AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

UAE Weather: മഴമാറി… യുഎഇയിൽ നാളെ മുതൽ സ്കൂളുകളും സർക്കാർ ഓഫിസുകളും നേരിട്ട് പ്രവർത്തിക്കും

UAE Returns to Normalcy After Heavy Rains: മഴമൂലം താളംതെറ്റിയ വിമാന സർവീസുകൾ പുനരാരംഭിച്ചു. എന്നാൽ മേഖലയിലെ നിലവിലെ രാഷ്ട്രീയ സംഘർഷ പശ്ചാത്തലത്തിൽ വിമാനക്കമ്പനികൾ പ്രത്യേക സർവീസുകളാണ് നടത്തുന്നത്. ഇത് ടിക്കറ്റ് നിരക്ക് കുത്തനെ ഉയരാൻ കാരണമായിട്ടുണ്ട്. വിദേശത്തുനിന്നും നാട്ടിൽ നിന്നും മടങ്ങാനിരിക്കുന്ന പ്രവാസികളെ ഉയർന്ന ടിക്കറ്റ് നിരക്ക് പ്രതിസന്ധിയിലാക്കുന്നുണ്ട്.

UAE Weather: മഴമാറി… യുഎഇയിൽ നാളെ മുതൽ സ്കൂളുകളും സർക്കാർ ഓഫിസുകളും നേരിട്ട് പ്രവർത്തിക്കും
യുഎഇ Image Credit source: Maremagnum/Getty Images
Aswathy Balachandran
Aswathy Balachandran | Published: 29 Mar 2026 | 09:35 PM

അബുദാബി: യുഎഇയിൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി തുടർന്ന അതിശക്തമായ മഴയ്ക്കും കാറ്റിനും വിരാമമായതോടെ രാജ്യം സാധാരണ നിലയിലേക്ക് മടങ്ങുന്നു. കാലാവസ്ഥ മെച്ചപ്പെട്ട സാഹചര്യത്തിൽ നാളെ മുതൽ സ്കൂളുകളും സർക്കാർ ഓഫീസുകളും നേരിട്ട് പ്രവർത്തിച്ചു തുടങ്ങുമെന്ന് അധികൃതർ അറിയിച്ചു.

അബുദാബി, ദുബായ്, ഷാർജ എന്നിവിടങ്ങളിലെ പ്രധാന ഹൈവേകളിലെ വെള്ളക്കെട്ടുകൾ നഗരസഭകൾ യുദ്ധകാലാടിസ്ഥാനത്തിൽ നീക്കം ചെയ്തു. ഗതാഗതം പുനഃസ്ഥാപിച്ചതോടെ തടസ്സപ്പെട്ട ദുബായ്-ഷാർജ ബസ് സർവീസുകളും മറ്റ് ഇന്റർസിറ്റി സർവീസുകളും സജീവമായി. റാസൽഖൈമയിലും ഫുജൈറയിലും മലവെള്ളപ്പാച്ചിലിൽ ഒറ്റപ്പെട്ടുപോയ നൂറുകണക്കിന് ആളുകളെ സിവിൽ ഡിഫൻസ് ഹെലികോപ്റ്ററുകൾ ഉപയോഗിച്ച് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. ഇവരുടെ താമസസ്ഥലങ്ങളിലെ സുരക്ഷ ഉറപ്പാക്കിയ ശേഷമേ ഇവരെ തിരിച്ചെത്തിക്കൂ.

ജാഗ്രതാ നിർദ്ദേശം

അന്തരീക്ഷം തെളിഞ്ഞെങ്കിലും വരും ദിവസങ്ങളിൽ വാദികൾക്കോ ഡാമുകൾക്കോ സമീപത്തേക്ക് പോകുന്നത് ഒഴിവാക്കണമെന്ന് ആഭ്യന്തര മന്ത്രാലയം കർശന നിർദ്ദേശം നൽകി. താഴ്ന്ന പ്രദേശങ്ങളിൽ ഇപ്പോഴും വെള്ളക്കെട്ടുകൾ ഉള്ളതിനാൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണം.

Also Read – സൗദിയിൽ വിമാന സർവീസുകൾ പ്രശ്നത്തിലോ? 600-ലേറെ വിമാനങ്ങൾ വൈകി

മഴമൂലം താളംതെറ്റിയ വിമാന സർവീസുകൾ പുനരാരംഭിച്ചു. എന്നാൽ മേഖലയിലെ നിലവിലെ രാഷ്ട്രീയ സംഘർഷ പശ്ചാത്തലത്തിൽ വിമാനക്കമ്പനികൾ പ്രത്യേക സർവീസുകളാണ് നടത്തുന്നത്. ഇത് ടിക്കറ്റ് നിരക്ക് കുത്തനെ ഉയരാൻ കാരണമായിട്ടുണ്ട്. വിദേശത്തുനിന്നും നാട്ടിൽ നിന്നും മടങ്ങാനിരിക്കുന്ന പ്രവാസികളെ ഉയർന്ന ടിക്കറ്റ് നിരക്ക് പ്രതിസന്ധിയിലാക്കുന്നുണ്ട്.

Follow Us