സർക്കാർ ഓഫീസുകൾ കയറിയിറങ്ങേണ്ട, ഭാഷയും തടസ്സമല്ല; പൗരന്മാർക്കും പ്രവാസികൾക്കുമായി ‘മീറ’ എ.ഐ അസിസ്റ്റൻ്റ് പുറത്തിറക്കി യു.എ.ഇ

UAE Launches 'mira' AI Assistant to Unify All UAE Government Services: പുതിയ സംവിധാനം നിലവിൽ വരുന്നതോടെ. ഓരോ സേവനങ്ങൾക്കായി വിവിധ സർക്കാർ ഓഫീസുകളിൽ കയറിയിറങ്ങേണ്ടതായി വരില്ല. കൂടാതെ വിവിധ അപേക്ഷകൾക്ക് എന്തൊക്കെ രേഖകളാണ് വേണ്ടതെന്ന് അന്വേഷിച്ച് ബുദ്ധിമുട്ടേണ്ടതുമില്ല. ഉപയോക്താക്കളുടെ ആവശ്യം മനസ്സിലാക്കി വിവിധ സർക്കാർ വകുപ്പുകളിലുള്ള വിവരങ്ങൾ ശേഖരിക്കാനും, ആവശ്യമായ രേഖകൾ തയ്യാറാക്കി നൽകാനും ‘മീറ’യ്ക്ക് സാധിക്കും

സർക്കാർ ഓഫീസുകൾ കയറിയിറങ്ങേണ്ട, ഭാഷയും തടസ്സമല്ല; പൗരന്മാർക്കും പ്രവാസികൾക്കുമായി മീറ എ.ഐ അസിസ്റ്റൻ്റ് പുറത്തിറക്കി യു.എ.ഇ

'മീറ' ലോഞ്ചിങ് ചടങ്ങിൽ പങ്കെടുക്കുന്ന ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും മറ്റു മന്ത്രിമാരും ഉദ്യോഗസ്ഥരും

Published: 

23 Nov 2026 | 09:53 PM

ദുബായ്: സർക്കാർ സേവനങ്ങൾ ജനങ്ങൾക്ക് കൂടുതൽ എളുപ്പത്തിലും വേഗത്തിലും ലഭ്യമാക്കുന്നതിനായി ‘മീറ’ എന്ന എ.ഐ പേഴ്സണൽ അസിസ്റ്റൻ്റ് സംവിധാനം പുറത്തിറക്കി യു.എ.ഇ. യു.എ.ഇ വൈസ് പ്രസിഡൻ്റു, പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് തിങ്കളാഴ്ച ഈ പുതിയ സംവിധാനം ഉദ്ഘാടനം ചെയ്തത്. രാജ്യത്തെ പൗരന്മാർക്കും പ്രവാസികൾക്കും ഒരുപോലെ സേവനം നൽകുന്ന യു.എ.ഇ സർക്കാരിൻ്റെ ആദ്യത്തെ എ.ഐ പേഴ്സണൽ അസിസ്റ്റൻ്റാണിത്. ‘ഗവൺമെൻ്റ് 4.0’ എന്ന ലക്ഷ്യത്തിലേക്കുള്ള രാജ്യത്തിൻ്റെ വലിയ ചുവടുവെപ്പായാണ് പുതിയ സംവിധാനത്തെ കാണുന്നത്.

പരമ്പരാഗത ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിൽ നിന്ന് മാറി, ഓരോ വ്യക്തിയുടെയും ആവശ്യങ്ങൾ കൃത്യമായി മനസ്സിലാക്കി സേവനങ്ങൾ നൽകുന്ന രീതിയിലേക്കാണ് യു.എ.ഇ മാറുന്നതെന്ന് ക്യാബിനറ്റ് കാര്യ മന്ത്രി മുഹമ്മദ് അബ്ദുള്ള അൽ ഗെർഗാവി പറഞ്ഞു. ഉപയോക്താക്കളുടെ ആവശ്യങ്ങൾ തിരിച്ചറിഞ്ഞ് വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് കാര്യങ്ങൾ വേഗത്തിൽ പൂർത്തിയാക്കാൻ ‘ഏജൻ്റിക് എ.ഐ’ സാങ്കേതികവിദ്യയാണ് ‘മീറ’യിൽ ഉപയോഗിച്ചിരിക്കുന്നത്.

Also Read: പോക്കറ്റ് കാലിയാകാതെ ആഘോഷിക്കാം യു.എ.ഇ ദേശീയ ദിനം; ദുബായിൽ സൗജന്യമായി പങ്കെടുക്കാവുന്ന പരിപാടികൾ അറിയാം!

2027 മാർച്ച് മുതലാണ് ‘മീറ’ പൊതുജനങ്ങൾക്കായി ലഭ്യമായി തുടങ്ങുക എന്ന് ക്യാബിനറ്റ് കാര്യ അസിസ്റ്റൻ്റ് മന്ത്രി മുഹമ്മദ് റാഷിദ് ബിൻ താലിയ വ്യക്തമാക്കി. ആദ്യ ഘട്ടത്തിൽ ജനങ്ങൾക്ക് ഏറ്റവും അത്യാവശ്യമായ താമസരേഖകൾ, തിരിച്ചറിയൽ രേഖകൾ, പാസ്‌പോർട്ട്, വിദ്യാഭ്യാസം, ആരോഗ്യമേഖല എന്നിവയുമായി ബന്ധപ്പെട്ട സേവനങ്ങളാണ് ലഭിക്കുക. തുടർന്ന് ഘട്ടം ഘട്ടമായി വിപുലീകരിച്ച് 2027 അവസാനത്തോടെ യു.എ.ഇയിലെ എല്ലാ സർക്കാർ സേവനങ്ങളും ‘മീറ’ വഴി ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്.

പുതിയ സംവിധാനം നിലവിൽ വരുന്നതോടെ. ഓരോ സേവനങ്ങൾക്കായി വിവിധ സർക്കാർ ഓഫീസുകളിൽ കയറിയിറങ്ങേണ്ടതായി വരില്ല. കൂടാതെ വിവിധ അപേക്ഷകൾക്ക് എന്തൊക്കെ രേഖകളാണ് വേണ്ടതെന്ന് അന്വേഷിച്ച് ബുദ്ധിമുട്ടേണ്ടതുമില്ല. ഉപയോക്താക്കളുടെ ആവശ്യം മനസ്സിലാക്കി വിവിധ സർക്കാർ വകുപ്പുകളിലുള്ള വിവരങ്ങൾ ശേഖരിക്കാനും, ആവശ്യമായ രേഖകൾ തയ്യാറാക്കി നൽകാനും ‘മീറ’യ്ക്ക് സാധിക്കും. ഭാഷയുടെ തടസ്സങ്ങളില്ലാതെ, ഉപയോക്താക്കൾക്ക് അവർക്ക് ഇഷ്ടമുള്ള ഭാഷയിൽ സംസാരിച്ച് സർക്കാർ സേവനങ്ങൾ തേടാമെന്നതാണ് ഈ സംവിധാനത്തിൻ്റെ മറ്റൊരു പ്രത്യേകത. അടുത്ത രണ്ട് വർഷത്തിനുള്ളിൽ സർക്കാർ മേഖലകളിലെയും സേവനങ്ങളിലെയും 50 ശതമാനം പ്രവർത്തനങ്ങളും ഏജൻ്റിക് എ.ഐ വഴി നവീകരിക്കാനാണ് യു.എഇ ലക്ഷ്യമിടുന്നത്.

English Summary

The UAE unveiled ‘mira’, an Agentic AI personal assistant launching in March 2027 to deliver residency, passport, healthcare, and other government services seamlessly in users’ preferred languages.

Loading...
Unable to load recommendations.
Follow Us
ഫേസ് ക്രീം വാങ്ങുമ്പോൾ ഈ 8 കാര്യങ്ങൾ ശ്രദ്ധിക്കൂ
സ്നാപ്ഡ്രാഗൺ 7 ജെൻ ​4 കരുത്ത്; ഹോണർ 700S ലോഞ്ച് ചെയ്തു
മരുന്നൊന്നും വേണ്ട, പ്രതിരോധ ശേഷി കൂട്ടാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ
സ്വർണത്തിന്റെ പരിശുദ്ധി എങ്ങനെ പരിശോധിക്കാം?
Viral Video| ഇത്രയും ധൈര്യം ചാൾസ് ശോഭരാജിനുണ്ടോ
ഒരാൾക്ക് വീട്ടിൽ എത്ര സ്വർണം വരെ സൂക്ഷിക്കാം
IPL താരലേലത്തിൽ ഏതൊക്കെ മലയാളി താരങ്ങൾ തിളങ്ങും?
സ്വർണവില ഈ വർഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് എത്തി