AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Hajj 2025: പെർമിറ്റില്ലാതെ ഹജ്ജ് തീർത്ഥാടനത്തിന് പോകുന്നവർക്ക് 50,000 ദിർഹം പിഴ; മുന്നറിയിപ്പുമായി യുഎഇ

Heavy Fine For Hajj Pilgrims Without Permit: പെർമിറ്റില്ലാതെ ഹജ്ജിന് പോകുന്നവർക്ക് കനത്ത പിഴയൊടുക്കുമെന്ന് യുഎഇയുടെ മുന്നറിയിപ്പ്. ഇവർ 50,000 ദിർഹം പിഴ ഒടുക്കേണ്ടിവരും.

Hajj 2025: പെർമിറ്റില്ലാതെ ഹജ്ജ് തീർത്ഥാടനത്തിന് പോകുന്നവർക്ക് 50,000 ദിർഹം പിഴ; മുന്നറിയിപ്പുമായി യുഎഇ
ഹജ്ജ്Image Credit source: PTI
abdul-basith
Abdul Basith | Published: 27 May 2025 07:41 AM

പെർമിറ്റില്ലാതെ ഹജ്ജ് തീർത്ഥാടനത്തിന് പോകുന്നവർക്ക് 50,000 ദിർഹം പിഴയൊടുക്കുമെന്ന മുന്നറിയിപ്പുമായി യുഎഇ. അധികൃതർ നൽകിയ ഔദ്യോഗിക പെർമിറ്റ് ഉള്ളവർക്ക് മാത്രമേ ഹജ്ജിന് പോകാനുള്ള അനുവാദമുള്ളൂ. പെർമിറ്റ് ഇല്ലാതെ പോകുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

ഹജ്ജ് ആൻഡ് ഉമ്ര മന്ത്രാലയത്തിൻ്റെ തീരുമാനപ്രകാരമാണ് നിർദ്ദേശം. ഹജ്ജിനായി എല്ലാവർക്കും സുതാര്യമായതും മാന്യമായതുമായ അവസരം നൽകാനാണ് ഇങ്ങനെ ഒരു തീരുമാനമെടുത്തതെന്ന് അധികൃതർ പറഞ്ഞു. ഔദ്യോഗിക നിബന്ധനകളെ മറികടക്കാൻ ശ്രമിച്ച് യുഎഇ പൗരന്മാർ അവരുടെ സമയവും പണവും സുരക്ഷയുമൊന്നും പാഴാക്കരുത്. അനധികൃതമായ ഹജ്ജിനെത്തുന്നവരുടെ എണ്ണത്തിൽ സാരമായ വർധനയുണ്ട്. പുണ്യ സ്ഥലങ്ങൾ സന്ദർശിച്ച് യുഎഇയിൽ നിന്നുള്ള തീർത്ഥാടകർക്കൊപ്പം അനധികൃത ഹാജിമാർ ചേരുന്നു. ഇത് ശരിയായ നടപടിയല്ല. ഇത്തരം പ്രവൃത്തികളിലൂടെ തിരക്ക് അധികരിക്കുന്നതിനാൽ എല്ലാവർക്കും ബുദ്ധിമുട്ടാണെന്നും അധികൃതർ അറിയിച്ചു.

പെർമിറ്റില്ലാതെ ഹജ്ജിനെത്തുന്നവരെ പിടികൂടാൻ സൗദി ഭരണകൂടവും വിവിധ മാർഗങ്ങൾ സ്വീകരിച്ചിട്ടുണ്ട്. അനധികൃതർ ഹാജിമാർക്കെതിരെ കടുത്ത നടപടികളാണ് സ്വീകരിക്കുക. ഇത്തരക്കാർക്ക് 20,000 സൗദി റിയാൽ വരെ പിഴയൊടുക്കേണ്ടിവരും. വിസിറ്റ് വീസയിലെത്തി ദുൽ ഖഅദ് ഒന്ന് മുതൽ ദുൽ ഹജ്ജ് 14 വരെ മക്കയിൽ തങ്ങുന്നവർക്കും ഇതേ ശിക്ഷ തന്നെയാണ്.

സൗദി അറേബ്യയിൽ ദുൽ ഹജ്ജ് മാസത്തിനുള്ള ചന്ദ്രദർശനം മെയ് 27നാണ് നടക്കുക. രാജ്യമെങ്ങുമുള്ള മുസ്ലിങ്ങൾ അന്ന് വാനനിരീക്ഷണം നടത്തി നിലാവ് കാണുന്നുണ്ടോ എന്ന് പരിശോധിക്കണമെന്ന് സൗദി സുപ്രീം കോടതി നിർദ്ദേശം നൽകി. മെയ് 27നാണ് ദുൽ ഖഅദ് 29 പൂർത്തിയാവുക. അന്ന് നിലാവ് കണ്ടാൽ മെയ് 28 ദുൽ ഹജ്ജ് മാസം ആരംഭിക്കും. നിലാവ് കണ്ടില്ലെങ്കിൽ മെയ് 29നാവും ദുൽ ഹജ്ജ് ഒന്ന്. ദുൽ ഹജ്ജ് 10നാണ് ബലിപെരുന്നാൾ.