AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

UAE: റോഡിലെ തർക്കത്തെ തുടർന്ന് മൂന്ന് സ്ത്രീകളെ വെടിവച്ച് കൊന്നു; റാസ് അൽ ഖൈമയിൽ യുവാവ് പിടിയിൽ

Women Shot Dead In Ras Al Khaimah: റോഡ് തർക്കത്തെ തുടർന്ന് യുവാവ് മൂന്ന് സ്ത്രീകളെ വെടിവച്ച് കൊന്നു. യുഎഇയിലെ റാസ് അൽ ഖൈമയിലാണ് സംഭവം. പ്രതി പിടിയിലായി.

UAE: റോഡിലെ തർക്കത്തെ തുടർന്ന് മൂന്ന് സ്ത്രീകളെ വെടിവച്ച് കൊന്നു; റാസ് അൽ ഖൈമയിൽ യുവാവ് പിടിയിൽ
പ്രതീകാത്മക ചിത്രംImage Credit source: Pexels
abdul-basith
Abdul Basith | Published: 13 May 2025 14:50 PM

യുഎഇയിലെ റാസ് അൽ ഖൈമയിൽ മൂന്ന് സ്ത്രീകളെ വെടിവെച്ച് കൊന്ന യുവാവ് പിടിയിൽ. റോഡ് തർക്കത്തെ തുടർന്നാണ് ഇയാൾ മൂന്ന് സ്ത്രീകളെ വെടിവച്ച് കൊന്നത്. റാസ് അൽ ഖൈമയിൽ ഒരു വെടിവെപ്പ് റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് അഞ്ച് മിനിട്ടിനകം പോലീസ് എത്തി പ്രതിയെ അറസ്റ്റ് ചെയ്തു എന്ന് വാർത്താ കുറിപ്പിൽ പോലീസ് വ്യക്തമാക്കി.

അറസ്റ്റിലായ പ്രതി ഏത് രാജ്യക്കാരനാണെന്ന് വ്യക്തമല്ല. വീതി കുറഞ്ഞ റോഡിലൂടെ വാഹനം കടന്നുപോകുന്നതുമായി ബന്ധപ്പെട്ടായിരുന്നു തർക്കം. തർക്കത്തിനിടെ ഇയാൾ തോക്കെടുത്ത് സ്ത്രീകളെ വെടിവെക്കുകയായിരുന്നു. ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചിരുന്നു.

ലൈസൻസില്ലാത്തവർക്ക് യുഎഇയിൽ തോക്ക് കൈവശം വെയ്ക്കാൻ അനുവാദമില്ല. സൈനികർ, പോലീസ് ഉദ്യോഗസ്ഥർ, സെക്യൂരിറ്റി ഉദ്യോഗസ്ഥർ എന്നിവർക്ക് ഈ നിയമം ബാധകമല്ല. തോക്ക് കൈവശം വെക്കാനുള്ള ലൈസൻസ് യുഎഇ പൗരന്മാർക്ക് മാത്രമേ ലഭിക്കൂ. ലൈസൻസില്ലാതെ തോക്കോ തിരകളോ കൈവശം വെക്കുന്നവർ ജീവപര്യന്തം തടവും ഒരു ലക്ഷം ദിർഹം വരെ പിഴയോ ഒടുക്കണം.