack: ഡ്രോൺ ആക്രമണം തടയാൻ സംവിധാനമില്ല; കുവൈത്തിലെ സൈനികരുടെ മരണത്തിൽ പെന്റഗണിന് വീഴ്ച
പ്രവാസികൾ ശ്രദ്ധിക്കുക: അബുദാബി മുസഫയിലെ ഈ മേഖലകളിൽ ഇനി സൗജന്യ പാർക്കിംഗ് ഇല്ല!
India-Egypt Trade: ആഫ്രിക്കൻ വിപണിയിലേക്ക് ഇന്ത്യയ്ക്ക് പുതിയ വഴി; ഈജിപ്തുമായി വ്യാപാരബന്ധം ശക്തമാക്കും
യു.എ.ഇയിൽ ജോലി അന്വേഷിക്കുന്നവർ ശ്രദ്ധിക്കുക; വ്യാജ തൊഴിൽ വാഗ്ദാനങ്ങൾ തിരിച്ചറിയാൻ 5 വഴികളുമായി അധികൃതർ
Iran War: ഇറാനെതിരായ പുതിയ ആക്രമണം ഒഴിവാക്കാൻ ട്രംപ്; മുന്നിൽ ഒരു നിബന്ധന
ഡെയ്ലി യൂസിന് അടിപൊളി- ഹോണ്ട ഷൈൻ 125 WS
8000mAh ബാറ്ററിയുണ്ട്! ഓപ്പോ റെനോ 17 ലോഞ്ച് ചെയ്തു
പുറമേ ക്രിസ്പി ഉള്ളിൽ സോഫ്റ്റ്! ചിക്കനില്ലാതെ ചിക്കൻ 65 തയ്യാറാക്കാം
ഐപിഎൽ ശമ്പളമില്ലെങ്കിലെന്ത്? ധോണിയുടെ ആസ്തി കോടികള്‍
40000 ലിറ്റർ എഥനോളുമായി പോയ ലോറി മറിഞ്ഞാൽ?
320 രൂപ കുറഞ്ഞാൽ ഇനി സ്വർണ വില
ലോറിയുടെ ഡീസൽ ടാങ്ക് തകർന്നാൽ
ചോറ്റാനിക്കരയിൽ തുലാഭാരം നടത്തി മുഖ്യമന്ത്രി വിഡി സതീശൻ