AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kirana Hills: എന്താണ് പാകിസ്ഥാൻ കിരാന ഹിൽസിലൊളിപ്പിക്കുന്ന ആ രഹസ്യം?

Kirana Hills Secret : ഓപ്പറേഷൻ സിന്ദൂറിൻ്റെ ഭാഗമായി നടന്ന സൈനീക നടപടികളിൽ സർഗോഡ പ്രദേശത്തും ചില പൊട്ടിത്തെറികൾ കേട്ടതായും പുക കണ്ടതായും അവകാശപ്പെട്ടുകൊണ്ട് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലെ ചില ഹാൻഡിലുകൾ കുന്നുകളുടെ ചിത്രങ്ങളും വീഡിയോകളും പങ്കിട്ടിരുന്നു

Kirana Hills: എന്താണ് പാകിസ്ഥാൻ കിരാന ഹിൽസിലൊളിപ്പിക്കുന്ന ആ രഹസ്യം?
Kirana Hills SecretImage Credit source: TV9 Network
arun-nair
Arun Nair | Published: 13 May 2025 11:57 AM

പ്രേതകഥകളെ പോലും അനുസ്മരിപ്പിക്കുന്ന വിധത്തിലൊരു സ്ഥലമെന്നൊക്കെ കേൾക്കുമ്പോൾ തോന്നുമെങ്കിലും കിരാനാ കുന്നുകൾ പാകിസ്ഥാൻ സൈന്യത്തിൻ്റെ തന്ത്രപ്രധാന മേഖലകളിലൊന്നാണ്. 1970-കളിലാണ് പാക് സൈന്യം കിരാന ഹിൽ പ്രതിരോധ വകുപ്പിലേക്ക് കൂട്ടിച്ചേർക്കുന്നത്. പാക് വ്യോമസേനയുടെ റഡാർ അടക്കം സുപ്രധാന സൈനീക ടെസ്റ്റിംഗ് സംവിധാനങ്ങളാണ് കിരാന ഹിൽസിലുള്ളതെന്നാണ് പാകിസ്ഥാൻ് ലോകത്തിനോട് ഇത്രകാലവും പറഞ്ഞിരുന്ന ഔദ്യോഗിക വിവരം. എന്നാൽ പാകിസ്ഥാൻ്റെ ആണവായുധങ്ങളാണ് കിരാന ഹിൽസിലെ വിവിധ രഹസ്യ ടണലുകളിലായി ഒളിപ്പിച്ചിരിക്കുന്നതെന്നാണ് ചില റിപ്പോർട്ടുകൾ. പാകിസ്ഥാൻ്റെ പഞ്ചാബ് പ്രവിശ്യയിലെ സർഗോഡ ജില്ലയിലാണ് കിരാന ഹിൽസ് സ്ഥിതി ചെയ്യുന്നത്.

ഓപ്പറേഷൻ സിന്ദൂറിൻ്റെ ഭാഗമായി നടന്ന സൈനീക നടപടികളിൽ സർഗോഡ പ്രദേശത്തും ചില പൊട്ടിത്തെറികൾ കേട്ടതായും പുക കണ്ടതായും അവകാശപ്പെട്ടുകൊണ്ട് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലെ ചില ഹാൻഡിലുകൾ കുന്നുകളുടെ ചിത്രങ്ങളും വീഡിയോകളും പങ്കിട്ടിരുന്നു. എന്നാൽ തിങ്കളാഴ്ച മെയ് 12 ഇന്ത്യയുടെ വ്യോമ ഓപ്പറേഷൻസ് ഡയറക്ടർ ജനറൽ എയർ മാർഷൽ എ കെ ഭാരതി, ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ചുള്ള ഒരു ബ്രീഫിംഗിൽ. കിരാനാ ഹിൽസിൽ വ്യോമസേന ആക്രമണം നടത്തിയിലെന്നാണ് പറഞ്ഞത്. ഒപ്പം “കിരാന കുന്നുകളിൽ ചില ആണവ സംവിധാനങ്ങൾ ഉണ്ടെന്ന് ഞങ്ങളോട് പറഞ്ഞതിന് നന്ദി. ഞങ്ങൾക്ക് അതിനെക്കുറിച്ച് അറിയില്ലായിരുന്നു എന്നാണ് അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കിയത്.

2023 ലെ റിപ്പോർട്ട്

ബുള്ളറ്റിൻ ഓഫ് ദി ആറ്റോമിക് സയൻ്റിസ്റ്റിൻ്റെ 2023-ലെ റിപ്പോർട്ട് പ്രകാരം കിരാന ഹിൽസും സമീപ പ്രദേശങ്ങളും സബ്ക്രിട്ടിക്കൽ ന്യൂക്ലിയർ ടെസ്റ്റ് സൈറ്റ് എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. ഈ സ്ഥലത്ത് യുദ്ധോപകരണ സംഭരണ ​​മേഖലകൾ, ഗാരേജുകൾ, കുറഞ്ഞത് 10 ഭൂഗർഭ സംഭരണ ​​സൗകര്യങ്ങൾ എന്നിവ ഉൾപ്പെടാൻ സാധ്യതയുണ്ടെന്നാണ് വിവരം. സർഗോധയിലെ മുഷഫ് എയർബേസിന്റെ റൺവേയിൽ ഒരു പൊട്ടിത്തേറി ഉണ്ടായതായി ഉപഗ്രഹ ചിത്രങ്ങൾ സൂചന നൽകുന്നതെന്ന് അന്തർദേശീയ മാധ്യമം വിയോൺ ചൂണ്ടിക്കാട്ടുന്നു. ഗൂഗിൾ മാപ്പ് പ്രകാരം, എയർബേസിൽ നിന്ന് കിരാന ഹിൽസിലേക്കുള്ള ദൂരം 19.9 കിലോമീറ്ററാണ്.

തന്ത്രപ്രധാനമായ സ്ഥലം

സർഗോധ വ്യോമതാവളത്തിൽ നിന്ന് റോഡ് മാർഗം വെറും 20 കിലോമീറ്ററും കുഷാബ് ആണവ നിലയത്തിൽ നിന്ന് 75 കിലോമീറ്ററും അകലെയാണ് കിരാന കുന്നുകൾ സ്ഥിതി ചെയ്യുന്നത്. 2025 ഫെബ്രുവരിയിൽ അപ്‌ഡേറ്റ് ചെയ്ത വേൾഡ് ന്യൂക്ലിയർ അസോസിയേഷന്റെ ഒരു റിപ്പോർട്ട് പ്രകാരം.”ഇസ്ലാമാബാദിൽ നിന്ന് 200 കിലോമീറ്റർ തെക്ക് മാറിയുള്ള ഖുഷാബിൽ, ആയുധ-ഗ്രേഡ് പ്ലൂട്ടോണിയം ഉൽപ്പാദിപ്പിക്കുന്നതിനായി നാല് ഹെവി വാട്ടർ റിയാക്ടറുകളുണ്ട്,” ഭൂഗർഭ ആണവ അടിസ്ഥാന സൗകര്യങ്ങൾക്ക് പേരുകേട്ട ഉയർന്ന സുരക്ഷയുള്ള സൈനിക മേഖലയാണ് കിരാന ഹിൽസ് എന്ന് കേണൽ വിനായക് ഭട്ട് (റിട്ട.) 2017 നവംബറിൽ ദി പ്രിന്റിൽ എഴുതിയ ലേഖനത്തിലും സൂചിപ്പിക്കുന്നു.