Gaza Doctor Children Killed: യുദ്ധമുഖത്തെ ഡ്യൂട്ടിക്കിടെ മുന്നിലെത്തിയത് ഒമ്പത് മക്കളുടെ മൃതദേഹങ്ങൾ; നോവായി ഗാസയിലെ ഡോക്ടർ ദമ്പതികൾ
Gaza Doctor Couple's Children Killed: ഗുരുതരമായി പരിക്കേറ്റ ഭർത്താവ് ഇപ്പോഴും തീവ്രപരിചരണ വിഭാഗത്തിലാണ്. വയറിലും നെഞ്ചിലും രക്തസ്രാവം തടയാൻ രണ്ട് ശസ്ത്രക്രിയകൾ നടത്തിയതായും തലയിലുൾപ്പെടെ മറ്റ് മുറിവുകൾ ഉണ്ടായിരുന്നതായും തൊറാസിക് സർജൻ പറഞ്ഞു.
ഗാസയിലെ ഡ്യൂട്ടിക്കിടെ വനിതാ ഡോക്ടറുടെ മുന്നിലെത്തിയത് തന്റെ ഒമ്പത് കുട്ടികളുടെ മൃതദേഹങ്ങൾ. ഇസ്രായേൽ നടത്തിയ ബോംബാക്രമണത്തിലാണ് കുട്ടികൾ കൊല്ലപ്പെട്ടത്.
നാസർ മെഡിക്കൽ കോംപ്ലക്സിലെ അൽ – തഹ്രിർ ആശുപത്രിയിലെ പീഡീയാട്രിക് സ്പെഷ്യലിസ്റ്റായ ഡോ. അല അൽ-നജ്ജാറിന്റെ മക്കളാണ് ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ആക്രമണത്തിൽ പരിക്കേറ്റവരെ ചികിത്സിക്കുന്നതിനിടെയാണ് കുട്ടികളുടെയും ഭർത്താവിന്റെയും ശരീരം ആശുപത്രിയിൽ കൊണ്ട് വന്നത്. കുട്ടികൾക്ക് ബോംബാക്രമണത്തിൽ ഗുരുതരമായ പൊള്ളലേറ്റിരുന്നു.
ആക്രമണമുണ്ടാവുന്നതിന് തൊട്ട് മുമ്പാണ് ഡോക്ടറായ ഭർത്താവ് അലയെ ആശുപത്രിയിൽ ജോലിക്കായി എത്തിച്ചത്. ശേഷം വീട്ടിലേക്ക് മടങ്ങി. പിന്നാലെ തെക്കൻ ഖാൻ യൂനിസിലെ ക്വിസാൻ അൽ- നജ്ജാറിലുള്ള അവരുടെ വീട്ടിൽ ബോംബാക്രമണം ഉണ്ടാവുകയായിരുന്നു. ആക്രമണത്തിൽ പത്ത് കുട്ടികളിൽ ഒമ്പത് പേർ കൊല്ലപ്പെട്ടു. മൂത്ത കുട്ടിക്ക് പന്ത്രണ്ട് വയസും ഇളയ കുട്ടിക്ക് ആറ് മാസം മാത്രവുമായിരുന്നു പ്രായമുണ്ടായിരുന്നത്.
ഗുരുതരമായി പരിക്കേറ്റ ഭർത്താവ് ഇപ്പോഴും തീവ്രപരിചരണ വിഭാഗത്തിലാണ്. വയറിലും നെഞ്ചിലും രക്തസ്രാവം തടയാൻ രണ്ട് ശസ്ത്രക്രിയകൾ നടത്തിയതായും തലയിലുൾപ്പെടെ മറ്റ് മുറിവുകൾ ഉണ്ടായിരുന്നതായും തൊറാസിക് സർജൻ പറഞ്ഞു. രക്ഷപ്പെട്ട കുട്ടിയുടെ ആരോഗ്യ നിലയും ഗുരുതരമാണ്.